NEWS

കേന്ദ്ര പോലീസ് സേനകളിൽ 253 ഒഴിവുകൾ

കേന്ദ്ര പോലീസ് സേനകളില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് (ഗ്രൂപ്പ് എ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.253 ഒഴിവുകളാണ് ഉള്ളത്.

ഒഴിവുകള്‍

ബിഎസ്‌എഫ്-66
സിആര്‍പിഎഫ്-29
സിഐഎസ്‌എഫ്-62
ഐടിബിപി-14
എസ്‌എസ്ബി-82

തിരഞ്ഞെടുപ്പ്

എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

പരീക്ഷ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് പരീക്ഷ നടത്തുന്നത്. ഓഗസ്റ്റ്-7നാണ് പരീക്ഷ.

ഫീസ്, അപേക്ഷിക്കേണ്ട വിധം

www.upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എസ്.ബി.ഐ ശാഖ വഴി 200 രൂപ അടച്ചും രജിസ്റ്റര്‍ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: