Month: May 2022

  • Kerala

    പരാതിക്കാരിക്കെതിരെ ആരോപണവുമായി വിജയ് ബാബു ഹൈക്കോടതിയില്‍

    ലൈംഗിക പീഡന കേസില്‍ പരാതിക്കാരിക്കെതിരെ ആരോപണവുമായി വിജയ് ബാബു ഹൈക്കോടതിയില്‍. പരാതിക്കാരിയായ നടി തന്റെ പക്കല്‍ നിന്നും പലതവണ പണം കടം വാങ്ങിയെന്ന് വിജയ് ബാബു ആരോപിക്കുന്നു. ഇക്കാര്യം ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ വ്യക്തമാകും.ബലപ്രയോഗത്തിലൂടെ ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും വിജയ് ബാബു. നടി സിനിമയില്‍ അവസരം ലഭിക്കുന്നതിനായി തന്നെ നിരന്തരം വിളിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കില്‍ എത്തി ഭാര്യയോട് സംസാരിച്ചുവെന്നും വിജയ് ബാബു ആരോപിച്ചു. പരാതിക്കാരിയായ നടി ഏപ്രില്‍ 14 ന് തന്റെ ഫ്‌ളാറ്റില്‍ വെച്ച് പുതിയ നായികയോട് ദേഷ്യപ്പെട്ടതായും വുജയ് ബാബു ആരോപിക്കുന്നു. മറ്റൊരു നടിയെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാനുള്ള തീരുമാനമാണ് പരാതിക്കാരിയെ പ്രകോപിപ്പിച്ചത്.   ഇതുമായി ബന്ധപ്പെട്ടാണ് പരാതിക്കാരി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പരാതിക്കാരി അയച്ച സന്ദേശങ്ങള്‍ ഹൈക്കോടതിയ്ക്ക് കൈമാറിയിട്ടുണ്ടെന്നും വിജയ് ബാബു വ്യക്തമാക്കി. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറിയത്.അതേസമയം വിജയ് ബാബുവിനെതിരെ നടപടി കടുപ്പിച്ച് കൊച്ചി സിറ്റി പൊലീസ്.…

    Read More »
  • NEWS

    എറണാകുളം-വേളാങ്കണ്ണി ട്രെയിൻ ജൂൺ 4 മുതൽ

    കോട്ടയം: എറണാകുളത്തു നിന്നും കോട്ടയം കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര സ്പെഷൽ എക്സ്പ്രസ് ട്രെയിൻ ജൂൺ 4-മുതൽ സർവീസ് ആരംഭിക്കും.  ജൂൺ നാലാം  തീയതി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മുപ്പത്തിയഞ്ചിന് എറണാകുളത്തു നിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ, ഞായറാഴ്ച രാവിലെ അഞ്ച് അൻപതിന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.ഞായറാഴ്ച വൈകിട്ട് ആറ് മുപ്പതിന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് തിരികെ എറണാകുളത്ത് എത്തിച്ചേരും. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്‌താംകോട്ട, കൊല്ലം കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുകോട്ടൈ കാരൈക്കുടി, അരൺതാങ്കി, പട്ടുകോട്ടൈ , അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറൂർ, നാഗപട്ടണം, എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്. നാഗപട്ടണം വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തൽക്കാലം നാഗപട്ടണം വരെ മാത്രമാണ് സർവീസ്. അറ്റകുറ്റപ്പണികൾ തീരുന്ന മുറക്ക് ട്രെയിൻ പത്തു കിലോമീറ്റർ ദൂരം മാത്രമുള്ള വേളാങ്കണ്ണിയിലേക്ക്…

    Read More »
  • Health

    കാച്ചിൽ ഔഷധഗുണങ്ങളാൽ സമ്പുഷ്ടം, പ്രമേഹം മുതൽ കാൻസർ വരെ പ്രതിരോധിക്കുന്നു; സ്വാദിഷ്ടമായ ഒരു കാച്ചിൽ തോരൻ്റെ റസിപ്പിയും കൂടെ

       പഴമക്കാരുടെ ആരോഗ്യം കാച്ചിലും ചേനയും ചേമ്പും കഴിച്ചിട്ടാണെന്നു പറയുന്നതിൽ കാര്യമുണ്ട്. അന്നൊക്കെ ആരോഗ്യപ്രശ്നങ്ങൾ കുറവായിരുന്നു. ആരോഗ്യദായകവും ഔഷധസമ്പുഷ്ടവുമായ ഒരു കിഴങ്ങാണ് കാച്ചിൽ. ഏറെ പോഷക ഗുണമുള്ള കാച്ചിൽ ചേമ്പിനെപ്പോലെ അരിസസ്സ് , ഗ്യാസ് എന്നിവ ഉണ്ടാക്കാറില്ല. രക്തസമ്മർദ്ദം കുറയ്ക്കുന്നു ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദം. കാച്ചിലിന് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള കഴിവുണ്ട്. ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാലാണ് ഇതെന്ന് ഗവേഷകർ വിശ്വസിക്കുന്നു. ബി.പി കുറയ്ക്കാൻ മരുന്നു പോലെ തന്നെ കാച്ചിലിനും കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അതുപോലെ പൊട്ടാസ്യം ധാരാളമടങ്ങിയതിനാൽ കാച്ചിൽ ഹൃദയാരോഗ്യം മികവുറ്റതാക്കുന്നു. പോഷക സമൃദ്ധം ഒരു കപ്പ് കാച്ചിൽ വേവിച്ചതിൽ 140 കലോറി ഉണ്ട്. ഇവ കൂടാതെ 27 ഗ്രാം അന്നജം, ഒരു ഗ്രാം പ്രോട്ടീൻ, നാരുകൾ, പൊട്ടാസ്യം, സോഡിയം, അയൺ, ജീവകങ്ങൾ ആയ എ, സി എന്നിവയാലും സമ്പുഷ്ടമാണ്. വിറ്റാമിൻ എ ധാരാളമുള്ള കാച്ചിൽ നേത്ര ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പ്രമേഹ നിയന്ത്രണത്തിന് കാച്ചിലെ ഫ്ലവനോയിഡുകൾ ടൈപ്പ്…

    Read More »
  • NEWS

    സ്കൂളുകളൊരുങ്ങി, കുട്ടികളെ വരവേൽക്കാൻ

    തിരുവനന്തപുരം: നവാഗതരെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് സംസ്ഥാനത്തെ സ്കൂളുകള്‍.സ്കൂളുകള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതത് സ്കൂള്‍ പി.ടി.എ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കുട്ടികളെ വരവേൽക്കാൻ തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. ഇക്കുറി സര്‍ക്കാര്‍ സ്കൂളുകളില്‍ അഡ്മിഷനുകള്‍ എതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയതോടെ രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടപ്പെടുന്നത്. കൊവിഡിന് ശേഷം ആദ്യമായാണ് സ്കൂള്‍ പ്രവേശനോത്സവം വര്‍ണാഭമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

    Read More »
  • NEWS

    കണ്ണേ മടങ്ങുക!! ഒരു മിണ്ടാപ്രാണിയുടെ സ്നേഹം

    നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഒരു മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ട്  നാട്ടിലെത്തിയ കുരങ്ങനെ പല വീട്ടുകാരും ആട്ടിയോടിച്ച് ഒടുവിൽ വിശന്നൊട്ടിയ വയറുമായി അവൻ ചെടിയാലയിലുമെത്തി.എല്ലാ ജീവികളോടും ആർദ്രത കാണിച്ചിരുന്ന ചെടിയാലയിൽ മറിയുമ്മ കുരങ്ങെന്ന വന്യതയോടും ആർദ്രതകൾ വച്ചു നീട്ടാൻ മടിച്ചില്ല. താമസിയാതെ മറിയുമ്മാന്റെ ഹൃദയത്തിനകത്ത് നൂണ്ട് കയറി വീട്ടിനകത്തും പരിസരത്തുമായവൻ സ്വൈര വിഹാരം നടത്തി.വല്ലപ്പോഴും അടുക്കളയിൽ നിന്നും പഴങ്ങൾ കട്ട് തിന്നുന്നത് വീട്ടുകാരിൽ അനിഷ്ട്ടമുളവായാക്കിയെങ്കിലും മറിയുമ്മ വാനരന്റെ കുസൃതികളെ സ്നേഹത്തോടെ ലാളിച്ചു. പരാതികളും,പരിഭവങ്ങളും അവൻ മറിയുമ്മയോട് മാത്രം പങ്ക് വെച്ചു.മറിയുമ്മ അവനെ വാൽസല്യത്തോടെ ഊട്ടി. മാസങ്ങൾ കടന്ന് പോകവേ മറിയുമ്മാന്റെ കാരുണ്യത്തിന്റെ ചിറകിനടിയിൽ അവൻ പുഷ്ടിപ്പെട്ട് വലിയ കുരങ്ങായി. ആളുകൾ വന്യതയുടെ കണ്ണടയിലൂടെ അവനെ ഉറ്റു നോക്കി. അവൻ ആരെയും ഉപദ്രവിച്ചില്ല. എന്നിട്ടും.? പ്രദേശത്തുകാരുടെ അയിത്തങ്ങൾ അസഹ്യമായതോടെ അസ്വസ്ഥനായ മറിയുമ്മാന്റ മകൻ അവനെ പൊതിരെ തല്ലി. ഒന്ന് പ്രധിഷേധിക്കുക പോലും ചെയ്യാതെ എല്ലാം നിശബ്ദം ഏറ്റ് വാങ്ങി. മുറിവേറ്റ ഹൃദയവുമായി അവൻ…

    Read More »
  • NEWS

    തട്ടിപ്പും ഡിജിറ്റലായി; കാർഡിലെ പണം സുരക്ഷിതമാക്കാനുള്ള വഴികൾ

    പണമിടപാടുകൾക്ക് കാർഡും യുപിഐയും വന്നതോടെ പണം ഒരിടത്ത് നിന്ന് മറ്റിരടത്തേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടില്ലാത്ത കാര്യമായി.അതേസമയം കറൻസി ഇടപാട് നടത്തിയിരുന്ന കാലത്ത് ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ ഇപ്പോഴുമുണ്ട് എന്നതാണ് വാസ്തവം.കാലം മാറിയതിനിനുസരിച്ച് തട്ടിപ്പും കാലാനുസരണം മാറി.അല്ലെങ്കിൽ തട്ടിപ്പുകളും ഡിജിറ്റലായി എന്നതാണ് ഇതിലെ മാറ്റം. നൂതന സാങ്കേതിക വിദ്യകളാണ് തട്ടിപ്പുകൾക്ക് പുതിയ കാലത്ത് ഉപയോഗിക്കുന്നത്. ഇന്നത്തെ പർച്ചേസിം​ഗ് രീതികളെല്ലാം മാറിപ്പോയി. ഡെബിറ്റ് കാർഡോ, ക്രെഡിറ്റ് കാർഡോ ഇല്ലാത്തവരും ചുരുങ്ങി. പണത്തിന്റെ ഒഴുക്ക് ഡിജിറ്റലായതോടെ വിദൂരത്ത് നിന്നു പോലും തട്ടിപ്പും നടക്കാൻ തുടങ്ങി. അധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് കാർഡ് ഉപയോഗിക്കുന്നവരുടെ കടമയാണ്. സാങ്കേതിക വിദ്യയിൽ പരിചയമില്ലാത്ത പുതിയ ഉപഭോക്താക്കളും പ്രായമായവരെയും അടക്കം കാർഡ് കൈകാര്യം ചെയ്യുന്നവരെ തട്ടിപ്പുകാർ നോട്ടമിടുന്നുണ്ട്. തട്ടിപ്പുകാരെ പൂട്ടാൻ ജാ​ഗ്രത വിടാതെ ഈക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം. പിൻ ആണ് മുഖ്യം പിൻ എന്ന പേഴ്സണൽ ഐഡന്റിഫിക്കേഷൻ നമ്പർ ഓരോ കാർഡിന്റെയും ജീവനനാണ്. എളുപ്പത്തിൽ ഊഹിക്കാൻ പറ്റുന്ന നമ്പർ പിൻ ആയി…

    Read More »
  • NEWS

    ഖത്തർ എന്ന ഇത്തിരിക്കുഞ്ഞൻ രാജ്യം ലോകകപ്പ് ഫുട്ബോളിന് വേദിയാകുമ്പോൾ; അറിയാം ഖത്തറിനെപ്പറ്റി കൂടുതൽ

    ലോകത്തെ ചെറിയ രാഷ്ട്രങ്ങളുടെ പട്ടികയിലാണ് ഖത്തറിന്റെ സ്ഥാനം.എന്നാൽ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യത്തിൽ മുൻപന്തിയിലുള്ള ഈ കൊച്ചുരാജ്യം വിവിധ രംഗങ്ങളിൽ ഇതിനകംതന്നെ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ബി.സി ആറാം നൂറ്റാണ്ടിൽ തന്നെ ഖത്തറിൽ ജനവാസം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.അൽ ഖോറിൽ നടത്തിയ ഉത്ഖനനത്തിൽ ഇക്കാലയളവിലെ മൺപാത്രങ്ങളും ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. അക്കാലയളവിൽ ബാർട്ടർ സമ്പ്രദായത്തിലൂടെ ജനങ്ങൾ ഇടപാടുകൾ നടത്തിയിരുന്നു. പ്രധാനമായും മെസപ്പൊട്ടോമിയൻ ജനതയുമായി മത്സ്യം, മൺപാത്രങ്ങൾ എന്നിവയുടെ വ്യപാരമാണ് നടന്നിരുന്നത്. ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇസ്‌ലാം മതം ഈ ഉപദ്വീപിൽ പ്രചരിച്ചു.ആ സമയത്ത് ഈ പ്രദേശം ബഹറൈൻ ഭരണാധികാരത്തിനു കീഴിലായിരുന്നു.എ ഡി 628 ൽ മുഹമ്മദ് നബി പല രാജാക്കന്മാർക്കും ഇസ്‌ലാമിന്റെ സന്ദേശം അയച്ച കൂട്ടത്തിൽ ബഹറൈൻ ഭരണാധികാരി മുൻദിർ ബിൻ സവാ അൽ ഥമീമിക്കും കത്തയച്ചു.അദ്ദേഹം അതു സ്വീകരിക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം നടത്തുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.എ ഡി 1878 ഡിസംബർ 18നു ഷെയ്ഖ് ഖാസിം ബിൻ മുഹമ്മദ് അൽഥാനി ഖത്തറിന്റെ ഉപഭരണാധികാരി എന്ന സ്ഥാനം നേടുകയും ബഹറൈൻ പ്രവിശ്യയിൽ നിന്നും വേർപ്പെടുത്തി ഒരു നാട്ടു രാജ്യമാക്കി ഖത്തറിനെ മാറ്റുകയും ചെയ്തു. എ ഡി 1635ൽ ബസറയിൽ ബ്രിട്ടീഷ്…

    Read More »
  • Business

    രൂപയുടെ മൂല്യമിടിഞ്ഞു; ഡോളറിനെതിരെ രൂപയുടെ മൂല്യം 77.59ല്‍ എത്തി

    ന്യൂഡല്‍ഹി: രൂപ വീണ്ടും ഇടിവിലേക്ക്. ഡോളറിനെതിരെ രൂപയുടെ മൂല്യം നാലു പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 77.55ല്‍ (പ്രൊവിഷണല്‍) എത്തിയിരുന്നു. ആഭ്യന്തര വിപണി ദുര്‍ബലമായതും വിദേശ ഫണ്ടുകളുടെ ഒഴുക്കുമാണ് രൂപയ്ക്ക് തിരിച്ചടിയായത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 77.67 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയും പിന്നീട് 77.51 എന്ന നിലയിലേക്ക് ഉയരുകയും ചെയ്തിരുന്നു. വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 4 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61%) ഇടിഞ്ഞത്. ആഗോള വിപണിയിലെ മോശം ട്രെന്‍ഡും, ഐടി ഓഹരികളുടെ ഉയര്‍ന്ന വില്‍പ്പനയും മൂലം സെന്‍സെക്‌സ് 236 പോയിന്റ് ഇടിഞ്ഞ് 54,052.61 ലും, നിഫ്റ്റി 89.55 പോയിന്റ് താഴ്ന്ന് 16,125.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

    Read More »
  • NEWS

    സഞ്ജുവിന് നിരാശ;തകർപ്പൻ ജയത്തോടെ ഗുജറാത്ത് ഫൈനലിൽ

    കൊൽക്കത്ത: ഐപിഎലിൽ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം. രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റിനാണ് ഗുജറാത്ത് കീഴടക്കിയത്. രാജസ്ഥാൻ മുന്നോട്ടുവച്ച 189 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഇതോടെ രാജസ്ഥാൻ ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. 38 പന്തുകളിൽ 3 ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 68 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ഗുജറാത്തിൻ്റെ ടോപ്പ് സ്കോറർ ആയപ്പോൾ ശുഭ്മൻ ഗിൽ (35), മാത്യു വെയ്ഡ് (35), ഹാർദ്ദിക് പാണ്ഡ്യ (40 നോട്ടൗട്ട്) എന്നിവരും ഗുജറാത്തിനായി തിളങ്ങി. മത്സരത്തില്‍ 26 പന്തില്‍ 5 ഫോറും 3 സിക്സും സഹിതം 47 റണ്‍സാണ് സഞ്ജു സാംസൺ നേടിയത്.ഇന്ന് പരാജയപ്പെട്ട രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ ലക്നൗ സൂപ്പർ ജയൻ്റ്സ്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിലെ വിജയികളെ നേരിടും. നാളെയാണ് ലക്നൗ-ബാംഗ്ലൂർ എലിമിനേറ്റർ. 27ന് രണ്ടാം ക്വാളിഫയർ നടക്കും.

    Read More »
  • NEWS

    പമ്പാനദിയിൽ വീട്ടമ്മ മുങ്ങിമരിച്ചു; ആത്മഹത്യ എന്ന് സംശയം

    റാന്നി : കീക്കൊഴൂർ പേരൂർച്ചാൽ  പാലത്തിന് സമീപം പമ്ബാ നദിയിൽ ഇറങ്ങിയ വീട്ടമ്മ കയത്തിൽ അകപ്പെട്ട് മരിച്ചു.അയിരൂർ കോറ്റാത്തൂർ കുന്നും പുറത്ത്  സാംകുട്ടിയുടെ ഭാര്യ മണിയമ്മ (65) ആണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് റാന്നിയിൽ നിന്ന് ഫയർഫോഴ്സും പത്തനംതിട്ടയിൽ നിന്ന്  സ്കൂബാ ടീമും എത്തി നടത്തിയ തിരച്ചിലിനൊടുവിൽ പാലത്തിന് നൂറ് മീറ്റര് താഴെ ഇടപ്പാവൂർ കടവിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.കോയിപ്രം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ആത്മഹത്യയാണെന്ന നിഗമനത്തെ തുടർന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

    Read More »
Back to top button
error: