Month: May 2022
-
NEWS
ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും കോടികളുടെ സൗഭാഗ്യം
ദുബായ്: ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് വീണ്ടും കോടികളുടെ സൗഭാഗ്യം. രണ്ട് മലയാളികളെയാണ് ഭാഗ്യദേവത കനിഞ്ഞ് അനുഗ്രഹിച്ചത്.ഇരുവര്‍ക്കും ഏഴ് കോടി 75 ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. അബുദാബിയില്‍ വര്‍ക് ഷോപ്പ് സൂപ്പര്‍വൈസറായ കണ്ണൂര്‍ സ്വദേശി ജോണ്‍സണ്‍ ജേക്കബ് (46), രാഹുല്‍ രമണന്‍ എന്നിവരാണ് കോടിപതികളായത്. ഇരുവര്‍ക്കും ഏഴു കോടി എഴുപതിയഞ്ചു ലക്ഷത്തിലേറെ രൂപ (10 ലക്ഷം ഡോളര്‍) വീതം ലഭിക്കും. മറ്റു നറുക്കെടുപ്പുകളില്‍ മുംബൈക്കാരനായ ജിതേന്ദ്ര ശര്‍മ മെഴ്‌സിഡസ് എസ് 500 കാറും മലയാളിയായ നഫ്‌സീര്‍ ചേലൂര്‍ ബിഎംഡബ്ല്യു എസ് 1000 മോട്ടോര്‍ബൈക്കും സ്വന്തമാക്കി.
Read More » -
Business
ഇനി ചെലവേറും; ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കും
ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് ഉയര്‍ത്തിയേക്കും. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ഐഡിയ എന്നീ കമ്പനികള്‍ ദീപാവലിയോടെ നിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെ 10 മുതല്‍ 12 ശതമാനം വരെ വര്‍ധന ടെലികോം നിരക്കുകളിലുണ്ടാകും. കഴിഞ്ഞ നവംബറിലാണ് അവസാനം നിരക്ക് കൂട്ടിയത്. 25 ശതമാനത്തോളം വര്‍ധന വരുത്തിയിരുന്നു. വില ഉയര്‍ത്തുന്നതോടെ എയര്‍ടെലിന് ഒരു ഉപയോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം (എആര്‍പിയു) 200 രൂപയാകും. ജിയോയ്ക്ക് 185 രൂപയും വോഡഫോണ്‍ഐഡിയയ്ക്ക് (വിഐ) 135 രൂപയുമായും വര്‍ധിക്കും. ഇക്കൊല്ലം മൊബൈല്‍ സേവന നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് വോഡഫോണ്‍ഐഡിയ (വിഐ) എംഡിയും എയര്‍ടെല്‍ സിഇഒയും അടുത്തയിടയ്ക്ക് സൂചന നല്‍കിയിരുന്നു.
Read More » -
NEWS
വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഗീത ഗോപിനാഥ്
ന്യൂഡല്‍ഹി: വികസിത രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥ 2024ഓടെ കരകയറുമെന്ന് ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ്. എന്നാല്‍, വികസ്വര രാജ്യങ്ങള്‍ കോവിഡിന് മുമ്പുള്ള സമ്പദ്‌വ്യവസ്ഥയേക്കാള്‍ അഞ്ച് ശതമാനം കുറഞ്ഞ നിരക്കിലാവും ഉണ്ടാവുകയെന്നും ഗീത ഗോപിനാഥ് പറഞ്ഞു. കോവിഡിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥക?ളെല്ലാം തിരിച്ചു വരവിന്റെ പാതയിലാണ്. എന്നാല്‍, റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം സമ്പദ്‌വ്യവസ്ഥകളുടെ തിരിച്ചു വരവിന് ആഘാതം ഏല്‍പ്പിക്കുന്നുണ്ട്. അതിനാലാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തിലും ഇന്ധനവും ഭക്ഷ്യധാന്യങ്ങളും ഉള്‍പ്പടെയുള്ളവയുടെ വില ഉയരുകയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പണപ്പെരുപ്പം തടയാന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തുകയാണ് ബാങ്കുകള്‍. ഇത് ആഗോളധനകാര്യ രംഗത്തിനും വാണിജ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
Read More » -
NEWS
തഴുതാമ കഴിച്ചാൽ പുനർജന്മം; അറിയാം തഴുതാമയുടെ ഔഷധഗുണങ്ങൾ
ഒരു ഇലച്ചെടി ആണ് തഴുതാമ. വൈദ്യത്തിൽ ഇതിന്റെ വേര്, തണ്ടും, ഇലയും മരുന്നിനു ഉപയോഗിച്ച് വരുന്നു. ഇതു ഹൃദയ രോഗത്തിന് വളരെ നല്ലതാണ്. കഫംകെട്ടിനു ഇതിന്റെ ഇല തോരൻ വച്ചു കഴിക്കുന്നത് നല്ലതാണ്. നേത്രരോങ്ങള്ക്കു ഇതു ഇടിച്ചു പിഴിഞ്ഞ് ചെറുതേൻ ചേർത്ത് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്. പല്ലു വേദന വരുമ്പോൾ കടുക്കയും തഴുതാമ യും വെന്തു വെള്ളം കവിൾ കൊള്ളുമായിരുന്നു ഇല തോരനാക്കാം. സംസ്കൃതത്തിൽ *പുനർനവ* എന്നാണ് തഴുതാമയുടെ പേര് വീണ്ടും വീണ്ടും നവീകരിക്കുന്നത് അതായത് രോഗബാധിതമായ കോശങ്ങളെ നവീകരിക്കാൻ കഴിവുള്ള ഔഷധം. വഴിയരികിൽ പടർന്നു പിടിച്ചു കിടക്കുന്ന ഈ അമൂല്യ ഔഷധിയെ എല്ലവരും തിരിച്ചറിയേണ്ടതാണ് രണ്ടു തരം ഉണ്ട് ചുവന്ന തണ്ടോട് കൂടിയതും പച്ചതണ്ടോടു കൂടിയതും രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ തഴുതാമ വേര് ഉപയോഗിക്കാം. തഴുതാമ കഴിച്ചാൽ പുനർജന്മം ലഭിക്കും എന്ന അർത്ഥത്തിൽ ആണ് പുനർ നവ എന്ന പേര് തഴുതാമയ്ക്കുണ്ടായത് നശിച്ചുപോയ കോശങ്ങളെ പുനർനിർമ്മിക്കുവാനുള്ള കഴിവുള്ളതുകൊണ്ടു് പുനർ നവ…
Read More » -
Business
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
വേദാന്ത ലിമിറ്റഡിന്റെ ഉപകമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിലെ ശേഷിക്കുന്ന മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന് സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കി. 29.5 ശതമാനം ഓഹരികളാണ് കേന്ദ്രസര്‍ക്കാരിന് ഈ കമ്പനിയിലുള്ളത്. ഇത് പൂര്‍ണമായും വിറ്റഴിക്കാനാണ് നീക്കം. നിലവിലെ ഓഹരി വിപണി വിലയനുസരിച്ച് ഏകദേശം 38,560 കോടി രൂപ കേന്ദ്രത്തിന് ലഭിക്കും. ഓഫര്‍ ഫോര്‍ സെയില്‍ വഴി സര്‍ക്കാരിന് അതിന്റെ ഓഹരികള്‍ വിറ്റഴിക്കാം, കൂടാതെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റാണ് വില്‍പ്പന ക്രമീകരിക്കുകയെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വേദാന്തയ്ക്ക് ഹിന്ദുസ്ഥാന്‍ സിങ്കില്‍ 64.9 ശതമാനം ഓഹരികളാണുള്ളത്. സിങ്ക്, ലെഡ്, സില്‍വര്‍, കാഡ്മിയം എന്നിവയുടെ ഖനന രംഗത്തും നിര്‍മാണത്തിലും പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സിങ്ക് ഹിന്ദുസ്ഥാന്‍. മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഈ കമ്പനി പിന്നീട് വേദാന്തയ്ക്ക് കൈമാറുകയായിരുന്നു. അതിനിടെ, ഹിന്ദുസ്ഥാന്‍ സിങ്കിന്റെ ഓഹരി വില്‍പ്പനയ്ക്ക് കാബിനറ്റ് അംഗീകാരം നല്‍കിയ പ്രഖ്യാപനം…
Read More » -
NEWS
സ്ത്രീയെ കുത്തിക്കൊന്നു;ആടിന് 3 വർഷം തടവ് !!
സുഡാനിൽ കൊലപാതക കുറ്റത്തിന് ആടിന് തടവ് ശിക്ഷ വിധിച്ചു. സ്ത്രീയെ കൊന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുഡാൻ കോടതി ആടിന് മൂന്ന് വർഷം തടവ് വിധിച്ചത്. ദക്ഷിണ സുഡാന്‍ സ്വദേശിനി ആദ്യു ചാപ്പിങ് എന്ന 45–കാരിയെയാണ് ആട് കുത്തി കൊലപ്പെടുത്തിയത്. ചാപ്പിങ്ങിന്റെ തലയിലാണ് ആട് കുത്തിയത്. വാരിയെല്ലുകൾ തകർക്കുകയും ചെയ്തു. പരുക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. റംബെകിലെ അകുവൽ യോൾ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആടിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും പൊലിസ് വ്യക്തമാക്കി. അതുകൊണ്ട് ആടാണ് ശിക്ഷിക്കപ്പെടേണ്ടതെന്നും അതിനെ അറസ്റ്റ് ചെയ്യണമെന്നും മേജർ എലിജ മബോർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരയായ സ്ത്രീയുടെ വീട്ടിലേക്ക് ആടിന്റെ ഉടമ അഞ്ച് പശുക്കളെ ദാനം ചെയ്യണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. ശിക്ഷ ലഭിച്ച ആട് അടുത്ത മൂന്ന് വർഷം അഡ്യു പ്രവിശ്യയിലുള്ള മിലിട്ടറി ക്യംപിൽ കഴിയേണ്ടിവരും.
Read More » -
Business
ഡാറ്റാ സെന്ററുകളുടെ വിപുലീകരത്തിനായി 1.2 ലക്ഷം കോടി രൂപ നിക്ഷേപമായി എത്തുമെന്ന് ഐസിആര്‍എ
ന്യൂഡല്‍ഹി: ഡാറ്റാ സെന്ററുകളുടെ വിപുലീകരണം സാധ്യമാക്കാന്‍ 1.2 ലക്ഷം കോടി രൂപ വരെ അടുത്ത അഞ്ച് വര്‍ഷത്തിനകം ഇന്ത്യയിലേക്ക് നിക്ഷേപമായി എത്തുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ. രാജ്യത്തെ ഡാറ്റാ സെന്റര്‍ മേഖലയിലേക്ക് വിദേശത്ത് നിന്നുള്ള നിക്ഷേപം ഒഴുകുന്നതോടെ ആമസോണ്‍ ഉള്‍പ്പടെയുള്ള ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക് സര്‍വീസ് വിപുലീകരിക്കുവാന്‍ അവസരം ഒരുങ്ങുകയാണ്. മേഖലയിലെ മുന്‍നിര കമ്പനികളായ ആമസോണ്‍ വെബ് സര്‍വീസസ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഐബിഎം, ഉബര്‍, ഡ്രോപ്ബോക്സ് എന്നീ കമ്പനികളൊക്കെ തേര്‍ഡ് പാര്‍ട്ടി ഡാറ്റാ സെന്ററുകളെയാണ് അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് (സ്റ്റോറേജ്) കരാര്‍ നല്‍കുന്നത്. വിദേശത്തും സ്വദേശത്തും നിന്നുമുള്ള നിക്ഷേപം വഴി രാജ്യത്തെ ഡാറ്റാ സെന്ററുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ഇത്തരം കമ്പനികള്‍ നല്‍കി വരുന്ന സേവനങ്ങള്‍ക്ക് വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും വഴിയൊരുങ്ങും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളായ ഹിരണാന്താനി ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, വിദേശ കമ്പനികളായ ആമസോണ്‍, എഡ്ജ്കണെക്സ്, മൈക്രോസോഫ്റ്റ്, ക്യാപിറ്റല്‍ ലാന്‍ഡ്, മന്ത്ര ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെല്ലാം രാജ്യത്തെ ഡാറ്റാ സെന്ററുകളില്‍ നിക്ഷേപം നടത്താന്‍…
Read More » -
NEWS
ബാങ്കിൽ പോകാതെ തന്നെ ഇനി ലോൺ ലഭിക്കും; എങ്ങനെ എന്ന് അറിയാം
ബാങ്കിൽ പോകാതെ തന്നെ ഇനി ലോൺ ലഭിക്കും.അതേ, ഇനി നിങ്ങൾക്ക് വീട്ടിൽ ഇരുന്നും ലോൺ നേടാവുന്നതാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ആപ്ലിക്കേഷനായ എസ്‌ബിഐ യോനോ വഴി നിങ്ങൾക്ക് ഇപ്പോൾ വളരെ അനായാസമായി, നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ ലോൺ ലഭിക്കും. എസ്ബിഐ യോനോ മുഴുവൻ സമയ സേവനവും ലോണുകളുടെ തൽക്ഷണ അംഗീകാരവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്തിനധികം, ഇതിൻ്റെ പ്രക്രിയ പൂർണ്ണമായും ഡിജിറ്റൽ ആണ്, ഉപഭോക്താവിന് ഭൗതിക രേഖകളൊന്നും നൽകേണ്ടതില്ല അല്ലെങ്കിൽ ഉപഭോക്താവ് ഒരു ബാങ്ക് ശാഖ സന്ദർശിക്കേണ്ടതില്ല എന്നത് ഇതിൻ്റെ ഉപഭോക്താക്കൾക്ക് കിട്ടുന്ന മികച്ച ആനുകൂല്യങ്ങളാണ്. ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഉപഭോക്താക്കൾക്ക് ഉടനടി പണം ആവശ്യമുള്ളവർക്ക് എസ്ബിഐയുടെ യോനോ ആപ്പ് വഴി നാല് ക്ലിക്കുകളിലൂടെ പ്രീ-അപ്രൂവ്ഡ് പേഴ്‌സണൽ ലോണിന് (പിഎപിഎൽ) അപേക്ഷിക്കാവുന്നതാണ്. നല്ല ക്രെഡിറ്റ് റെക്കോർഡ് ഉള്ളവർക്കും നല്ല തിരിച്ചടവ് ട്രാക്ക് റെക്കോർഡും ഉള്ള നിലവിലെ ക്ലയന്റുകൾക്ക് ബാങ്കുകൾ സാധാരണയായി പ്രീ-അംഗീകൃത…
Read More » -
Business
നിര്‍മാണച്ചെലവ് വര്‍ധിച്ചു; ഭവന വിലയും ഉയര്‍ന്നു
നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ രാജ്യത്തെ ഭവന വിലയും (ഹോബ്‌സ്) കുത്തനെ ഉയര്‍ന്നു. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഡിമാന്‍ഡ് വര്‍ധനയും നിര്‍മാണ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കാരണം ജനുവരി-മാര്‍ച്ച് കാലയളവില്‍ എട്ട് പ്രധാന നഗരങ്ങളില്‍ ഭവന വില 11 ശതമാനത്തോളം ഉയര്‍ന്നതായി ക്രെഡായിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ ഡല്‍ഹിയിലെ ഭവനങ്ങളുടെ വില 11 ശതമാനം ഉയര്‍ന്ന് സ്‌ക്വയര്‍ ഫീറ്റിന് 7,363 രൂപയായി. ഹൈദരാബാദില്‍ ഒന്‍പത് ശതമാനം വര്‍ധിച്ച് സ്‌ക്വയര്‍ ഫീറ്റിന് 9,232 രൂപയായപ്പോള്‍ അഹമ്മദാബാദില്‍ 8 ശതമാനം ഉയര്‍ന്ന് 5,721 രൂപയായും കൊല്‍ക്കത്തയില്‍ 6 ശതമാനം വര്‍ധനവോടെ 6,245 രൂപയുമായി. ബംഗളൂരു, ചെന്നൈ, മുംബൈ മെട്രോപൊളിറ്റന്‍ മേഖലകളില്‍ (എംഎംആര്‍) ഭവന വില യഥാക്രമം 1 ശതമാനം ഉയര്‍ന്ന് സ്‌ക്വയര്‍ ഫീറ്റിന് 7,595, 7,107, 19,557 രൂപയായി. പൂനെയില്‍, ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ വില മൂന്ന് ശതമാനം ഉയര്‍ന്ന് ചതുരശ്ര അടിക്ക് 7,485 രൂപയായി. രാജ്യത്ത് ഭവന വിലകള്‍ ശരാശരി 4 ശതമാനമാണ്…
Read More » -
NEWS
മാതാപിതാക്കൾക്ക് മക്കളോട് ‘വളർത്തുകൂലി’ ആവശ്യപ്പെടാമോ?
“ഞങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ തരൂ, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം തരണം” ഉത്തരാഖണ്ഡിൽ നിന്നുള്ള ഈ വാർത്ത ഇന്ത്യയിലെ പത്രങ്ങൾ മാത്രമല്ല ബിബിസിയിൽ വരെ പ്രാധാന്യത്തോടെ വന്നു. ഇന്ത്യൻ പത്രങ്ങളിൽ ഇത് വെറുമൊരു വാർത്ത മാത്രമായി വന്നെങ്കിൽ ബിബിസിയിൽ ഇന്ത്യൻ മാതാപിതാക്കളുടെ മനോഭാവം എന്ന രീതിയിലുള്ള വിശകലനങ്ങളായിരുന്നു. ‘വളർത്തുകൂലി’ വേണോ? പ്രായപൂർത്തിയായ മകന് അമേരിക്കയിൽ പോയി പഠിക്കുന്നതിനായി 2004 മുതൽ 2009 വരെ 29 ലക്ഷം രൂപ ചെലവാക്കിയത് 10.5 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചു കിട്ടണമെന്ന കേസ് ഒരു അച്ഛൻ ഫയൽ ചെയ്തിരുന്നു. ബോംബെ ഹൈകോടതിയിലെ ജഡ്ജിമാർ ഈ കേസിൽ തങ്ങളുടെ കുട്ടിയെ പഠിപ്പിക്കുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്നും, അവരുടെ കഴിവിനൊത്ത് അത് ചെയ്യണമെന്നുമുള്ള നിലപാടെടുത്തു. തന്റെ മകൻ തന്നെ വഞ്ചിച്ചു എന്ന കേസ് കൊടുത്തിരുന്ന പിതാവിന്റെ നിലപാട് അസംബന്ധമാണെന്ന കാരണം പറഞ്ഞ് കോടതി ഈ കേസ് തള്ളി. ഈ കേസിൽ ജഡ്ജിമാർ ചില പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തി.…
Read More »