Month: May 2022

  • Crime

    മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദ്ദനം

    മലപ്പുറം: തേഞ്ഞിപ്പലത്ത് ഡി വൈ എഫ് ഐ നേതാവിന് പൊലീസ് മർദ്ദനം. പള്ളിക്കൽ മേഖല സെക്രട്ടറി അനിലാലിനാണ് മർദ്ദനമേറ്റത്. മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാനെത്തിയ ആൾക്കൊപ്പമാണ് അനിലാൽ പൊലീസ് സ്റ്റേഷനിലെത്തിയത്. വാക്കുതർക്കത്തിനിടെ എസ് എച്ച് ഒ ഷൈജുവാണ് അനിലാലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. അതേസമയം അനിലാൽ എസ് എച്ച് ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തെന്നാണ് പൊലീസിനറെ ആരോപണം.

    Read More »
  • India

    ഇന്ത്യ റഷ്യക്കും യുക്രൈനും ഒപ്പമല്ല, സമാധാനത്തിനൊപ്പം; യുദ്ധം ആഗോള തലത്തിൽ പ്രത്യാഘാതമുണ്ടാക്കി: മോദി

    ദില്ലി: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു. റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ്…

    Read More »
  • Kerala

    കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിലേക്ക്; ജില്ലയുടെ വികസനം അജണ്ട, ജനസമ്പർക്ക പരിപാടിയിലും പങ്കെടുക്കും

    ഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദർശിക്കും. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിലിൽ വ്യക്തമാക്കി. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പർക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. അമേഠിയിൽ നിന്നുള്ള ലോക്സഭാംഗമാണ് സ്മൃതി ഇറാനി. നേരത്തെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ കഴിഞ്ഞ തവണ സ്മൃതി ഇറാനി അട്ടിമറി വിജയം നേടുകയായിരുന്നു. എന്നാൽ കഴിഞ്ഞ വട്ടം അമേഠിയിലും വയനാട്ടിലും മത്സരിച്ച രാഹുൽ ഗാന്ധി അമേഠിയിൽ പരാജയപ്പെട്ടെങ്കിലും വയനാട്ടിലെ വിജയത്തിലൂടെ ലോക്സഭാംഗമായി. ദില്ലിയിൽ സജീവമായി പ്രവർത്തിക്കുന്ന അദ്ദേഹം വയനാട്ടിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ട്. അതിനാൽ തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.

    Read More »
  • തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് 31-ന്, ജൂണ് മൂന്നിന് വോട്ടെണ്ണൽ

    ഡല്‍ഹി: പിടി തോമസിൻ്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കണം എന്നാണ് നിർദേശം. യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പിൽ പല നേതാക്കളും സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎൽഎ പിടി തോമസിൻ്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കൾ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്. മത്സരിക്കാം…

    Read More »
  • NEWS

    കുക്ഡി കി രസം -രാജസ്ഥാനിലെ അത്രയ്ക്ക് രസമല്ലാത്ത ഒരു ആചാരം

    പുറത്തധികം കേൾക്കാത്ത അനേകായിരം ദുരാചാരങ്ങൾ പിന്തുടരുന്നവരുടെ രാജ്യമാണ് നമ്മുടേത്.ഇന്ത്യൻ നീതിവ്യവസ്ഥയ്ക്ക് സ്പർശിക്കാനാവാത്ത വിധം മത ഭ്രാന്ത് പിന്തുടരുന്നവരാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളും.ഇതിന്റെ മറവിൽ സ്ത്രീ പീഡനങ്ങളും ധാരാളം.അത്തരത്തിലൊരു ദുരാചാരം പിന്തുടരുന്ന സമൂഹമാണ് രാജസ്ഥാനിലെ സാൻസി ഗോത്രം. ടോങ്ക് ജില്ലയിലെ അലിപുര ചാൻ ഗ്രാമത്തിലെ ശകുന്തള എന്ന പതിനേഴ് വയസ്സുകാരിയുടെ ദുരന്ത കഥ വാർത്തകളിലൽ വരുന്നത് 2017 ലാണ്. സാൻസി സമുദായത്തില് സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന സ്ത്രീ പീഡനത്തിന്റെ കഥകൾ അധികവും ഗ്രാമ പഞ്ചായത്തുകൾക്ക് പുറത്ത് അറിയാറില്ലായിരുന്നു.അനേകം പീഡന കഥകൾക്കിടയിൽ നിന്ന് വല്ലപ്പോഴും പുറത്ത് വരുന്ന വാർത്തകളില് ഒന്നായിരുന്നു ശകുന്തളയുടെ കേസ്. വിവാഹം കഴിഞ്ഞതിന്റെ ആദ്യരാത്രി ഭർത്താവ് മുറിയിലേക്ക് വന്നത് കണ്ടപ്പോൾ തന്നെ ഏതൊരു സാൻസി വധുവിനെ പോലെ ശകുന്തളയും പരിഭ്രാന്തയായി.കയ്യിൽ ഒരു നീണ്ട ചരടും പിന്നെ വെളുത്ത കിടക്കവരിയുമായി കിടപ്പറയിലേക്ക് വരുന്നതാണല്ലോ അവിടത്തെ ഭർത്താക്കന്മാരുടെ ആചാരം. വധുവിന്റെ കന്യകത്വം തെളിയിക്കാൻ വേണ്ടിയാണ് ചരടും വെളുത്ത വിരിയും.ആദ്യരാത്രി തന്നെ ബന്ധപ്പെടുകയും കിടക്കവിരിയിൽ…

    Read More »
  • NEWS

    ഷവർമ്മ പ്രേമികൾ ഇത് വായിക്കാതെ പോകരുത്

    അൽഫാമും, ഷവർമ്മയും മന്തിയും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച അറേബ്യൻ വിഭവങ്ങളാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ അപകട സാധ്യത ഏറെയുള്ള ഭക്ഷണവുമാണ് ഇത്.കുക്കിന് ഈ അറിവുകൾ ഇല്ലെങ്കിലും, വാങ്ങികഴിക്കുന്നവർക്കെങ്കിലും ബോധം ഉണ്ടാവണമല്ലോ … സാൽമൊണല്ല എന്ന ബാക്ടീരിയ സാൽമൊണല്ല ഒരു അപകടകാരിയായ വില്ലൻ ആണ്. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് ഉണ്ടാകുന്നത്.ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഇത് ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും. കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ ഇറച്ചിയിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും.പക്ഷെ ഇറച്ചി പൂർണമായും വേകാറുമില്ല.പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ വേവാത്തത് കൊണ്ട് തന്നെ അരിയുന്ന മാംസത്തിലേക്ക് വൈറസ് പെട്ടെന്ന് കടന്നു കൂടും. മാംസം ഒരു ഇന്സുലേറ്റർ ആണ്.പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ പോലും ഉണ്ടാവില്ല. ഒരു…

    Read More »
  • NEWS

    കൊല്ലത്ത് സൈനികൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് സംശയം

    കൊല്ലം: കൊല്ലം ചെങ്കോട്ട റെയില്‍പാതയില്‍ സൈനികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം നെടുവന്നൂര്‍ സ്വദേശി അനീഷ് ( 36 ) ആണ് മരിച്ചത്.ആവണീശ്വരത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയുള്ള പാലരുവി എക്‌സ്പ്രസ് തട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ ആത്മഹത്യാ പ്രവണത കാട്ടിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    ഭക്ഷ്യ വിഷബാധ; മലപ്പുറത്ത് മന്തി ഹൗസ് അടച്ചുപൂട്ടി

    മലപ്പുറം: വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി.     അതേസമയം കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച്‌ പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്  അറിയിച്ചു.സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്നും മന്ത്രി അറിയിച്ചു.ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി.

    Read More »
  • NEWS

    കാസർകോട് മൂന്നു പേർ മുങ്ങിമരിച്ചു

    കാസര്‍ഗോഡ്: കുണ്ടംകുഴിയിലെ തോണിക്കടവ് പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി സ്വദേശികളായ നിതിന്‍(38), ഭാര്യ ദീക്ഷ(35), ബന്ധു മനീഷ്(15) എന്നിവരാണ് മരിച്ചത്. നിതിനും ബന്ധുക്കളായ പത്ത് പേരടങ്ങുന്ന സംഘമാണ് ഇന്ന് വൈകുന്നേരത്തോടെ പുഴയില്‍ കുളിക്കാനിറങ്ങിത്.മനീഷ് അപകടത്തില്‍പ്പെട്ടതോടെ നിതിനും ദീക്ഷയും രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതോടെയാണ് മൂന്നുപേരും അപകടത്തില്‍പ്പെട്ടത്.പുഴയിൽ അടിയൊഴുക്ക് ഉണ്ടായിരുന്നതാണ് അപകടകാരണം.മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • NEWS

    ചവറ-മുണ്ടക്കയം പാത അതിവേഗത്തിൽ ആക്കാൻ നിർദേശം

    പത്തനംതിട്ട: ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 183എയുടെ നവീകരണം അതിവേഗം നടത്താന്‍ നീക്കം.മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണിത്. ചവറ ടൈറ്റാനിയം ജങ്ഷനില്‍നിന്ന് ആരംഭിച്ച്‌ കടമ്ബനാട്-അടൂര്‍-കൈപ്പട്ടൂര്‍-മൈലപ്ര-വടശ്ശേരിക്കര-ളാഹ-പ്ലാപ്പള്ളി-കണമല-എരുമേലി-മുണ്ടക്കയം വഴി മുപ്പത്തഞ്ചാം മൈലില്‍ എത്തുന്ന പാതയാണിത്.120 കിലോമീറ്ററാണ് പാതയുടെ നീളം.ശബരിമല തീർത്ഥാടകർക്ക് അതിവേഗം പമ്പയിൽ എത്താൻ കഴിയും എന്നതാണ് പ്രത്യേകത. പ്ലാപ്പള്ളിയില്‍നിന്ന് പമ്ബവരെ പാതക്ക് എക്സ്റ്റെന്‍ഷനുണ്ട്. 28 കിലോമീറ്റര്‍ ദൂരമാണ് ഈ ഭാഗത്തിനുള്ളത്. അടൂര്‍ നെല്ലിമൂട്ടിപ്പടിയില്‍നിന്ന് ആനന്ദപ്പള്ളിവരെ ബൈപാസ് ഉണ്ടാകും. ഓമല്ലൂര്‍ ടൗണില്‍ വരാതെ ബൈപാസുവഴി പുത്തന്‍പീടികയിലെത്തി പത്തനംതിട്ട ടൗണില്‍ കടക്കാതെ ചെറിയ ബൈപാസുവഴി മൈലപ്ര പഞ്ചായത്ത് ഓഫിസിന് സമീപത്തുകൂടി മണ്ണാറക്കുളഞ്ഞിയിൽ എത്തും.     പിന്നീട് വടശ്ശേരിക്കര വഴി ളാഹ-പ്ലാപ്പള്ളി-കണമല എം.ഇ.എസ് കോളജ് ജങ്ഷനില്‍നിന്ന് എരുമേലി-മുണ്ടക്കയം റോഡിന് സമാന്തരമായി എട്ട് കിലോമീറ്റര്‍ ബൈപാസുവഴി കരിനിലത്ത് എത്തും.അവിടെ നിന്ന് മുണ്ടക്കയം ടൗണില്‍ പ്രവേശിക്കാതെ മുപ്പത്തഞ്ചാം മൈലില്‍ എത്തും.

    Read More »
Back to top button
error: