Month: May 2022

  • India

    ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് പാക് ഭീകരരെ വധിച്ചു; ഒരു പൊലീസുകാരന് വീരമൃത്യു

    ദില്ലി: ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ മാസങ്ങളായി പ്രവർത്തിച്ചു വരികയായിരുന്ന 3 പാകിസ്ഥാനി ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. ഈ വർഷം ഇതുവരെ 22 പാകിസ്ഥാനി ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

    Read More »
  • Crime

    ഭാര്യയുടെ സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവിന്റെ തല അറുത്തു; ഭാര്യയും സുഹൃത്തുക്കളും പോലീസ് പിടിയില്‍

    തന്റെ സുഹൃത്തിനോട് പ്രണയാഭ്യർത്ഥന നടത്തിയതിന്റെ പേരിൽ ഭാര്യ സുഹൃത്തുക്കളുമായി ചേർന്ന് ഭർത്താവിന്റെ തലയറുത്തു. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. അന്വേഷണത്തിനൊടുവിൽ സത്യാവസ്ഥ പുറത്തുവന്നപ്പോൾ എല്ലാവരും ഞെട്ടി. പൊലീസ് മരിച്ചയാളുടെ ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭർത്താവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ശുഭജ്യോതി ബസുവിന് 25 വയസായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പൂജ, സുഹൃത്ത് ശർമ്മിഷ്ഠ, ഭാസ്‌കർ അധികാരി, സുഹൃത്തിന്റെ ഭർത്താവ് സുവീർ അധികാരി എന്നിവരെയാണ് പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്. നോർത്ത് 24 പർഗാനാസിലെ ഖർദ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ശുഭജ്യോതി ബസുവിന്റെ വീട്. ഒന്നരമാസം മുൻപായിരുന്നു അയാൾ പൂജയെ വിവാഹം ചെയ്തത്. ഇതിനിടെ ബസു ഭാര്യയുടെ സുഹൃത്തായ ശർമ്മിഷ്ഠയുമായി പരിചയത്തിലായി. ശർമ്മിഷ്ഠയെ കണ്ടതിന് ശേഷം ബസുവിന് അവളോട് ഒരു ആകർഷണം തോന്നി. ഭാര്യയുമായി കഴിയുന്നതിനിടയിൽ അവളുടെ സുഹൃത്തായ ശർമ്മിഷ്ഠയോട് അയാൾ പ്രണയാഭ്യർത്ഥന നടത്തി. പലപ്പോഴായി അയാൾ ശർമ്മിഷ്ഠയോട് സംസാരിക്കാനും, തന്റെ പ്രണയം അറിയിക്കാനും ശ്രമിച്ചു. ഒടുവിൽ അയാളുടെ പെരുമാറ്റം ഒരു ശല്യമായി…

    Read More »
  • Business

    എണ്ണ വില പിടിച്ചുകെട്ടാൻ ഇറക്കുമതി ലെവി കുറച്ചേക്കും; സോയാബീൻ, സൂര്യകാന്തി എണ്ണയ്ക്ക് വില കുറയും

    ദില്ലി : കുതിച്ചുയരുന്ന എണ്ണ വില നിയന്ത്രിക്കാൻ ഇറക്കുമതി ലെവി കുറയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി ലെവിയായിരിക്കും കുറയ്ക്കുക ഫാം ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കുള്ള ഫണ്ട് ശേഖരിക്കുന്നതിനാണ് അധിക ലെവി സർക്കാർ ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ  സസ്യ എണ്ണയുടെ വില കുത്തനെ ഉയരുകയാണ്. വില കുറയ്ക്കുന്നതിന് സർക്കാരിന്റെ കൈയിലുള്ള പരിമിതമായ ഓപ്ഷനുകളിലൊന്നാണ് നികുതി നിയന്ത്രിക്കുന്നത്. റഷ്യ ഉക്രെയ്‌ൻ യുദ്ധത്തെ തുടർന്ന് സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയിൽ തടസ്സം നേരിട്ടിരുന്നു. ഇന്ത്യയിലെ ഉപയോഗത്തിന്റെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയായതിനാൽ ലഭ്യത കുറഞ്ഞത് വില ഉയരാൻ കാരണമായി. പാമോയിൽ കയറ്റുമതി താൽക്കാലികമായി നിരോധിക്കാനുള്ള ഇന്തോനേഷ്യയുടെ നീക്കവും ഇന്ത്യൻ വിപണിയിൽ എണ്ണ വില ഉയർത്താനുള്ള കാരണമായി. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുമായ ഇന്ത്യയിലെ മൊത്തവിലപ്പെരുപ്പം ഏപ്രിലിൽ മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കുതിച്ചുയർന്നത്. ഇന്ധന വിലയും ഭക്ഷ്യ…

    Read More »
  • Kerala

    മലയാളത്തിന്റെ നാദവിസ്മയം, എം ജി ശ്രീകുമാറിന് ഇന്ന് 65 -ാം പിറന്നാൾ

    മലയാളം നെഞ്ചോട് ചേർത്ത നാദ മധുരത്തിന് ഇന്ന് 65 -ാം പിറന്നാൾ. മലയാളത്തിന്റെ ഏറ്റവും പ്രിയങ്കരനായ എം ജി ശ്രീകുമാർ പാടിയ പാട്ടുകളോരോന്നും ഓർമയുടെ താളുകളിൽ സ്നേഹത്തോടെ സൂക്ഷിക്കുന്നവരാണ് മലയാളികൾ. ഒട്ടനവധി ഗാനങ്ങൾ. ക്ലാസ്സിക്കലും മെലഡിയും അടിപൊളിയും ഏതുവേണം എല്ലാം ഈ അതുല്യ കലാകാരനിൽ ഭദ്രമാണ്. സഹോദരൻ എംജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം ജി രാധാകൃഷ്ണൻ തന്നെയായിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത് എംജി രാധാകൃഷ്ണൻ സംഗീതം നിർവ്വഹിച്ച നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെ 1982 ലാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് കൂലി, പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ശ്രീകുമാർ ഗാനങ്ങൾ ആലച്ചു. ഗാനഗന്ധർവ്വൻ യേശുദാസ് തിളങ്ങി നിൽക്കുന്ന കാലത്ത് കണ്ണീർപൂവിന്റെ, നാദ രൂപിണി, ശങ്കരി പാഹിമാം തുടങ്ങിയ ഗാനങ്ങളിലൂടെയാണ് എം.ജി…

    Read More »
  • Business

    ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില ; വർധനവ് തുടർച്ചയായ മൂന്നാം ദിവസം

    തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണവില (Gold price) ഉയർന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120  രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില  (Gold price today) 38320 രൂപയാണ്. ഇന്നലെ 480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർധിച്ചത്. മെയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മെയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1320 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4790  രൂപയാണ്. 15  രൂപയുടെ വർധനവാണ് 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഉണ്ടായത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയും ഉയർന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണി വില…

    Read More »
  • Kerala

    സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ ജന്മദിന വാർഷികം ഇന്ന്

    ഇന്ന് അഞ്ചുതെങ്ങിന്റെ സ്വന്തം പത്രമായ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപൻ രാമകൃഷ്ണപ്പിള്ളയുടെ ജന്മദിന വാർഷികം. 1905-ൽ ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. അഞ്ചുതെങ്ങിലായിരുന്നു പ്രസ്സും പത്രവും തുടക്കം കൊണ്ടത്. അഞ്ചുതെങ് കായിക്കര ഇറങ്ങുകടവിനു സമീപത്തായിരുന്നു ആ സ്ഥാപനം. വിദേശ വാർത്തകൾക്കുവേണ്ടി റോയിറ്റേഴ്സ് ന്യൂസ് ഏജൻസിയുമായി ബന്ധം വെച്ച ആദ്യത്തെ മലയാളപത്രം അഞ്ചുതെങ്ങിന്റെ സ്വന്തം പത്രം എന്ന് വിശേഷിപ്പിയ്ക്കുവാൻ കഴിയുന്ന ‘സ്വദേശാഭിമാനി’ പത്രമായിരുന്നു. 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി. പി. ഗോവിന്ദ പിള്ളയായിരുന്നു. ശേഷമാണ് കേരള ദർപ്പണം, കേരള പഞ്ചിക, മലയാളി, കേരളൻ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്ന രാമകൃഷ്ണപ്പിള്ളയെ സ്വദേശാഭിമാനിയുടെ പത്രാധിപ സ്ഥാനത്തേക്ക് അബ്ദുൾ ഖാദർ മൗലവി ക്ഷണിക്കുന്നത്. 1906 ജനുവരി 17-ന്‌ രാമകൃഷ്ണപ്പിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ പത്രം ആഞടിച്ചു. പൗരാവകാശങ്ങൾക്കും ജനാധിപത്യത്തിനും വേണ്ടി രാമകൃഷ്ണപിള്ള എഡിറ്റോറിയലുകൾ എഴുതി. നിർഭയമായി പത്രം നടത്തുകയും അഴിമതികളും‍ മറ്റും പുറത്തുകൊണ്ടു വരികയും ചെയ്തു. 1910 പത്രം നിരോധിക്കുകയും പ്രസ്സും…

    Read More »
  • Crime

    സ്വർണ്ണക്വട്ടേഷൻ കേസുകളിൽ പൊലിസിന് മെല്ലെപ്പോക്ക്; മിക്ക കേസുകളിലും അന്വേഷണം പൂര്‍ത്തിയായില്ല

    മലപ്പുറം: സ്വർണ്ണക്വട്ടേഷൻ കേസുകളിൽ പൊലിസിന് (Police) മെല്ലെപ്പോക്ക്. രാമനാട്ടുകര കേസിലേതടക്കം സുപ്രധാന കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇനിയും പൊലിസിനായില്ല. കഴിഞ്ഞ ജൂണിൽ രാമനാട്ടുകരയിൽ സ്വ‍ർണ്ണക്കവർച്ചാ സംഘം പിന്തുടരുന്നതിനിടെ അഞ്ചുപേർ അപകടത്തിൽ മരിച്ച സംഭവം ശ്രദ്ധ നേടിയത് അർജ്ജുൻ ആയങ്കിയെന്നെ കണ്ണൂരിലെ ഡിവൈഎഫ്ഐ മുന്‍ പ്രവര്‍ത്തകന്‍റെ ഇടപെടലിന്‍റെ പേരിലായിരുന്നു. പൊട്ടിക്കലെന്ന പേരിലറിയപ്പെടുന്ന സ്വർണ്ണം തട്ടിയെടുക്കാൻ അന്ന് രണ്ട് സംഘങ്ങളാണ് കരിപ്പുരിലെത്തി കാരിയറെ പിന്തുട‍ർന്നത്. വർഷം ഒന്നു തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല പൊലിസിന്. കരിപ്പൂർ കേന്ദ്രീകരിച്ച് നടന്ന നിരവധി പൊട്ടിക്കൽ കേസുകളിൽ ഒന്നു മാത്രമായിരുന്നു ഇത്. മറ്റു പല കേസുകളിലും അന്വഷണത്തിന് കാര്യമായ പുരോഗതിയില്ല. കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലുള്ളവര്‍ക്ക് പോലും പലപ്പോഴും പരസ്പരം അറിവുണ്ടാവില്ല. കാരിയര്‍ക്ക് ജീവഹാനിയുണ്ടാകുമ്പോഴോ ഗുരുതരമായി പരുക്കേല്‍ക്കുമ്പോഴോ മാത്രമാണ് അണിയറക്കഥകള്‍ പുറം ലോകം അറിയുന്നത്. ഓരോ സംഭവത്തിന് ശേഷവും പൊലിസ് ജാഗ്രത കാണിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജലീലിന്‍റെ കൊലപാതകത്തോടെ സ്വർണ്ണ…

    Read More »
  • Kerala

    കൊയിലാണ്ടിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്തു

    കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴെ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം. സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കണ്ടത്. സാധാരണ പുറത്തുകാണുന്ന ഇവരെ രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് വീടിന്‍റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്. നാട്ടുകാരേയും പൊലീസിനേയും ഉടന്‍ വിവരമറിയിക്കുകയായിരുന്നു. ടൈല്‍സിന്‍റെ പണിക്കാരനായ പ്രശാന്തിന് കുറച്ച്‌ ദിവസം മുമ്പുണ്ടായ അപകടത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. പ്രശാന്തിന് ചില മാനസിക പ്രയാസങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. പരേതനായ അശോകന്‍റെ ഭാര്യയാണ് പ്രസന്ന. മറ്റൊരു മകന്‍ പ്രശോഭ് നേരത്തെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

    Read More »
  • Kerala

    കൊയിലാണ്ടിയിൽ അമ്മയും മകനും ആത്മഹത്യ ചെയ്തു

        കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂരില്‍ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ ഇല്ലത്ത്താഴെ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം. സമീപ വീട്ടിലെ ഒരു സ്ത്രീയാണ് ആദ്യം കണ്ടത്. സാധാരണ പുറത്തുകാണുന്ന ഇവരെ രാവിലെ മുതല്‍ കാണാതായതിനെ തുടര്‍ന്ന് വീടിന്‍റെ ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. രണ്ട് മുറികളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്. നാട്ടുകാരേയും പൊലീസിനേയും ഉടന്‍ വിവരമറിയിക്കുകയായിരുന്നു. ടൈല്‍സിന്‍റെ പണിക്കാരനായ പ്രശാന്തിന് കുറച്ച്‌ ദിവസം മുമ്പുണ്ടായ അപകടത്തില്‍ കൈക്ക് പരിക്കേറ്റിരുന്നു. പ്രശാന്തിന് ചില മാനസിക പ്രയാസങ്ങള്‍ ഉള്ളതായാണ് പൊലീസ് നല്‍കുന്ന വിവരം. പരേതനായ അശോകന്‍റെ ഭാര്യയാണ് പ്രസന്ന. മറ്റൊരു മകന്‍ പ്രശോഭ് നേരത്തെ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു.

    Read More »
  • India

    രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും അതിരൂക്ഷമായി തുടരുന്നു

    രാജ്യത്ത് വിലക്കയറ്റവും ഭക്ഷ്യ ക്ഷാമവും അതിരൂക്ഷമായി തുടരുന്നു. ഇതോടെ രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കയറ്റുമതി ഒരു കോടി മെട്രിക് ടണ്‍ വരെ മാത്രമായി കുറച്ചു.പ്രതിസന്ധിയെത്തുടര്‍ന്ന് ഭക്ഷ്യ എണ്ണ ഇറക്കുമതിക്ക് നികുതി ഒഴിവാക്കി. രാജ്യത്ത് ഇതോടെ നികുതിയില്ലാതെ 20 ലക്ഷം മെട്രിക് ടണ്‍ വരെ ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്യാന്‍ തീരുമാനമായി.   രാജ്യത്തെ ഈ അടിയന്തിര സാഹചര്യം ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ ചര്‍ച്ച ചെയ്യും.

    Read More »
Back to top button
error: