CrimeNEWS

വിജയ്‌ ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്‌ചെയ്യാൻ മുഴുവൻ വിമാനത്താവളങ്ങൾക്കും നിർദേശം

ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ്‌ ബാബു രാജ്യത്തെവിടെ ഇറങ്ങിയാലും അറസ്റ്റ്‌ചെയ്യാൻ മുഴുവൻ വിമാനത്താവളങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. പ്രതിക്കായി ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കിയിരുന്നു.അന്വേഷണവുമായി സഹകരിക്കണമെന്ന്‌ വിജയ്‌ ബാബുവിനോട് ഇ -മെയിൽ വഴിയും വിദേശത്തും നാട്ടിലുമുള്ള സുഹൃത്തുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഭാര്യക്ക്‌ നേരിട്ട്‌ നോട്ടീസ്‌ നൽകിയെന്നും സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു വ്യക്തമാക്കി.ചെന്നൈയിൽ എത്തിയെന്ന്‌ വാർത്ത ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇന്ത്യയിൽ എത്തിയിട്ടില്ല. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ അറസ്‌റ്റിന്‌ തടസമല്ലെന്ന്‌ കമീഷണർ പറഞ്ഞു.

Signature-ad

സിനിമ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം എട്ടുപേരുടെ മൊഴിയെടുത്തു.ഓഫീസിലെത്തിയ തന്നെ, സമ്മതമില്ലാതെ വിജയ്‌ബാബു ചുംബിക്കാൻ ‌ശ്രമിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിൽ പൊലീസ്‌ അന്വേഷണം ആരംഭിച്ചു.

അതിനിടെ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അം​ഗത്വത്തിൽ നിന്ന് ഒ‍ഴിവാക്കി. ഇന്ന് ചേർന്ന ഭാരവാഹി യോ​ഗത്തിലാണ് തീരുമാനം.

വിജയ് ബാബുവിനെ അമ്മ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും മാറ്റി നിർത്തണം എന്ന് ഐസിസി കമ്മിറ്റി ശക്തമായ നിലപാടെടുത്തിരുന്നു.നേരത്തെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറി നിൽക്കുന്നെന്ന് കാണിച്ച് വിജയ് ബാബു കത്ത് നൽകിയിരുന്നു

Back to top button
error: