Month: May 2022

  • NEWS

    മാസപ്പിറവി കണ്ടില്ല, കേരളത്തില്‍ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച; ഗള്‍ഫ് രാജ്യങ്ങളിൽ നാളെ

    മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. ശവ്വാല്‍ മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ റമളാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു. അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ. റമദാനിലെ 30 ദിനങ്ങളും പൂർത്തിയാക്കിയാണ് ഗൾഫിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.  ഒമാനിൽ ഇന്ന് റമദാൻ 29 പൂർത്തിയാവുകയേ ഉള്ളൂ. ഇതിനാൽ ഇന്ന് മാസപ്പിറവി കണ്ടാൽ ഒമാനിലും നാളെയാകും ചെറിയ പെരുന്നാൾ. ഒരുമാസം പൂര്‍ണമായും വ്രതമനുഷ്ഠിക്കാനായതിന്റെ ആത്മനിര്‍വൃതിയിലാണ് വിശ്വാസികള്‍…

    Read More »
  • Health

    ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുട്ടികളില്‍ വാക്സീന്‍ കാര്യക്ഷമതയെ ബാധിക്കുമോ?

    ചെറിയ കുട്ടികള്‍ക്ക് പലപ്പോഴും രോഗങ്ങള്‍ ഒഴിഞ്ഞിട്ട് നേരമുണ്ടാകില്ല. ഇതില്‍ ചില രോഗങ്ങള്‍ക്കെങ്കിലും അണുബാധയെ നേരിടാന്‍ ആന്‍റിബയോട്ടിക്കുകള്‍ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളിലെ വാക്സീനുകളുടെ കാര്യക്ഷമതയെ ബാധിക്കാന്‍ ആന്‍റിബയോട്ടിക്ക്‌ ഉപയോഗം കാരണമായേക്കാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അടിക്കടിയുള്ള ആന്‍റിബയോട്ടിക്ക് ഉപയോഗവും ദീര്‍ഘകാലത്തെ ആന്‍റിബയോട്ടിക്ക് കോഴ്സുകളും കുട്ടിക്കാലത്തെ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയ്ക്കുമെന്നും പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ഡിഫ്തീരിയ-ടെറ്റനസ്-അസെല്ലുലാര്‍ പെര്‍ടുസിസ്സ്, ഹീമോഫിലസ് ഇന്‍ഫ്ളുവന്‍സ ടൈപ്പ് ബി, പോളിയോ വാക്സീന്‍, ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സീന്‍ എന്നിവയുടെ കാര്യക്ഷമതാണ് ഗവേഷകര്‍ പഠനവിധേയമാക്കിയത്. ആന്‍റിബയോട്ടിക്കുകളുടെ ദീര്‍ഘ ഉപയോഗം കൊണ്ട് ഈ വാക്സീനുകളുമായി ബന്ധപ്പെട്ട ആന്‍റിബോഡികളുടെ തോത് കുറയുന്നത് കുട്ടികളെ മാത്രമല്ല സമൂഹപ്രതിരോധ ശേഷിയെ കൂടി ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതുകൊണ്ട് കുട്ടികളില്‍ ആന്‍റിബയോട്ടിക്കുകള്‍ ഇനി ഉപയോഗിക്കുകയേ വേണ്ട എന്നര്‍ഥമില്ല. കുട്ടികളില്‍ പൊതുവായി ഉപയോഗിച്ച് വരുന്ന അമോക്സിലിന്‍ പോലുള്ള ആന്‍റിബയോട്ടിക്കുകള്‍ ആന്‍റിബോഡികളുടെ തോതിനെ ബാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേ…

    Read More »
  • Kerala

    സബ് കലക്ടർ അവതരിപ്പിച്ച തിരുവാതിരക്കളി, ഡപ്യൂട്ടി കലക്ടർ അവതരിപ്പിച്ച ഒപ്പനയും; അരങ്ങിലും ആവേശമായി കലക്ടർമാർ

    കോഴിക്കോട്: ലാൻഡ് റവന്യു വകുപ്പ് റവന്യു ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തിൽ കലാ മത്സരങ്ങളിൽ തിളങ്ങി ജീവനക്കാർ. ഭരതനാട്യം, തബല, ഓട്ടൻതുള്ളൽ, തിരുവാതിര, നാടോടി നൃത്തം, ഒപ്പന എന്നീ മത്സരങ്ങളിൽ ആവേശത്തോടെയാണ് ജീവനക്കാർ പങ്കെടുത്തത്.സബ് കലക്ടർ വി.ചെൽസാ സിനിയും സംഘവും അവതരിപ്പിച്ച തിരുവാതിരക്കളിയും ഡപ്യൂട്ടി കലക്ടർ ഇ.അനിത കുമാരിയും സംഘവും അവതരിപ്പിച്ച ഒപ്പനയും മത്സരാർഥികളെ ആവേശത്തിലാക്കി. തിരക്ക് പിടിച്ച ജോലിക്കിടയിൽ ഇത്തരം പരിപാടികൾ ജോലി ചെയ്യാൻ കൂടുതൽ ഊർജസ്വലത നൽകുമെന്നും പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ചെൽസാസിനി പറഞ്ഞു. ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ കെ.ഹിമ നാടോടിനൃത്തം (സിം​ഗിൾ) മത്സരത്തിൽ പങ്കെടുത്തു. വിവിധ ഇനങ്ങളിലെ മത്സര വിജയികൾ മേയ് അവസാനം തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

    Read More »
  • Kerala

    കാസർകോട് ഐസ്ക്രീം കഴിച്ച് ഭക്ഷ്യവിഷബാധ; സഹോദരങ്ങൾ ആശുപത്രിയിൽ

    കാസർകോട്: ചെറുവത്തൂരിനു സമീപം പടന്ന കടപ്പുറത്തുനിന്ന് ഐസ്ക്രീം വാങ്ങിക്കഴിച്ച സഹോദരങ്ങൾ ചികിത്സയിൽ. കാസർകോട് മാവിലക്കടപ്പുറം സ്വദേശികളായ അനന്ദു, അനുരാഗ് എന്നിവർക്കാണു ഭക്ഷ്യവിഷബാധയേറ്റത്. അതേസമയം, ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർഥിനി മരിച്ചു. കരിവെള്ളൂരിലെ നാരായണൻ– പ്രസന്ന ദമ്പതികളുടെ മകൾ ദേവനന്ദ (16) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഭക്ഷ്യവിഷബാധയേറ്റ 14 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

    Read More »
  • India

    ‘ചൈനീസ് ബന്ധം’ കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ, ഇന്ത്യയ്ക്ക് അനുകൂലം; വരുമോ സ്വതന്ത്ര വ്യാപാരക്കരാർ?

    യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാർ നടപ്പിലായാൽ ഇന്ത്യയ്ക്കു മെച്ചം ഏറെയാണ്. സ്വതന്ത്ര വ്യാപാരക്കരാറിനായി വർഷങ്ങളായി ശ്രമങ്ങൾ നടന്നിട്ടും ഇതുവരെ അതൊന്നും ഫലവത്തായിരുന്നില്ല. എന്നാൽ ഇതിനായുള്ള ചർച്ച ജൂണിൽ പുനരാരംഭിക്കുന്നതിനെ പ്രതീക്ഷയോടെയാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും കാണുന്നത്. 2007ൽ ആണ് യൂറോപ്യൻ യൂണിയനും ഇന്ത്യയും തമ്മിൽ സ്വതന്ത്രവ്യാപാരക്കരാറിനായി ആദ്യം ചർച്ച നടത്തിയത്. പല തടസ്സങ്ങളിലും തട്ടി അതു നീണ്ടുപോയി. യൂറോപ്യൻ യൂണിയനും ഇന്ത്യയും ചേർന്ന വ്യാപാര–സാങ്കേതികവിദ്യാ കൗൺസിൽ ആരംഭിക്കാൻ ദിവസങ്ങൾക്കു മുൻപു തീരുമാനമെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയനും തമ്മിൽ ന്യൂഡൽഹിയിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. യൂറോപ്യൻ യൂണിയൻ ഇതുപോലെ കൗൺസിൽ ആരംഭിച്ചിട്ടുള്ളത് യുഎസുമായി മാത്രമാണ്. രണ്ടാമത് ഇന്ത്യയുമായാണ് കൗൺസിൽ രൂപീകരിക്കുന്നത്. ഇത്തരത്തിൽ കൗൺസിൽ രൂപീകരിക്കുന്നത് സ്വതന്ത്രവ്യാപാരക്കരാറിലേക്കുള്ള ചവിട്ടുപടിയാകും. സ്വതന്ത്രവ്യാപാരത്തിനുള്ള നിയമതടസ്സങ്ങൾ നീക്കാൻ ഈ കൗൺസിൽ സഹായകരമാകും. റഷ്യ യുക്രെയ്നെ ആക്രമിച്ചതോടെ യൂറോപ്യൻ യൂണിയൻ ഇന്ത്യയെ കൂടുതൽ താൽപര്യത്തോടെ വീക്ഷിക്കുന്നു.…

    Read More »
  • India

    പ്രധാന ദൗത്യം സേനാ നവീകരണമെന്ന് ജനറല്‍ മനോജ് പാണ്ഡെ; വെല്ലുവിളികളെ ശക്തിയുക്തം നേരിടും

    ഡല്‍ഹി: പുതിയ കരസേന മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. സേനാ നവീകരണമാണ് പ്രധാന ദൗത്യമെന്ന് മനോജ് പാണ്ഡെ പറഞ്ഞു. വെല്ലുവിളികളെ ശക്തിയുക്തം നേരിടുമെന്നും ചുമതയേറ്റ ശേഷം കരസേന മേധാവി വ്യക്തമാക്കി. അതേസമയം സംയുക്ത സൈനിക മേധാവി പ്രഖ്യാപനം നീളുകയാണ്. കരസേനയുടെ ഇരുപത്തിയൊന്‍പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്. ജനറല്‍ എം എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ് മനോജ് പാണ്ഡെ പുതിയ ദൗത്യം ഏറ്റെടുത്തത്. സേനയിലെ ഏറ്റവും മുതിര്‍ന്ന ലഫ്റ്റനന്‍റായ മനോജ് പാണ്ഡെ എഞ്ചിനിയറിംഗ് വിംഗില്‍ നിന്ന് കരസേന മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനാണ്. ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച ശേഷം ജനറല്‍ മനോജ് പാണ്ഡെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. ചൈനയും പാകിസ്ഥാനും ഇന്ത്യയുമായുള്ള നിലപാട് മയപ്പെടുത്തി ചര്‍ച്ചകള്‍ക്ക് തയ്യാറായ പശ്ചാത്തലത്തിലാണ് ചുമതലയേല്‍ക്കുന്നതെങ്കിലും വെല്ലുവിളികള്‍ നിരവധിയാണെന്നാണ് മനോജ് പാണ്ഡെ പറയുന്നത്. സേനാ നവീകരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഒരേ മനസോടെ മൂന്ന് സേനകളും ഒന്നിച്ച് നീങ്ങുമെന്നും മനോജ് പാണ്ഡെ വ്യക്തമാക്കി.…

    Read More »
  • Kerala

    ‘ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം ബുൾഡോസർ രാഷ്ട്രീയം കാണാനല്ല’; പിന്തുണയുമായി എസ് ആര്‍ പി

    ഡല്‍ഹി: ചീഫ് സെക്രട്ടി വി.പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്ത് സന്ദർശിച്ചത് ബുൾഡോസർ രാഷ്ട്രീയം കാണാനല്ലെന്ന് മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻപിള്ള. നല്ല മാതൃകകൾ എവിടെയുണ്ടെങ്കിലും പഠിക്കുന്നതിന് എന്താണ് അപാകതയെന്ന് എസ് രാമചന്ദ്രൻ പിള്ള ചോദിച്ചു. ഡാഷ്ബോർഡ് സംവിധാനം നല്ലതാണെന്ന് കേട്ട് അത് മനസ്സിലാക്കാനാണ് ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയതെന്നും എസ്ആർപി പറഞ്ഞു. ‘അല്ലാതെ ഗുജറാത്ത് മോഡൽ രാഷ്ട്രീയം പഠിക്കാനല്ല. ശാസ്ത്ര സാങ്കേതിക വിദ്യ നന്നായി ഉപയോഗിക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ അത് മനസ്സിലാക്കണം. നമ്മുടെ സംവിധാനത്തെക്കാൾ അത് മികച്ചതാണോ എന്ന് നോക്കണം. രാജ്യത്തും ലോകത്തും നല്ല സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവഗണിച്ച് മുന്നോട്ടു പോകേണ്ടതില്ല’ എസ്ആർപി വിശദീകരിച്ചു. അനാവശ്യ വിവാദം ചിലരുണ്ടാക്കുകയാണെന്നും എസ്ആർപി പറഞ്ഞു. ‘ഗുജറാത്തിനെക്കാൾ സാമ്രാജ്യത്ത്വവാദം വച്ചു പുലർത്തുന്ന ശക്തികളല്ലേ യൂറോപ്പിലെ പല രാജ്യങ്ങളും അമേരിക്കയുമൊക്കെ? അവിടെയൊക്കെ പോയി നല്ല മാതൃകകൾ ഭരണകർത്താക്കൾ പരിശോധിക്കാറുണ്ട്. ചികിത്സാസംവിധാനം മെച്ചപ്പെട്ട സ്ഥലങ്ങളിൽ അതിനായി നാം പോകുന്നില്ലേ?’ ലെനിൻ പോലും അമേരിക്കൻ സാങ്കേതിക വിദ്യയെ പുകഴ്ത്തിയിട്ടുണ്ടെന്നും…

    Read More »
  • Kerala

    ‘മുരളീധരന്‍ വർഗീയതയുടെ ബ്രാൻഡ് അംബാസഡറായി’; വിഷയം പാര്‍ലമെന്‍റിലേക്ക്, ഉന്നയിക്കുമെന്ന് എ എ റഹീം എംപി

    തിരുവനന്തപുരം: പി സി ജോര്‍ജ് വിഷയത്തില്‍ കേന്ദ്ര മന്ത്രി വി മുരളീധരൻ (V Muraleedharan) നടത്തിയത് അധികാര ദുർവിനിയോഗമാണെന്ന് എംപി എ എ റഹീം (A A Rahim MP). ഈ വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പൊലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയുമാണ് മുരളീധരന്‍ ചെയ്തതെന്ന് റഹീം ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യത്തിന്റെ മത സഹിഷ്ണുത തകർക്കാൻ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിയ്ക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാർലമെന്റിൽ ഉന്നയിക്കും. മതമൈത്രി തകർക്കാനും വർഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാർ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വർഗ്ഗീയ വിദ്വേഷ പ്രചരണങ്ങൾ. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം…

    Read More »
  • India

    കൂട്ടമാനഭംഗത്തിന് ഇരയാക്കി വീഡിയോ പ്രചരിപ്പിച്ചു, പ്രതികള്‍ ഒളിവില്‍

    മുപ്പതുകാരിയെ അഞ്ച് പേർ ചേർന്നു കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നു പരാതി. മാനഭംഗത്തിന്‍റെ ദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു.   ഏപ്രിൽ 22ന് അഞ്ച് പുരുഷന്മാർ ചേർന്നു തന്നെ വീടിനു സമീപത്തുള്ള ഒരു കുടിലിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നു യുവതി പരാതിയിൽ പറയുന്നു. യുപിയിലെ ഷാജഹാൻപുരിലാണ് സംഭവം.   യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച കൂട്ടബലാത്സംഗത്തിന്‍റെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.   സംഭവം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് ദൃശ്യങ്ങൾ പുറത്തായത്. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എഎസ്പി പറഞ്ഞു.

    Read More »
  • Kerala

    പി.സി. ജോർജ് അറസ്റ്റ് ചോദിച്ച് വാങ്ങിയതെന്ന് രമേശ് ചെന്നിത്തല

    തിരുവനന്തപുരം: പി സി ജോർജ് ചോദിച്ച് വാങ്ങിയതാണ് അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി സി ജോർജ് നടത്തിയ പ്രസംഗം പൊതുസമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തലപ്രസ്താവനയില്‍ പറഞ്ഞു. മതമൈത്രിക്ക് പേര് കേട്ട നാടാണ് കേരളം. പരസ്പര സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി സി ജോർജിനെപ്പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി സി ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.…

    Read More »
Back to top button
error: