Month: May 2022
-
Business
സബ്സ്‌ക്രിപ്ഷന്‍ നേട്ടവുമായി ഇമുദ്ര ലിമിറ്റഡ് ഐപിഒ
രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് ദാതാക്കളായ ഇമുദ്ര ലിമിറ്റഡിന്റെ പ്രാരംഭ ഓഹരി വില്‍പ്പന സബ്സ്‌ക്രൈബ് ചെയ്തത് 2.72 തവണ. 412.79 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ 1,13,64,784 ഓഹരികള്‍ക്കെതിരേ 3,09,02,516 അപേക്ഷകളാണ് നേടിയത്. റീറ്റെയ്ല്‍ നിക്ഷേപകരുടെ വിഭാഗം 2.61 മടങ്ങ് സബ്സ്‌ക്രിപ്ഷന്‍ നേടിയപ്പോള്‍ നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 1.28 മടങ്ങും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ വിഭാഗം 4.05 മടങ്ങും സബ്സ്‌ക്രൈബ് ചെയ്തു. മെയ് 20 മുതല്‍ 24 വരെയാണ് ഇമുദ്രയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടന്നത്. 243-256 രൂപ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ച ഐപിഒയില്‍ (ശുീ) 58 ഓഹരികളുടെ ഒരു ലോട്ടായും അതിന്റെ ഗുണിതങ്ങളുമായാണ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനം നീക്കിവെച്ചിട്ടുണ്ട്. അതേസമയം നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനവും ബാക്കി 35 ശതമാനം ഓഹരികള്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കുമായാണ് അനുവദിച്ചിട്ടുള്ളത്. ഓഹരികളുടെ അലോട്ട്‌മെന്റ് മെയ് 30നും ലിസ്റ്റിംഗ് ജൂണ്‍ ഒന്നിനും നടത്താനാണ്…
Read More » -
Business
മുത്തൂറ്റ് ഫിനാന്‍സിന്റെ കടപ്പത്ര വില്‍പ്പന ആരംഭിച്ചു
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ വില്‍പ്പന ഇന്ന് മുതല്‍. 300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 രൂപയാണ് മുഖവില. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു വലിപ്പം. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ആണ് ലിസ്റ്റ് ചെയ്യുന്നത്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ആണ് മുത്തൂറ്റ് വിനിയോഗിക്കുക. എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുള്ള കടപ്പത്ര വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. പ്രതിമാസ- വാര്‍ഷിക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തിലുള്ള ഓപ്ഷനുകളിലാണ് കടപ്പത്രങ്ങള്‍ അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക ആദായം നേടാം. നിക്ഷേപകര്‍ക്ക് മികച്ച റേറ്റിംഗും ആകര്‍ഷകമായ പലിശയും ഇഷ്യൂവിലൂടെ നേടാനാവുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.
Read More » -
NEWS
ഇന്ത്യയിൽ ഒരു പെൺകുട്ടി ചാവേർ പോരാളിയായി ബ്രിട്ടിഷ് ആയുധപ്പുര തകർത്തു തരിപ്പണമാക്കി തന്റെ ദേശത്തിന് വിജയം സമ്മാനിച്ച കഥ
ബ്രിട്ടീഷ് ഇന്ത്യയോട് പൊരുതി വീണ അതികായന്മാരുടെ ഇടയിൽ ചരിത്രം തന്റെ ഇരുളിന്റെ തിരശീല കൊണ്ട് മൂടിയ ഒരു പേരുണ്ട്.വാൾമുനകളെ വെടിമരുന്നു കൊണ്ട് നേരിട്ട ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി സ്വന്തം രാജ്യം തിരിച്ചു പിടിച്ച ഒരേ ഒരു വനിത ശിവഗംഗൈ റാണി വീരമംഗയ് വേലു നാച്ചിയാർ. ഒപ്പം നാടിനു വേണ്ടി സ്വയം അഗ്‌നിയായി മാറിയ കുയിലിയും. തമിഴ്നാട്ടിലുള്ള ശിവഗംഗയിലെ റാണിയായിരുന്ന വേലു നച്ചിയാർ ഝാൻസി റാണിക്കും മുമ്പേ ബ്രിട്ടീഷ് സാമ്രാജ്യത്തിനോടു പൊരുതിയ വനിതയായിരുന്നു .ഇന്ത്യയുടെ “ജോൻ ഓഫ് ആർക്ക് ” എന്നാണ് റാണിയെ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. രാമനാഥപുരത്തെ രാജ ചെല്ലമുത്തു വിജയരാഗുനാഥ സേതുപതിയുടെയും , സാഗന്ധിമുതൽ റാണിയുടേയും ഏക പുത്രിയായ വേലു നാച്ചിയാർ 1730 ജനുവരി 3 നു ജനിച്ചു.രാജകുടുംബത്തിലെ ഏക മകളായിരുന്നു വേലു നച്ചിയാർ. ഈ കുടുംബത്തിൽ ആൺ പിന്തുടർച്ചാവകാശി ഇല്ലാതിരുന്നതിനാൽ രാജകുമാരനേപ്പോലെയാണ് റാണി വേലു നച്ചിയാരെ മാതാപിതാക്കൾ വളർത്തിയത്. ചെറുപ്പത്തിൽ തന്നെ കുത്തിയോട്ടം, വാൾപയറ്റ് , യുദ്ധതന്ത്രം എന്നിവ ഉൾപ്പടെ…
Read More » -
NEWS
സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കായി ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ
ടോക്യോ: സുസ്ഥിര സാമ്പത്തിക വളര്‍ച്ചക്കായി കൈകോര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയുള്‍പ്പെടുന്ന പുതിയ ഇന്തോ-പസഫിക് സാമ്പത്തിക സഹകരണ കൂട്ടായ്മ (ഐപിഇഎഫ്). യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മ, സഹകരണത്തിനുള്ള കൂടുതല്‍ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കുമെന്നും സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിക്കുമെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സമൃദ്ധിയും വൈവിധ്യവും ഈ കൂട്ടായ്മ അംഗീകരിക്കുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സുസ്ഥിര സ്വഭാവമുള്ള വളര്‍ച്ചയിലേക്ക് മേഖലയെ മാറ്റാനായി നടപടികള്‍ സ്വീകരിക്കും. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രൂപത്തിലാണ് ഇവിടത്തെ രാജ്യങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍. സമാധാനവും സമൃദ്ധിയും വളര്‍ച്ചയും കൈവരിക്കാന്‍ കൂടുതല്‍ സാമ്പത്തിക സഹകരണം ആവശ്യമാണ്. വ്യാപാരം, വിതരണ ശൃംഖല, കുറഞ്ഞ വിലയില്‍ ഊര്‍ജം, കാര്‍ബണ്‍ ബഹിര്‍ഗമനത്തിനെതിരായ നയങ്ങള്‍, അടിസ്ഥാനസൗകര്യം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടക്കും. ബ്രൂണെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, മലേഷ്യ, ന്യൂസിലന്‍ഡ്, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളും കൂട്ടായ്മയിലുണ്ട്.
Read More » -
Business
ചൈനയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നുവെന്ന് എയര്‍ബിഎന്‍ബി ഇങ്ക്
പ്രമുഖ റൂം റെന്റല്‍ സ്ഥാപനമായ എയര്‍ബിഎന്‍ബി ഇങ്ക് ചൈനയിലെ എല്ലാ ആഭ്യന്തര ബിസിനസും അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിഎന്‍ബിസി ആണ് പ്രമുഖ റൂം റെന്റല്‍ ദാതാക്കളെ സംബന്ധിച്ചുള്ള ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തന്നെ ബീജിംഗില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു വിഭാഗത്തോട് കമ്പനി ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എയര്‍ബിഎന്‍ബിയുടെ എല്ലാ ചൈനീസ് ലിസ്റ്റിംഗുകളും വീടുകളും റൂമുകളും മറ്റ് ഓഫര്‍ പ്രഖ്യാപിത സര്‍വീസുകളും ഈ സീസണില്‍ തന്നെ നീക്കം ചെയ്യപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണെങ്കിലും യുഎസ്, ചൈന എന്നിവിടങ്ങളില്‍ കോര്‍ ബിസിനസുകളുള്ള ഓയോ റൂംസ് നേരത്തെ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളിലും നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയിലും തെക്ക് കിഴക്കന്‍ രാജ്യങ്ങളിലും ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടെന്നാണ് അന്ന് ഓയോ വ്യക്തമാക്കിയത്. എന്നാല്‍ എയര്‍ ബിഎന്‍ബിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കമ്പനി പുറത്തുവിട്ടിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് 2007ല്‍ ആരംഭിച്ച കമ്പനിക്ക് നാല് ദശലക്ഷത്തിലധികം ഹോസ്റ്റിംഗ് യൂണിറ്റുകളുണ്ട്. വീടിനോട്…
Read More » -
Business
3 കമ്പനികള്‍ കൂടി വിപണിയിലേക്ക്; ഐപിഒയ്ക്ക് സെബി അനുമതി
ഫാര്‍മ കമ്പനിയായ മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക്, സൂരജ് എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് എന്നിവയാണ് ഐപിഒയുടെ അനുമതി നേടിയ മറ്റ് കമ്പനികള്‍. 2021 ഡിസംബറിനും 2022 മാര്‍ച്ചിനും ഇടയിലാണ് ഈ കമ്പനികള്‍ ഐപിഒയ്ക്കായി കരട് രേഖകള്‍ സമര്‍പ്പിച്ചത്. ഡ്രാഫ്റ്റ് പേപ്പറുകള്‍ പ്രകാരം, മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. പ്രൊമോട്ടര്‍മാരുടെ 6.05 കോടി ഓഹരികളാണ് ഏകദേശം 5,000 കോടി രൂപ വലുപ്പമുള്ള ഐപിഒയിലൂടെ മക്ലിയോഡ്സ് ഫാര്‍മ കൈമാറുന്നത്. ആന്റി-ഇന്‍ഫെക്റ്റീവ്സ്, കാര്‍ഡിയോവാസ്‌കുലാര്‍, ആന്റി ഡയബറ്റിക്, ഡെര്‍മറ്റോളജി, ഹോര്‍മോണ്‍ ചികിത്സ എന്നിവയുള്‍പ്പെടെ നിരവധി പ്രധാന ചികിത്സാ മേഖലകളില്‍ വിപുലമായ ഫോര്‍മുലേഷനുകള്‍ വികസിപ്പിക്കുന്നതിലും നിര്‍മിക്കുന്നതിലുമാണ് മക്ലിയോഡ്സ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. ട്രാവല്‍ സര്‍വീസ് പ്രൊവൈഡര്‍ ടിബിഒ ടെക്ക് അതിന്റെ ഐപിഒയിലൂടെ 2,100 കോടി രൂപ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. 900 കോടി രൂപ വരെയുള്ള പുതിയ ഓഹരികളുടെ വില്‍പ്പനയും…
Read More » -
Business
ട്രായ്‌യുടെ പുതിയ നീക്കത്തില്‍ അടിതെറ്റില്ലെന്ന് ട്രൂകോളര്‍; കാരണം ഇതാണ്
ട്രായ്‌യുടെ പുതിയ നീക്കത്തില്‍ അടിതെറ്റില്ലെന്ന് പ്രഖ്യാപിച്ച് ട്രൂകോളര്‍. കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് വിളിക്കുന്നയാളുടെ നമ്പര്‍ തിരിച്ചറിയാനുള്ള സംവിധാനമൊരുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നീക്കമാരംഭിച്ചുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ട്രൂകോളറിന്റെ പ്രതികരണം. ട്രൂകോളറിന് ഇത് വന്‍ തിരിച്ചടി സൃഷ്ടിച്ചേക്കും എന്ന് അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും ട്രൂകോളര്‍ പതറില്ലെന്ന് വ്യക്തമാക്കുകയാണ് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ അലാന്‍ മമേഡി. ട്രായ്യുടെ നീക്കം തങ്ങള്‍ക്ക് മത്സരമായേക്കില്ലെന്നും, നമ്പര്‍ തിരിച്ചറിയല്‍ എന്നതിലുപരി സാങ്കേതികവിദ്യയുടേയും ഡാറ്റയുടേയും സഹായത്തോടെ ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കമ്പനിയ്ക്ക് സാധിക്കുന്നുണ്ടെന്നുമാണ് അദ്ദേഹം അറിയിച്ചത്. ഇന്ത്യയിലെ കണക്കുകള്‍ നോക്കിയാല്‍ ഏകദേശം 22 കോടി പ്രതിമാസ ആക്ടീവ് ഉപഭോക്താക്കളാണ് ട്രൂകോളറിനുള്ളത്. ഫോണില്‍ സേവ് ചെയ്തിട്ടില്ലാത്ത നമ്പരില്‍ നിന്നു കോള്‍ വന്നാല്‍ പേരു കാട്ടിത്തരുന്ന സ്വകാര്യ ആപ് ആണ് ട്രൂകോളര്‍. ട്രൂകോളര്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് ഇതു സാധ്യമാക്കുന്നത്. ഒരാളുടെ നമ്പര്‍ പലരുടെയും ഫോണില്‍ പലതരത്തിലാകും…
Read More » -
Kerala
ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് പി സി ജോർജ് ഹർജി നൽകിയത്. ജാമ്യാപേക്ഷയിൽ നാളെ രാവിലെ 9 ന് വാദം കേൾക്കും. സ്പെഷൽ പെറ്റീഷനായിട്ടാണ് പി സി ജോർജ് ഹര്‍ജി നല്‍കിയത്. ഇന്ന് രാത്രി തന്നെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പി സി ജോർജ് കോടതിയെ അറിയിച്ചു. ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് രാത്രി ഉറങ്ങുന്നത്. അതിനാൽ അടിയന്തരമായി രാത്രി തന്നെ ഹർജി പരിഗണിക്കമെന്നായിരുന്നു ആവശ്യം. ഹൈക്കോടതി രജിസ്റ്റർ ജനറലിനാണ് കത്ത് നൽകിയത്. ഹര്‍ജി ഇന്ന് പരിഗണിക്കാനുള്ള അസൗകര്യം ജഡ്ജി അറിയിച്ചതിനെ തുടർന്നാണ് നാളെ രാവിലത്തേക്ക് മാറ്റിയത്. ഹര്‍ജി നാളെ രാവിലെ പരിഗണിക്കും. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ്…
Read More » -
Crime
ജോലി കഴിഞ്ഞ് മടങ്ങവെ വീടിന് സമീപം കാറിടിച്ച് തൊഴിലാളി മരിച്ചു
മാന്നാർ: ജോലി കഴിഞ്ഞ് മടങ്ങവേ മരംകയറ്റ തൊഴിലാളി കാറിടിച്ച് മരിച്ചു. ബുധനൂർ എണ്ണയ്ക്കാട് ലക്ഷംവീട് കോളനിയിൽ സുനിൽ ഭവനത്തിൽ ഓമനക്കുട്ടൻ (65) ആണ് മരിച്ചത്. മരംകയറ്റ തൊഴിലാളിയായിരുന്നു. ഇന്ന് രാവിലെ പതിനൊന്നിന് ജോലി കഴിഞ്ഞ് തിരികെ വരുമ്പോൾ വീടിനു സപീപത്ത് വെച്ചായിരുന്നു അപകടം. അതെ വാഹനത്തിൽ തന്നെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രമണി. മക്കൾ: സുനിത, പരേതനായ സുനിൽ. മരുമകൻ രാജേഷ്.
Read More » -
Sports
ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു. നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇത്തരത്തില്‍ സ്ഥിരികീരണമൊന്നും വന്നിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമുമായി മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള പരിശീലകനായി ലക്ഷ്മണിനെ തീരുമാനിച്ചത്. ജൂണ്‍ 26, 28 തിയ്യതികളില്‍ ഡബ്ലിനിലാണ് മത്സരം. ജൂലൈ 1ന് ഇംഗ്ലണ്ടുമായി ഇന്ത്യക്ക് ടെസ്റ്റ് കളിക്കേണ്ടതുണ്ട്. ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറുമായി ചതുര്‍ദിനം പരിശീലന മത്സരം ജൂണ്‍ 24 മുതല്‍ 27 വരെയാണ്. ഇക്കാരണം കൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനായി തീരുമാനിക്കാന്‍ കാരണം. നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തില്‍ രാഹുല്‍ ദ്രാവിഡിനും സമാനമായി അവസരം നല്‍കിയിരുന്നു. അന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു ശാസ്ത്രി. അതോടൊപ്പം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിനെ പരിശീലകനാക്കുകയായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രാവിഡ് മുഖ്യപരിശീലകനാവുകയും ചെയ്തു. ദ്രാവിഡിന് പകരം…
Read More »