റാന്നി : ചാർജ്ജ് വർദ്ധിപ്പിച്ചിട്ടും ഓട്ടോക്കാരുടെ കൊള്ളയ്ക്ക് അവസാനമില്ല.ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാർജ്ജ് 25 രൂപയിൽ നിന്നും 30 രൂപയായാണ് ഉയർത്തിയത്.ഒന്നര കിലോമീറ്ററിന് വരെയാണ് ഇത്.
മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.എന്നാൽ മൂന്നര കിലോമീറ്ററിന് 150 രൂപയാണ് നിലവിൽ ഓട്ടോക്കാർ ഈടാക്കുന്നത്.നൂറു രൂപ പോലും ഇല്ലെന്നിരിക്കെയാണ് ഇത്.ഡീസൽ വിലവർധനയാണ് കാരണമായി പറയുന്നത്.
മുൻപ് ഇതേ ദൂരത്തിന് നൂറുരൂപയായായിരുന്നു ഈടാക്കിയിരുന്നത്.ഇന്നലെ മുതലാണ് ചാർജ്ജ് വർദ്ധന നിലവിൽ വന്നത്.