Month: May 2022
-
Kerala
കാന്‍സര്‍ പ്രതിരോധത്തിന് ഫലപ്രദമായ സംയുക്തം കണ്ടെത്തി, അത്ഭുതകരമായ ഈ കണ്ടെത്തലിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ്
കാന്‍സര്‍ പ്രതിരോധത്തിന് ചുവപ്പ് കൊടുവേലിയുടെ (പ്ലംബാഗോ സെയ്‌ലാനിക്ക) സംയുക്തം ഫലപ്രദമാണെന്ന തിരുവനന്തപുരം സ്വദേശികളുടെ കണ്ടെത്തലിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ്. കൊടുവേലി വേരിലെ പ്ലംബാഗിന്‍ ഹൈഡ്രോക്‌സി ക്വിനോണിന്റെ ഘടനാപരമായ പരിഷ്‌കരണത്തിലൂടെ ലഭിച്ച ഫ്ലൂറോ ഡെറിവേറ്റീവെന്ന സംയുക്തമുപയോഗിച്ചാണ് ചികിത്സ സാദ്ധ്യമാകുന്നത്. കോളേജ് ഒഫ് എന്‍ജിനിയറിംഗ് ട്രിവാന്‍ഡ്രത്തിലെ കെമിസ്‌ട്രി വിഭാഗം മേധാവിയായിരുന്ന ഡോ. ആനറ്റ് ഫെര്‍ണ്ടാസിന്റെ നേതൃത്വത്തില്‍ ഡോ. ഷൈനി പി. ലൈല, ഡോ. ബി. അരുണ്‍കുമാര്‍ എന്നിവര്‍ 2009ലാണ് ഇതു സംബന്ധിച്ച് സി.ഇ.ടി കേന്ദ്രീകരിച്ച് പഠനം തുടങ്ങിയത്. വന്‍കുടലിലെയും ത്വക്കിലെയും കാന്‍സറിന് ഈ സംയുക്തം ഫലപ്രദമാണെന്നാണ് പഠനം. സാധാരണ മരുന്നുകളേക്കാള്‍ പാര്‍ശ്വഫലം കുറവണെന്നാണ് വിലയിരുത്തല്‍. തൃശൂര്‍ അമല കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. കൂടുതല്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തി സംയുക്തത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ഇനി നടക്കേണ്ടത്. ഇതിനുശേഷമാകും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ച് മരുന്നാക്കി വിപണിയിലിറക്കുക. പേറ്റന്റ് ലഭിച്ച പഠനം ജേര്‍ണല്‍ ഒഫ് ബയോ മോളിക്കുലര്‍ സ്‌ട്രെക്‌ച്ചര്‍ ആന്‍ഡ് ഡൈനാമിക്‌സ്,…
Read More » -
India
15 വര്‍ഷം നീണ്ട പ്രണയബന്ധം, മൂന്ന് സ്ത്രീകളെ ഒരേ പന്തലില്‍ ഒന്നിച്ച് വിവാഹം കഴിച്ച് യുവാവ്
അവിശ്വസിനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. 15 വര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന 3 യുവതികളെ വിവാഹം കഴിച്ച് യുവാവ്. മദ്ധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ നാന്‍പൂരിലാണ് സംഭവം. സമര്‍ത്ഥ് മൗര്യ എന്ന വനവാസി യുവാവാണ് തന്റെ മൂന്ന് പ്രണയിനികളെയും ഒരേ പന്തലില്‍ വെച്ച് ഒന്നിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിവിധ സമയങ്ങളിലാണ് ഇയാള്‍ യുവതികളുമായി പ്രണയത്തിലായത്. തുടര്‍ന്ന് ഇവരെ മൂന്ന് പേരെയും വീടുകളില്‍ നിന്ന് കടത്തിക്കൊണ്ട് വന്നു. മൂന്ന് പേരിലായി ഇയാള്‍ക്ക് ആറ് കുട്ടികളുമുണ്ട്. എന്നാല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ നിയമം അനുസരിച്ച് അവിവാഹിതനായ ഒരാള്‍ക്ക് സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇയാള്‍ മൂന്ന് പേരെയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. കൗതുകകരമായ കാര്യം, മൂന്ന് പേരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് സമര്‍ത്ഥ് മൗര്യ ക്ഷണപ്പത്രിക അടിച്ചത് എന്നതാണ്. ഇത് എല്ലാവര്‍ക്കും അയച്ചുകൊടുത്തു. യുവാവിന്റെ വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്ത് ആശിര്‍വാദം നല്‍കി.
Read More » -
NEWS
വയനാട്ടിലും ഭക്ഷ്യവിഷബാധ; 15 പേർ ആശുപത്രിയിൽ
വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.കല്‍പ്പറ്റയ്ക്ക് സമീപം കമ്ബളക്കാട്ടെ ക്രൗണ്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശികളാണ് ഇവർ.വയനാട്ടില്‍ നിന്ന് തിരികെ പോരുന്ന വഴിയാണ് ഭക്ഷണം കഴിക്കാന്‍ ഈ ഹോട്ടലില്‍ കയറിയത്.ആരോഗ്യ വകുപ്പ് ഹോട്ടലിൽ പരിശോധന ആരംഭിച്ചു.
Read More » -
NEWS
തപാൽ വകുപ്പിൽ 38,926 ഒഴിവുകൾ
തപാല്‍ വകുപ്പിന് കീഴിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38,926 ഒഴിവുകളാണുള്ളത്.താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.2022 ജൂണ്‍ 5-ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി. അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസോ അല്ലെങ്കില്‍ തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം. പ്രായം 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ ആയിരിക്കണം. മെയ് 2 മുതല്‍ അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 100 രൂപ അപേക്ഷാ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണം. 2022 ജൂണ്‍ 5 വരെ indiapostgdsonline.gov.in എന്ന ഔദ്യോഗിക സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം.
Read More » -
Kerala
മലയാളി ഭക്ഷിക്കുന്നത് വിഷം, കരുതിയിരിക്കുക, മരണം പിന്നിലുണ്ട്
ഭക്ഷ്യവിഷബാധ കേരളത്തിൽ പുതിയ വാർത്തയല്ല. ഷവര്‍മ പലതവണ നമ്മുടെ കുട്ടികളുടെ ജീവൻ കവർന്നിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ വാർത്തകളും ബഹളങ്ങളും അറസ്റ്റുമൊക്കെ കെട്ടടങ്ങുമ്പോൾ മലയാളി വീണ്ടും ഷവർമക്കു പിന്നിൽ ക്യൂ നിൽക്കുന്ന കാഴ്ചയാണ് നാം കാണാറ്. കണ്ണൂര്‍ കരിവളളൂരിലെ 16 കാരിയായ ദേവനന്ദ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു മരിച്ച സംഭവം വീണ്ടും മലയാളിയുടെ കണ്ണു തുറപ്പിച്ചു. ഏപ്രിൽ 29ന് ചെറുവത്തുരിലെ ഐഡിയൽ കൂൾബാറിൽ നിന്നാണ് ദേവനന്ദ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ ഷവർമ കഴിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ മരണപ്പെട്ടു. നാല്പതോളം വിദ്യാർത്ഥി ചികിത്സ തേടി വിവിധ ആശുപത്രികളിലായി ഇന്നിതാ വയനാട്ടിലെത്തിയ 15 വിനോദ സഞ്ചാരികൾക്കു ഭക്ഷ്യവിഷബാധയേറ്റു. കൽപറ്റയ്ക്കു സമീപം കമ്പളക്കാട്ടെ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച തിരുവനന്തപുരം സ്വദേശികൾക്കാണു ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനി ആശുപത്രിയിലായി. കോട്ടയം മെഡിക്കല്‍ കോളജിലെ ബി.എസ്.സി ഡയാലിസിസ് വിദ്യാര്‍ഥിനി, 20കാരിയായ തിരുവനനന്തപുരം സ്വദേശിനിയാന്ന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന്…
Read More » -
Kerala
തൃക്കാക്കരയിൽ ഉമാ തോമസെന്ന് സൂചന
തിരുവനന്തപുരം: തൃക്കാക്കരയിൽ ഉമ തോമസ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഹൈക്കമാൻഡിനു നൽകിയ പട്ടികയിൽ ഉമ തോമസിന്റെ പേരു മാത്രമാണുള്ളത്. ഹൈക്കമാൻഡാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സ്ഥാനാർഥി വനിതയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏകകണ്ഠമായ തീരുമാനമാണുണ്ടായത്. പാർട്ടിക്കു ഗുണകരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ ടീമായി നേരിടുമെന്നും ഇന്നു തന്നെ ഡൽഹിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഒരു തീരുമാനമെടുക്കുമ്പോൾ കുടുംബത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതെല്ലാം പരിഹരിച്ചു. ഈ സർക്കാരിനെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും. സിൽവർലൈൻ പ്രചാരണ വിഷയമാക്കും. വികസനമാണ് വിനാശമല്ല വേണ്ടത് എന്നു ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ്…
Read More » -
Business
ടാറ്റ കെമിക്കല്‍സിന് നാലാം പാദത്തില്‍ മികച്ച നേട്ടം; ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്
ന്യൂഡല്‍ഹി: ടാറ്റ കെമിക്കല്‍സിന്റെ ഓഹരി വിലയില്‍ 10 ശതമാനം വര്‍ദ്ധനവ്. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭത്തില്‍ ഇരട്ടിയിലധികം വര്‍ദ്ധനവുണ്ടായതോടെയാണ് ഓഹരി വിലയും വര്‍ദ്ധിച്ചത്. ഓഹരി വില 9.89 ശതമാനം ഉയര്‍ന്ന് 1,033.75 രൂപയിലാണ് ഇന്നലെ ബിഎസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 11.37 ശതമാനം ഉയര്‍ന്ന് 1,047.75 രൂപയിലേക്ക് ഓഹരി വില എത്തിയിരുന്നു. എന്‍എസ്ഇയില്‍ 9.87 ശതമാനം ഓഹരി വില ഉയര്‍ന്ന് 1,033 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴിച്ച പുറത്തുവന്ന ടാറ്റ കെമിക്കല്‍സിന്റെ നാലാംപാദ ഫലത്തില്‍ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം ഇരട്ടിയിലധികം വര്‍ദ്ധനവോടെ 470.24 കോടി രൂപയായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 29.26 കോടി രൂപയായിരുന്നു കമ്പനിയുടെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം നാലാംപാദത്തില്‍ 32 ശതമാനം ഉയര്‍ന്ന് 3,481 കോടി രൂപയിലേക്ക് എത്തിയിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം…
Read More » -
Business
154 കോടി രൂപ അറ്റാദായം നേടി ജിയോജിത്
പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിതിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തന ഫലം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 501 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. 2020-21 സാമ്പത്തിക വര്‍ഷത്തെ 427 കോടി രൂപയില്‍ നിന്ന് 17 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനത്തിലെ വര്‍ദ്ധന. നികുതിക്ക് മുന്‍പുള്ള ലാഭം 165 കോടി രൂപയായിരുന്നത് 22 ശതമാനം വര്‍ദ്ധിച്ച് 202 കോടി രൂപയിലെത്തി. അറ്റാദായം 127 കോടിരൂപയായിരുന്നത് 21 ശതമാനം ഉയര്‍ന്ന് 154 കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ മൊത്തം വരുമാനം 123 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷവും 123 കോടി രൂപയായിരുന്നു നാലാം പാദത്തിലെ മൊത്തം വരുമാനം. നികുതിക്ക് മുന്‍പുള്ള ലാഭം നാലാം പാദത്തില്‍ 48 കോടിയില്‍ നിന്ന് 46 കോടിയായി. അറ്റാദായം 37 കോടി രൂപയായിരുന്നത് 36 കോടിയായി. 1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക്…
Read More » -
India
ഫാസ്ടാഗ് സംവിധാനം സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം എന്ത്?
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടോള്‍ പിരിക്കാന്‍ നടപ്പാക്കിയിരുന്ന ഫാസ്ടാഗ് സംവിധാനവും സര്‍ക്കാര്‍ ഒഴിവാക്കുന്നു. ഇതിനു പകരം സര്‍ക്കാര്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുള്ള പുതിയ സംവിധാനമാണു പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. ഇതനുസരിച്ച് വാഹനങ്ങളില്‍ സാറ്റലൈറ്റ് നാവിഗേഷന്‍ ഉപകരണം ഘടിപ്പിക്കും. ഇതുപയോഗിച്ച് വാഹനം ഹൈവേയില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും ടോള്‍ ഈടാക്കുകയും ചെയ്യും. നിലവില്‍ േൈഹവയില്‍ ഒരു ടോള്‍ പിരിവ് കേന്ദ്രത്തില്‍ നിന്ന് മറ്റൊരു ടോള്‍ പിരിവ് കേന്ദ്രം വരെയാണ് ടോള്‍ നല്‍കുന്നത്. പുതിയ സംവിധാനം അനുസരിച്ച് ഹൈവേയില്‍ എത്രദൂരം സഞ്ചരിക്കുന്നു എന്നതനുസരിച്ചു ടോള്‍ നല്‍കിയാല്‍ മതി. അടയ്ക്കേണ്ട തുക യാത്രചെയ്യുന്ന കിലോമീറ്ററിന് ആനുപാതികമായിരിക്കും. പുതിയ സംവിധാനമനുസരിച്ച് സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ച് വാഹന ഉടമകള്‍ ടോള്‍ നല്‍കിയാല്‍ മതി. ഇത് വാഹന ഉടമകളെ സംബന്ധിച്ചു ലാഭകരമാണ്. നിലവിലെ സംവിധാനമനുസരിച്ച് നിരത്തിലിറങ്ങുന്ന സമാന വിഭാഗത്തിലുള്ള എല്ലാ വാഹനങ്ങള്‍ക്കും ഒരേ ടോള്‍ നിരക്കാണ്. നിലവില്‍ പല യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും…
Read More » -
Business
ട്വിറ്റര്‍ സിഇഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയേക്കും; ഇലോണ്‍ മസ്‌ക് പണി തുടങ്ങി
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സിഇഒ സ്ഥാനത്ത് നിന്ന് ഇന്ത്യക്കാരനായ പരാഗ് അഗ്രവാളിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്. പുതിയ സിഇഒയെ ഇതിനോടകം തന്നെ തീരുമാനിച്ചതായാണ് വിവരം. ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് പുതിയ സിഇഒ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 4400 കോടി ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ പരാഗ് അഗ്രവാളിനെ മാറ്റുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവും. അതുവരെ സിഇഒയായി തുടരാന്‍ പരാഗ് അഗ്രവാളിനെ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ മാനേജ്മെന്റില്‍ സംതൃപ്തിയില്ലെന്ന് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടെയ്ലറോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മാനേജ്മെന്റ് തലത്തില്‍ മസ്‌ക് പുനഃസംഘടന ആഗ്രഹിക്കുന്നതായി സൂചനയും നല്‍കി. നവംബറിലാണ് ജാക്ക് ഡോര്‍സിയുടെ ഒഴിവില്‍ പരാഗ് അഗ്രവാള്‍ സിഇഒ സ്ഥാനം ഏറ്റെടുത്തത്. പരാഗ് അഗ്രവാളിനെ മാറ്റുമ്പോള്‍ പാക്കേജായി 4.3 കോടി ഡോളര്‍ മസ്‌ക് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്റര്‍ നിയമകാര്യ…
Read More »