Month: May 2022

  • Kerala

    വൃതശുദ്ധിയുടെ നിറവിൽ ഇന്ന് റമദാൻ, ആഘോഷ നിറവിൽ വിശ്വാസികൾ

      ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷം ആരവങ്ങളും ആഘോഷങ്ങളുമായി സംസ്ഥാനത്ത് ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു . സ‌്നേഹത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി കൊണ്ടാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. ചിന്തകളും കർമങ്ങളും ധർമബോധത്തിൽ നെയ‌്തെടുത്ത‌് ഹൃദയത്തിലെ മനുഷ്യസഹജമായ തിന്മകളെ തുടച്ചുനീക്കിയാണ‌് വിശ്വാസികൾ റമദാൻ കാലത്തെ ചിട്ടപ്പെടുത്തിയത‌്. തെറ്റുകൾ ഏറ്റുപറഞ്ഞ‌് സ്രഷ്ടാവിൽനിന്ന് കരുണ തേടിയുള്ള പുണ്യകർമങ്ങൾ അധികരിപ്പിക്കുന്നതാണ‌് റമദാനിന്റെ പ്രത്യേകത.  

    Read More »
  • India

    ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ

    ജമ്മു കശ്മീരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട മൂന്ന് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിൽ. സോപ്പോറിലെ ബൈഗാം ഗ്രാമത്തിൽ നിന്നാണ് മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തത്. കശ്മീരിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. വിവിധ പ്രദേശങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. ഭീകരരിൽ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

    Read More »
  • Kerala

    ടിന്നർ തുടച്ച വസ്ത്രം ധരിച്ച 17കാരിയായ വിദ്യാർത്ഥിനി പാവാടയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റ മരിച്ചു

    കൊല്ലം: അശ്രദ്ധമൂലം 17 കാരിയായ ഒരു പെൺകുട്ടിയുടെ ജീവൻ പൊലിഞ്ഞു. മെഴുകുതിരിയിൽ നിന്നും പാവാടയ്ക്ക് തീ പിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി ഇന്നലെ മരണപ്പെട്ടു. കുന്നത്തൂർ പടിഞ്ഞാറ് കളീലിൽ മുക്ക് തണൽ വീട്ടിൽ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകളായ മിയ ആണ് മരിച്ചത്. കഴിഞ്ഞ മാസം 14 ന് രാത്രിയിലാണ് സംഭവം. കറന്റ് പോയപ്പോൾ മെഴുകുതിരി എടുത്ത് കത്തിക്കവേ പാവാടയിൽ തീ പിടിക്കുകയായിരുന്നു. ടിന്നർ തുടച്ച ശേഷം മാറ്റിയിട്ടിരുന്ന വസ്ത്രമാണ് കുട്ടി ധരിച്ചിരുന്നതെന്നാണ് ലഭ്യമായ വിവരം. ഇതാണ് പെട്ടന്ന് തീ പിടിക്കാനുള്ള കാരണമെന്നാണ് അറിയുന്നത്. സംഭവം നടക്കുമ്പോൾ മിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മൈനാഗപ്പള്ളി റെയിൽവേ ഗേറ്റ് ജീവനക്കാരിയായിരുന്ന മാതാവ് ലീന ഡ്യൂട്ടിയിലായിരുന്നു. രണ്ടാഴ്ച മുമ്പ് പി.എസ്.സി വഴി ലീന ബിവറേജസിൽ ജോലി ലഭിച്ചിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ പരിസരവാസികൾ ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും സുഖംപ്രാപിച്ച്…

    Read More »
  • Health

    ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദ്ണ്ഡം: മന്ത്രി വീണാ ജോര്‍ജ്

      തിരുവനന്തപുരം: സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിയും ശുചിത്വവും ഉറപ്പ് വരുത്തുന്നതിനും വിഷരഹിതമായ ഷവര്‍മ ഉണ്ടാക്കുന്നതിനും ഈ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലപ്പോഴും ഷവര്‍മയ്ക്കുപയോഗിക്കുന്ന ചിക്കന്‍ മതിയായ രീതിയില്‍ പാകം ചെയ്യാറില്ല. പച്ചമുട്ടയിലാണ് ഷവര്‍മയില്‍ ഉപയോഗിക്കുന്ന മയോണൈസ് ഉണ്ടാക്കുന്നത്. സമയം കഴിയുംതോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടും. അതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്. അതിനാല്‍ പാസ്ചറൈസ് ചെയ്ത മുട്ടമാത്രമേ ഉപയോഗിക്കാവൂ. ഈ രണ്ട് കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പൂര്‍ണമായും ചിക്കന്‍ വേവിക്കാന്‍ കഴിയുന്ന മെക്കനൈസ്ഡ് മെഷീന്‍ മാത്രമേ ഷവര്‍മ ഉണ്ടാക്കുന്നതിന് ഉപയോഗിക്കാവൂ. അതില്‍ നിശ്ചിത അളവില്‍ മാത്രമേ ചിക്കന്‍ വയ്ക്കാന്‍ പാടുള്ളൂ. ചിക്കന്റെ എല്ലാ ഭാഗവും പൂര്‍ണമായും വെന്തു എന്ന് ഉറപ്പാക്കണം. ഏത് ഭക്ഷണം ഉണ്ടാക്കുന്നവരും വിളമ്പുന്നവരും വൃത്തി പാലിക്കണം. കാസര്‍ഗോഡ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ…

    Read More »
  • Kerala

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്ന്

    തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിക്ക് കെപിസിസി അധ്യഷന്‍ കെ സുധാകരന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ അതിവേഗത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്ക് തുടക്കമാകുന്നത്.  

    Read More »
  • Kerala

    കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിൽ

      കേന്ദ്രമന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായാണ് കേന്ദ്രമന്ത്രി കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിലെത്തിയ സ്മൃതി ഇറാനിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ സ്വീകരിച്ചു. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് സ്മ്യതി ഇറാനിയെത്തുന്നത്. വയനാട് ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗങ്ങളിലും മറ്റ് ജനസമ്പര്‍ക്ക പരിപാടികളിലും കേന്ദ്രമന്ത്രി പങ്കെടുക്കും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ സ്മൃതി ഇറാനിയുടെ സന്ദര്‍ശനം ശ്രദ്ധേയമാകും.

    Read More »
  • India

    മെഡിക്കൽ കോളേജിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം ചരക് ശപഥ്, ഡീനിനെ പുറത്താക്കി തമിഴ്നാട് സർക്കാർ

    ചെന്നൈ: ഒന്നാം വർഷ വിദ്യാർത്ഥികളെ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയ്ക്ക്  പകരം സംസ്‌കൃതത്തിൽ പ്രതിജ്ഞയെടുക്കാൻ അനുവദിച്ചതിന് സർക്കാർ മെഡിക്കൽ കോളേജ് ഡീനെ നീക്കി. തമിഴ്‌നാട്ടിലെ മധുരയിൽ ശനിയാഴ്ച നടന്ന പ്രവേശന ചടങ്ങിനിടെ മെഡിക്കൽ വിദ്യാർത്ഥികൾ സംസ്‌കൃത പ്രതിജ്ഞയായ “ചരക് ശപഥ്”  ചൊല്ലിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. വിദ്യാർത്ഥികൾ സ്വന്തം നിലയിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് ഡീൻ അവകാശപ്പെട്ടു. അതേസമയം ഡീനിനെ നീക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് സംഭവത്തോട് പ്രതികരിച്ച ബിജെപി നേതാവ് നാരായണൻ തിരുപ്പതി പറഞ്ഞു. “ഹിപ്പോക്രാറ്റിക് പ്രതിജ്ഞയാണ് പ്രതിജ്ഞയെടുക്കാനുള്ള പാശ്ചാത്യവൽക്കരിക്കപ്പെട്ട മാർഗം. എൻഎംസി പഴയ ഇന്ത്യൻ ചികിത്സാരീതിയാണ് (മഹർഷി ചരക് ശപത്) ശുപാർശ ചെയ്തത്. അനാവശ്യ രാഷ്ട്രീയം ഒഴിവാക്കണം” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ഡിഎംകെ എക്കാലവും പാശ്ചാത്യവൽക്കരിച്ച മോഡലിനെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” വിദ്യാർത്ഥികൾ ഇത് സ്വയം തിരഞ്ഞെടുത്തുവെന്ന അദ്ദേഹത്തിന്റെ അവകാശവാദം അംഗീകരിക്കാനാവില്ല. മെഡിക്കൽ കമ്മീഷൻ പോലും പറയുന്നത്, സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ നിർബന്ധിക്കില്ല എന്നാണ് “-…

    Read More »
  • India

    ഉഷ്ണത്തിൽ നിന്ന് മോചനം? ഒരാഴ്ച്ച താപനില ഉയരില്ല; ഉഷ്ണ തരംഗത്തിന് ശമനമായെന്ന് കാലാവസ്ഥ വകുപ്പ്

    ദില്ലി: രാജ്യത്ത് ഉഷ്ണ തരംഗത്തിന് ശമനമായെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ദില്ലി, പഞ്ചാഞ്ച്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പടെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഉഷ്ണ തരംഗം അവസാനിച്ചു. അടുത്ത ഒരാഴ്ചത്തേയ്ക്ക് താപനില ഉയരുകയില്ല. എന്നാൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ മേഖലകളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിലെ ചുരു ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഉഷ്ണ തരംഗം തുടരുകയാണ്. വരും ദിവസങ്ങളിൽ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. താപനില വർധിച്ചതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്. ചൂടു കാരണമുള്ള ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് ചികിത്സ നടപടികൾ നടപ്പാക്കാനാണ് നിർദേശം. ഉഷ്ണ തരംഗം നേരിടാൻ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരുന്നു. ആരോഗ്യ സംവിധാനങ്ങൾ കൃത്യമായി വിലയിരുത്തണം . ഐ വി ഫ്ളൂയിഡ്, ഒ ആർ എസ് ലായനി, ഐസ് പാക്കുകൾ എന്നിവ ആശുപത്രികളിലുണ്ടെന്ന് ഉറപ്പ് വരുത്തണം. ജനങ്ങൾ കഴിവതും വീടുകൾക്കുള്ളിൽ കഴിയുക. പുറത്തിറങ്ങുമ്പോൾ…

    Read More »
  • Kerala

    ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടനെന്ന് വി.ഡി., സ്ഥാനാർത്ഥിയാവുന്നത് അറിയില്ലെന്ന് ഉമാ തോമസ്

    കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊച്ചിയിൽ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയെ ഉടൻ പ്രഖ്യാപിക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡിലേക്ക് പോകാതെ ഇവിടെ തന്നെ തീരുമാനമുണ്ടാകും. ഉപതെര‍ഞ്ഞെടുപ്പിൽ സിൽവ‍ർ ലൈൻ വിവാദങ്ങടക്കം തുറന്നു കാട്ടിയാക്കും കോൺ​ഗ്രസ് പ്രചാരണം നടത്തുകയെന്ന് വിഡി സതീശൻ പറഞ്ഞു. അതേസമയം തൃക്കാക്കരയിൽ സ്ഥാനാ‍ത്ഥിയാകുന്നതിനെക്കുറിച്ച് തനിക്കൊന്നും ഇപ്പോൾ അറിയില്ലെന്ന് പിടി തോമസിൻ്റെ പത്നി ഉമാ തോമസ് പറഞ്ഞു. ടിവിയിൽ കണ്ടപ്പോൾ ആണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഉമ പറയുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കോൺഗ്രസ് കടന്നിട്ടുണ്ട്. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള ഔദ്യോഗിക ചർച്ച നാളെ തിരുവനന്തപുരത്ത് നടക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചർച്ചകളും നാളെ നടക്കും. മണ്ഡലം രൂപീകരിച്ച ശേഷം തൃക്കാക്കരയില്‍ നടക്കുന്ന നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. തൃക്കാക്കര രൂപം കൊളളുന്നത് 2008 ലെ മണ്ഡലം പുനര്‍നിര്‍ണയത്തോടെയാണ്. കൊച്ചി കോർപറേഷന്‍റെ ചില വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍പ്പെടുന്ന മണ്ഡലമാണിത്.…

    Read More »
  • NEWS

    മഞ്ചേരിയിൽ സന്തോഷത്തിന്റെ പുഞ്ചിരി; കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാർ

    മഞ്ചേരിയിൽ കേരളത്തിന് സന്തോഷത്തിന്റെ പുഞ്ചിരി.പെനാള്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിൽ 5-4 ന്  ബംഗാളിനെ പരാജയപ്പെടുത്തി കേരളം സന്തോഷ് ട്രോഫി ചാമ്പ്യൻമാരായി.കേരളത്തിന്റെ ഏഴാമത് കിരീടവിജയമാണിത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തിന്റെ 97ആം മിനുട്ടില്‍ പയ്യനാട് സ്റ്റേഡിയത്തെ നിശബ്ദമാക്കി കൊണ്ട് ബംഗാള്‍ ഗോള്‍ നേടി‌. ദിലിപ് ഒരാവന്‍ ആണ് ബംഗാളിനായി ഒരു ഹെഡറിലൂടെ ലീഡ് എടുത്തത്. സന്തോഷം കൈവിട്ട നിമിഷം. പിന്നീട് ആഞ്ഞു പൊരുതിയ  കേരളം 117ആം മിനുട്ടില്‍ സമനില കണ്ടെത്തി. വലതു വിങ്ങില്‍ നിന്ന് വന്ന ക്രോസിന് തല വെച്ച്‌ സഫ്നാദിന് ആണ് കേരളത്തിന് സമനില നല്‍കിയത്. ഇത് കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. ബംഗാളിന്റെ രണ്ടാം പെനാള്‍ട്ടി കിക്ക് പുറത്തേക്ക് പോയതാണ് കേരളത്തിന് ആശ്വാസമായത്. 5-4നായിരുന്നു കേരളത്തിന്റെ വിജയം.

    Read More »
Back to top button
error: