ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15 ന് അരവിന്ദ് കെജ്‌രിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജ്രിവാളിന്റെ സന്ദര്‍ശനം.
ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ സഹകരണത്തില്‍ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് കെജരിവാള്‍ ലക്ഷ്യം വെക്കുന്നത്. ട്വന്റി – ട്വന്റി കിഴക്കമ്പലത്തിന്റെ പങ്കാളിത്തത്തോടെ പുതിയ മുന്നണിയാണ് കെജരിവാള്‍ ലക്ഷ്യമിടുന്നത്.
അതേസമയം ശ്രീനിവാസന്‍ കൊലപാതകത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള സന്ദര്‍ശനം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് റദ്ദാക്കുകയായിരുന്നു.