NEWS

മലയാളി നഴ്‌സ്‌ ഒമാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞു

മസ്‌ക്കറ്റ് :  ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.​ആലപ്പുഴ ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ  തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൾ ഷീബ മേരി തോമസ്സാണ് (33) മരണമടഞ്ഞത്.
അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയായയിരുന്നു സംഭവം. അവധി ആഘോഷിക്കാനായി ദുബൈയിൽ നിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഏഴുപേരടങ്ങുന്ന രണ്ട്​ കുടുംബങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കിലോമീറ്റർ അകലെ വച്ച്​ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ നിസ്​വ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: