മഴക്കാലത്തെ മീൻപിടിത്തം (ഊത്തപിടുത്തം) നമുക്കൊരു ഹോബിയാണ്.എന്നാൽ ഇനിയത് വേണ്ട.ആറുമാസം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണത്.15000 രൂപ പിഴയും നൽകേണ്ടി വരും.
പാടത്തും തോട്ടിലുമൊക്കെയുള്ള മീൻപിടുത്തം നമ്മൾ ഒരു ഹോബിയായാണ് കണ്ടിരിക്കുന്നത്.പക്ഷെ ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ ആറുമാസം ജയിൽശിക്ഷയും പതിനയ്യായിരം രൂപ പിഴയും നൽകേണ്ടിവരും.
മഴക്കാലം മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ ചെറു വലകളും കൂടുകളുമൊക്കെ ഉപയോഗിച്ച് മീൻ പിടിക്കുന്നതിന് ഫിഷറീസ് വകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മീനുകളുടെ പ്രജനന സമയമായ ഈ മാസങ്ങളിൽ മീൻപിടുത്തം വ്യാപകമാകാൻ സാധ്യതയുള്ളതു കൊണ്ടാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടു വന്നിരിക്കുന്നത്.
കനത്ത മഴയിൽ ജലാശയങ്ങൾ നിറഞ്ഞു വയലിലും തോട്ടിലുമെല്ലാം മത്സ്യങ്ങൾ മുട്ടയിട്ടു പെരുകുന്ന സമയമാണ് ഇപ്പോൾ.ഈ സമയത്ത് മീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടികൂടിയാൽ ഇത്തരം മത്സ്യങ്ങളുടെ വംശനാശം സംഭവിക്കും.ഇങ്ങനെ മത്സ്യസമ്പത്ത് നഷ്ടപ്പെടാതിരിക്കാനാണ് ഫിഷറീസ് വകുപ്പ് ഇത്തരത്തിൽ ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.