NEWS

ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനത്തിന് പിന്നിൽ സിപിഐഎം ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ 

കൊച്ചി: തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനത്തില്‍ പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ.
ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ ആദ്യമെത്തിയത് സിപിഐഎം കേന്ദ്രങ്ങളിലാണെന്നും ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.ഇതിന് പിന്നില്‍ സിപിഐഎം ഗൂഢാലോചന തന്നെയെന്ന് വ്യക്തമാണ്.
അതേസമയം തൃക്കാക്കരയില്‍ യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടുണ്ടെന്നും യു.ഡി.എഫ് നീക്കം പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ആര്‍.എസ്.എസിന്റെയും എസ്.പി.ഡി.ഐയുടെയും വോട്ട് എല്‍.ഡി.എഫിന് വേണ്ട.ഇങ്ങനെ പറയാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കഴിയമോ എന്നും കോടിയേരി ചോദിച്ചു.

Back to top button
error: