NEWS

ഷവർമ്മ പ്രേമികൾ ഇത് വായിക്കാതെ പോകരുത്

ൽഫാമും, ഷവർമ്മയും മന്തിയും ഒക്കെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച അറേബ്യൻ വിഭവങ്ങളാണ്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ അപകട സാധ്യത ഏറെയുള്ള ഭക്ഷണവുമാണ് ഇത്.കുക്കിന് ഈ അറിവുകൾ ഇല്ലെങ്കിലും, വാങ്ങികഴിക്കുന്നവർക്കെങ്കിലും ബോധം ഉണ്ടാവണമല്ലോ …
സാൽമൊണല്ല എന്ന ബാക്ടീരിയ
സാൽമൊണല്ല ഒരു അപകടകാരിയായ വില്ലൻ ആണ്.
ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് ഉണ്ടാകുന്നത്.ചിക്കൻ പൂർണ്ണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. പഴകിയ ചിക്കൻ ആവണം എന്നില്ല, ഫ്രഷ് ചിക്കനിലും ഇത് ഉണ്ടാവും. ശരീരത്തിൽ കയറി നാലഞ്ച് മണിക്കൂറിനുള്ളിൽ അവൻ പണി തുടങ്ങും.
കമ്പിയിൽ കോർത്ത് വെച്ച് ചെറിയ ചൂട് തട്ടിയാൽ തന്നെ ഇറച്ചിയിലെ ദ്രവങ്ങൾ താഴെയുള്ള പ്ലെയിറ്റിൽ വീഴും.പക്ഷെ ഇറച്ചി പൂർണമായും വേകാറുമില്ല.പൂർണ്ണമായും 100 ഡിഗ്രി സെന്റിഗ്രേഡിൽ വേവാത്തത് കൊണ്ട് തന്നെ അരിയുന്ന മാംസത്തിലേക്ക് വൈറസ് പെട്ടെന്ന് കടന്നു കൂടും.
മാംസം ഒരു ഇന്സുലേറ്റർ ആണ്.പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റർ ഉള്ളിൽ പോലും ഉണ്ടാവില്ല. ഒരു ചെറിയ മാംസക്കഷ്ണം വിരല് കൊണ്ട് ഒരു വിളക്കിൽ പിടിച്ച് വേവിക്കാൻ ശ്രമിച്ചാൽ തീയിൽ പെട്ട ഭാഗം കരിയുകയും മറ്റെ ഭാഗം തണുത്ത് തന്നെ ഇരിക്കുകയും ചെയ്യും. അതായത് തിരക്കുള്ള കടയിൽ അഞ്ചോ പത്തോ പേർക്ക് നല്ലവണ്ണം വെന്ത മാംസം കിട്ടുകയും ബാക്കിയുള്ളവർക്ക് പാതി വെന്ത മാംസമാകും കിട്ടുകയും ചെയ്യുക എന്ന്.
 സാൽമൊണെല്ല ചാവണമെങ്കിൽ മിനിമം 75 ഡിഗ്രി സെന്റിഗ്രേഡിൽ പത്ത് മിനിറ്റ് വേവണം.അല്ലെങ്കിൽ 55 ഡിഗ്രിയിൽ ഒരു മണിക്കൂർ.അല്ലെങ്കിൽ 60 ഡിഗ്രിയിൽ അരമണിക്കൂർ.അല്ലാത്തപക്ഷം അതിലെ വൈറസ് നേരിട്ട് നമ്മുടെ ശരീരത്തിൽ കയറും.ഷവർമയോടൊപ്പം ലഭിക്കുന്ന, പച്ചമുട്ട ചേർത്തുണ്ടാക്കുന്ന മയോന്നൈസും പോയിസണിങ്ങ് ഉണ്ടാക്കുന്ന ഒരു പദാർഥമാണ്.
ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കേരളത്തിൽ റിലേറ്റീവ് ഹ്യൂമിഡിറ്റി (വായുവിലുള്ള ജലാംശത്തിന്റെ അളവ്) വളരെ കൂടുതൽ ആണ് (75-88% Vs 50-60%). ഉഷ്ണ പ്രദേശവും ഹ്യൂമിഡിറ്റിയും ചേന്നാൽ ഈ ജാതി സൂക്ഷ്മജീവികൾക്ക് പെറ്റ് പെരുകാനുള്ള ഏറ്റവും സൗകര്യമായി.ഒരു പ്രാവശ്യം ചൂടാക്കി പിന്നീട് സാധാരണ ഊഷ്മാവിൽ വെച്ചാൽ ബാക്ടീരിയകളുടെ വളർച്ച ത്വരിതഗതിയിലാവും.
ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്
ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ മൂലമോ ഭക്ഷണം പഴകുന്നതു മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം.ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെയ്ക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്.വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതും ഇറച്ചി സൂക്ഷിച്ചു വച്ച ശേഷം പിന്നീട് പാകം ചെയ്യുന്നതുമായ ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യ വിഷബാധയുണ്ടാകുന്നത്. പൊടിപടലങ്ങളിൽ നിന്നും മലിനജലത്തിൽ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തിൽ കലരാനുള്ള സാധ്യതയും ഏറെയാണ്.

Back to top button
error: