NEWS

കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: കര്‍ണാടക സ്വദേശിനിയെ റിസോര്‍ട്ടില്‍ വെച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍ പിടിയില്‍.മലപ്പുറം പാറക്കണ്ടി സ്വദേശി ജുനൈദ് (32) ആണ് അറസ്റ്റിലായത്.യുവതിയെ പീഡിപ്പിച്ച മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അമ്ബലവയല്‍ പൊട്ടംകൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോളിഡേ റിസോര്‍ട്ടിലാണ് ജോലിക്കായെത്തിച്ച കര്‍ണാടക സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായത്. ഏപ്രില്‍ 20നാണ് സംഭവം. റിസോര്‍ട്ടിലേക്ക് അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച എട്ടംഗസംഘത്തിലെ നാലുപേരാണ് യുവതിയെ പീഡിപ്പിച്ചത്.യുവതിയെ പീഡിപ്പിച്ച ശേഷം അര്‍ധരാത്രിയോടെയാണ് സംഘാംഗങ്ങള്‍ സ്ഥലംവിട്ടത്. യുവതിയുടെ മൊബൈല്‍ ഫോണും മറ്റും സംഘം അപഹരിച്ചു കൊണ്ടുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: