CrimeNEWS

‘ജഡ്ജിക്ക് സിപിഎം അടുപ്പം’, ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീംകോടതി സ്റ്റേ, ജഡ്ജി ഹണി എം വര്‍ഗീസിന് ആശ്വാസം

ദില്ലി: കിഴക്കമ്പലം ട്വന്‍റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെതിരായ ഹൈക്കോടതി  ഉത്തരവിലെ പരാമർശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ജഡ്ജിക്ക് സിപിഎം അടുപ്പം ഉൾപ്പെടെ ദീപുവിന്റെ അച്ഛൻ കുഞ്ഞാരു ഉന്നയിച്ച ആശങ്കകൾക്ക് അടിസ്ഥാനമുണ്ടെന്ന ഹൈക്കോടതി കണ്ടെത്തലിലാണ് സുപ്രീംകോടതി സ്റ്റേ.

ഹണി എം വർഗീസിന്റെ ഹർജിയിൽ ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. സിപിഎം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തൃശ്ശൂര്‍ കോടതിയിലേക്ക് മാറ്റിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലായിരുന്നു ജഡ്ജിക്കെതിരായ പ്രതികൂല പരാമർശങ്ങൾ. സംസ്ഥാന സർക്കാർ, ദീപുവിന്റെ അച്ഛൻ കുഞ്ഞാരു, സിപിഎം  പ്രവർത്തകരായ നാല് പ്രതികൾ എന്നിവർക്ക് നോട്ടീസ് അയക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ആറാഴ്ച്ചയ്ക്ക് ശേഷം ഹണി എം വർഗീസിന്റെ ഹർജി കോടതി വീണ്ടും പരിഗണിക്കും.

Back to top button
error: