Month: May 2022
-
Crime
20 ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്നു; വീട്ടിൽ ‘ഐ ലൗ യൂ’ എന്നെഴുതി മോഷ്ടാക്കൾ
പനാജി: ഗോവയിലെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും വെള്ളിയും കവർന്ന ശേഷം ടിവി സ്ക്രീനിൽ മാർക്കർ പുേനയുപയോഗിച്ച് ഐ ലൗ യൂ (I Love you) എന്നെഴുതി മോഷ്ടാക്കൾ. ദക്ഷിണ ഗോവയിലെ മാർഗാവോ നഗരത്തിലെ വീട്ടിലാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആസിബ് സെക് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. രണ്ട് ദിവസത്തെ യാത്ര കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പരിശോധനയിൽ 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ, വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചതായി കണ്ടെത്തി. മോഷണ സംഘം ഒന്നര ലക്ഷം രൂപയും കവർന്നു. പരിശോധനക്കിടെ വീട്ടിലെ ടിവി സ്ക്രീനിൽ മാർക്കർ കൊണ്ട് ‘ഐ ലവ് യൂ’ എന്ന് എഴുതിവച്ചിരിക്കുന്നത് ആസിബിൻ്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അജ്ഞാതരായ പ്രതികൾക്കെതിരെ ഭവനഭേദനത്തിനും മോഷണത്തിനും കേസെടുത്തതായി ഇൻസ്പെക്ടർ സച്ചിൻ നർവേക്കർ പറഞ്ഞു.
Read More » -
India
വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പിന്തുണച്ച് അഫ്രീദി, മറുപടിയുമായി അമിത് മിശ്ര
കറാച്ചി: കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ പിന്തുണച്ച് പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയിട്ട ട്വീറ്റിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം അമിത് മിശ്ര. ജമ്മു കശ്മീരീലെ ഭീകരപ്രവർത്തനങ്ങൾക്ക് ഹവാല ഇടപാടിലൂടെ പണം കണ്ടെത്തി നൽകിയെന്ന കേസിൽ മാലിക്കിനെ ദില്ലിയിലെ പ്രക്യേക എന്‍ഐഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് മാലിക്കിനെ പിന്തുണച്ച് അഫ്രീദി ട്വീറ്റ് ചെയ്തത്. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വൃഥാവിലാവുമെന്നും കെട്ടിച്ചമച്ച കേസില്‍ യാസിന്‍ മാലിക്കിനെ ശിക്ഷിച്ചതുകൊണ്ട് കശ്മീരിലെ സാതന്ത്ര്യ പോരാട്ടം അടിച്ചമര്‍ത്തനാവില്ലെന്നും അഫ്രീദി ട്വീറ്റ് ചെയ്തു. കശ്മീരി നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുന്ന അനീതി യുഎന്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. India's continued attempts to silence critical voices against its blatant human right abuses are futile. Fabricated charges against #YasinMalik will not put a hold to #Kashmir's…
Read More » -
Crime
പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് സഹായം നൽകിയ മൂന്ന് പേര്‍ അറസ്റ്റില്‍
മലപ്പുറം: മലപ്പുറം അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിനെ സ്വർണ്ണക്കടത്ത് സംഘം മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിലായി. പ്രതികൾക്ക് സഹായം നൽകിയ വിജീഷ്, മധു, നജ്മുദ്ധീൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാല് പേർ കൂടി പിടിയിലാകാനുണ്ട്. ഇതിൽ രണ്ട് പേർ വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്ത് നിന്നും ഒരു കിലോയോളം സ്വർണ്ണമാണ് പെരിന്തല്‍മണ്ണയില്‍ ക്രൂര മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കാരിയർ അബ്ദുൽ ജലീലിന്റെ പക്കൽ കൊടുത്തയച്ചതെന്ന് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി യഹിയയുടെ മൊഴി. ഇത് ലഭിക്കാത്തതിനാലാണ് ജലീലിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയത്. ജിദ്ദയിൽ നിന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് തന്നെ മാറ്റാർക്കോ ജലീൽ സ്വർണ്ണം കൈമാറി എന്നാണ് പൊലീസ് നിഗമനം. പെരിന്തല്‍മണ്ണ ആക്കപറമ്പില്‍ നിന്നും പിടിയിലായ യഹിയയെ ചോദ്യം ചെയ്തില്‍ നിന്നാണ് കേസിലെ പ്രധാനപ്പെട്ട വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. യഹിയയുടെ പങ്കാളികളാണ് ജിദ്ദയിൽ വച്ച് ഒരു കിലോയോളം…
Read More » -
Crime
അടിമാലി മരംമുറി കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ; നടപടി മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം
ഇടുക്കി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുൻ റെയ്ഞ്ച് ഓഫീസർ ജോജി ജോൺ അറസ്റ്റിലായി. വെള്ളത്തൂവൽ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസമായി സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. സുപ്രീം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് ജോജി ഹാജരായത്. അടിമാലി മങ്കുവയിൽ നിന്ന് തേക്ക് മുറിച്ച് കടത്തിയ കേസിലാണ് അറസ്റ്റ്. മോഷണവും, പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മങ്കുവയിലെ പുറമ്പോക്ക് ഭൂമിയിൽ നിന്ന് ജോജി റെയിഞ്ച് ഓഫീസർ ആയിരിക്കെ എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കണ്ടെത്തൽ. വെട്ടി കടത്തിയ തേക്ക് തടികൾ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനും മോഷണത്തിനുമാണ് വെള്ളത്തൂവൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഈ കേസിൽ ജോജിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായിരുന്നു ഉത്തരവ്. താൻ നിരപരാധിയെന്നാണ് ജോജി ജോൺ പറയുന്നത്. .ചോദ്യം ചെയ്യലിനോട് ജോജി ജോൺ…
Read More » -
Kerala
ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞു; പൊലീസ് തോപ്പുംപടിയിൽ
ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിയിൽ മത വിദ്വേഷം നിറഞ്ഞ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്നാണ് വിവരം. ഈ കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്ഥലത്തെത്തി. റാലിയിൽ ഈ കുട്ടി വിളിച്ച് കൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റുവിളിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത്. എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. പ്രകടനത്തിനിടെ കൗതുകം തോന്നിയത് കൊണ്ടാണ് താൻ കുട്ടിയെ തോളിലേറ്റിയതെന്നാണ് ഈരാറ്റുപേട്ട സ്വദേശിയായ അൻസാർ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവര്‍ക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് പി എ നവാസിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയായിരുന്നു പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്.
Read More » -
NEWS
പി.സി ജോര്‍ജിന് രക്ത സമ്മർദം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിനെ രക്ത സമ്മര്‍ദം അധികരിച്ചതിനെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് എറണാകുളം എ.ആര്‍ ക്യാമ്പിലെത്തിയാണ് പി.സി ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായത്.തിരുവനന്തപുരം വിദ്വേഷപ്രസംഗക്കേസില്‍ ജോര്‍ജിന്‍റെ ജാമ്യം ഇന്ന് ഉച്ചയോടെയാണ് കോടതി റദ്ദാക്കിയത്.ഇതേത്തുടർന്നേയിരുന്നു അറസ്റ്റ്. നേരത്തെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും മുന്‍കൂര്‍ ജാമ്യം നിലനില്‍ക്കുന്നതിനാല്‍ സാങ്കേതികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉപാദികളോടെ വിട്ടയച്ചിരുന്നു.
Read More » -
NEWS
സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൊവിഡ്; ഇന്ന് ഒരു മരണം
റിയാദ്: സൗദി അറേബ്യയില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു കൊവിഡ് മരണവും രാജ്യക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവിലെ രോഗികളിള്‍ 570 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,64,789 ആയി. രോഗമുക്തരുടെ എണ്ണം 7,49,141 ആയി. രാജ്യത്തെ ആകെ കൊവിഡ് മരണം 9,135 ആയി. നിലവില്‍ 6,513 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ 82 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ – 146, റിയാദ് – 122, മക്ക – 50, ദമ്മാം – 38, മദീന – 32, ത്വാഇഫ് – 17, അബഹ – 14, ജീസാന്‍ – 9, അല്‍ ബാഹ – 7, ഹുഫൂഫ് –…
Read More » -
Kerala
പിഎം കിസാൻ:ഗുണഭോക്താക്കൾ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ എ ഐ എം എസ് പോർട്ടലിൽ നൽകണം
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി, രാജ്യവ്യാപകമായി പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഡേറ്റാബേസിൽ, ഓരോ ഗുണഭോക്താവിന്റെയും സ്വന്തം പേരിലുള്ള കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് (Land data integration) എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്. ഇതിനായി അതത് സംസ്ഥാനങ്ങളിലെ പിഎം കിസാൻ ഗുണഭോക്താക്കളുടെ ഡേറ്റ സംസ്ഥാനങ്ങൾക്ക് എൻ ഐ സി മുഖാന്തിരം കൈമാറിയിട്ടുണ്ട്. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃഷിവകുപ്പിന്റെ പോർട്ടലായ ഇഎംഎസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പി എം കിസാൻ ഗുണഭോക്താവും എയിംസ് പോർട്ടലിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ReLIS ഡേറ്റയുടെ സഹായത്തോടെ ചെയ്യേണ്ടതാണ്. കർഷകർക്ക് സ്വന്തമായോ, അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ മുഖേനയോ 31.05.2022 വരെ ഇത് ചെയ്യാവുന്നതാണ്. പി എം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക്, കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുള്ള e-KYC യുമായി ഇതിന് ബന്ധമില്ല. e-KYC പൂർത്തിയാക്കേണ്ട കാലാവധി 2022 ജൂലൈ 31 വരെ കേന്ദ്രസർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്.
Read More » -
India
ജമ്മുകാഷ്മീരിൽ ടിക്ടോക് താരമായ യുവതിയെ ഭീകരർ വെടിവച്ചു കൊന്നു
ജമ്മുകാഷ്മീരിൽ ടിക്ടോക് താരമായ യുവതിയെ ഭീകരർ വെടിവച്ചു കൊന്നു. ബുദ്ഗാം സ്വദേശി അമ്രീൻ ഭട്ട് (35) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ബന്ധുവായ 10 വയസുകാരിക്ക് വെടിവയ്പിൽ പരിക്കേറ്റു. ബുധനാഴ്ച രാത്രി 7.55 ന് അമ്രീൻ ഭട്ടിന്റെ വീടിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ അമ്രീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ ഫർഹാൻ സുബൈർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് പ്രദേശം വളയുകയും അക്രമികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ചൊവ്വാഴ്ച ശ്രീനഗറിലെ വീടിന് പുറത്ത് പോലീസുകാരനെ ഭീകരർ വെടിവച്ച് കൊന്നിരുന്നു. ആക്രമണത്തിൽ പോലീസുകാരന്റെ ഏഴുവയസുള്ള മകൾക്ക് പരിക്കേറ്റിരുന്നു.
Read More » -
NEWS
കെഎസ്ആർടിസി ഡ്രൈവറുടെ മുസ്ലിം വേഷം; എന്താണ് വസ്തുത?
മാവേലിക്കര: കെഎസ്ആർടിസി ബസിലെ ഡ്രൈവറുടെ യൂണിഫോമുമായി ബന്ധപ്പെട്ട വിവാദത്തിൽ മാവേലിക്കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ പ്രതികരിക്കുന്നു: ‘ ഞങ്ങളുടെ ഡ്രൈവര്‍ അഷ്‌റഫ് ആണ് ചിത്രത്തിലുള്ളത്. എന്നാല്‍ അദ്ദേഹം കെഎസ്ആര്‍ടിസിയുടെ യൂണിഫോം ആയ സ്‌കൈബ്ലൂ ഷര്‍ട്ടും നേവി ബ്ലൂ പാന്റുമാണ് ധരിച്ചിട്ടുള്ളത്. മടിയിലായി ഒരു വെള്ള നിറത്തിലുള്ള തോര്‍ത്ത് അദ്ദേഹം ഇട്ടിട്ടുണ്ട്. അതിനാലാണ് ഒറ്റ നോട്ടത്തില്‍ കുര്‍ത്തയായി തോന്നിയത്. സ്റ്റിയറിംഗില്‍ നിരന്തരമായി പിടിക്കുന്നതുമൂലം കൈകളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റുന്നതിന് ഡ്രൈവര്‍മാര്‍ സാധാരണ ഇത്തരത്തില്‍ തോര്‍ത്ത് ഉപയോഗിക്കാറുണ്ട്. മാസ്‌കിനായി ഉപയോഗിച്ചിട്ടുള്ള ടൗവ്വലാണ് അദ്ദേഹത്തിന്റെ തോളിലുള്ളത്. ആ ചിത്രം സൂം ചെയ്ത് നോക്കിയാല്‍ യാഥാര്‍ഥ്യം മനസിലാകും. തൊപ്പി വയ്ക്കരുതെന്ന് ഞങ്ങള്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ ഇല്ല. ഇന്നും അഫഷ്‌റഫ് ഇതേ യൂണിഫോമിലാണ് ഡ്യൂട്ടിക്ക് എത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ യൂണിഫോമില്‍ ഒരു അസ്വാഭാവികതയും ഇല്ല ‘ കെഎസ്ആര്‍ടിസിയില്‍ യൂണിഫോം ധരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമാവലി മുന്‍പ് കാക്കി പാന്റും ഷര്‍ട്ടുമായിരുന്നു കെഎസ്ആര്‍ടിസിയിലെ യൂണിഫോം. എന്നാല്‍ ഇത് പരിഷ്‌ക്കരിച്ചത് ടോമിന്‍ ജെ. തച്ചങ്കരി…
Read More »