തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി ചെയ്യുമ്പോൾ യൂണിഫോം നിർബന്ധമാണെന്നാണ് അറിവ്.
തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽനിന്ന് 24/5/2022 വൈകുന്നേരം 6 മണിക്ക് പുറപ്പെട്ട മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുള്ളതാണ് ഈ ദൃശ്യം. ഡ്രൈവർ യൂണിഫോം ഇല്ലാതെ ബസ് ഓടിക്കുന്നു.ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിത്.
ചിത്രത്തിലുള്ളത് കെഎസ്ആർടിസി മാവേലിക്കര ഡിപ്പോയിലെ ഡ്രൈവർ അഷ്റഫാണ്.എടിഎ 181 ബസിലെ ഡ്രൈവറായ അദ്ദേഹം ധരിച്ചിരിക്കുന്നത് പക്ഷേ വെള്ള ജൂബ്ബയല്ല. കെഎസ്ആർടിസിയുടെ യൂണിഫോമായ സ്കൈബ്ലൂ ഷർട്ട് തന്നെയാണ്.ഫുൾക്കൈ ഷർട്ട് മടക്കി വെച്ചിട്ടില്ല. മടിയിൽ ഒരു തോർത്ത് ഇട്ടിട്ടുമുണ്ട്. ഒറ്റ നോട്ടത്തിൽ വെള്ള ജൂബ്ബ ഇട്ടിരിക്കുകയാണ് എന്നേ തോന്നൂ. താടിയും മുസ്ലീം തൊപ്പിയും കൂടിയായപ്പോൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന തീവ്ര മതവാദിയായി ചിത്രീകരിച്ച് പ്രചരണം നടത്തുകയായിരുന്നു എന്ന് മാത്രം!
മലയാളത്തിലെ ഒരു പ്രമുഖ മാധ്യമമാണ് ‘അൽ-ഖേരള കെഎസ്ആർടിസി’ എന്ന് ചിത്രത്തോടൊപ്പം ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.എന്ത് യൂണിഫോം ധരിച്ചാണ് ഈ ഡ്രൈവർ വാഹനമോടിക്കുന്നത്.ആരുടെ യൂണിഫോം? നാളെ ഫയർഫോഴ്സ്, പോലീസ് എന്നീ മേഖലയിലെ ഉദ്യോഗസ്ഥരിൽ ചിലർ ഇതേ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്കെത്തുകില്ലെന്ന് ആർക്കറിയാം? എന്ന ചോദ്യവുമുണ്ട്.