Month: May 2022
-
Business
കറന്‍സി എക്സ്ചേഞ്ച് സേവനവുമായി ഈസ് മൈ ട്രിപ്പ്
ന്യൂഡല്‍ഹി: കറന്‍സി എക്സ്ചേഞ്ച് സേവനം ആരംഭിക്കുന്നുവെന്നറിയിച്ച് ഓണ്‍ലൈന്‍ യാത്രാ സേവന ദാതാവായ ഈസ് മൈ ട്രിപ്പ്. ലൈസന്‍സിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. സേവനം ആരംഭിക്കുന്നതോടെ എളുപ്പത്തില്‍ കറന്‍സി മാറ്റിവാങ്ങുവാന്‍ ഉപഭോക്താക്കളെ പ്രാപ്ത്തരാക്കുമെന്നും, പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അറിയിപ്പിലുണ്ട്. കറന്‍സി എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ യാത്രാ സേവനങ്ങള്‍ നല്‍കാന്‍ കമ്പനിയ്ക്ക് സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈസ് മൈ ട്രിപ്പിനെ സമ്പൂര്‍ണ യാത്രാ ഇക്കോസിസ്റ്റമാക്കുന്നതിന് കറന്‍സി എക്സ്ചേഞ്ച് സഹായിക്കുമെന്നും കമ്പനി സഹസ്ഥാപകന്‍ റികാന്ത് പിറ്റി പറഞ്ഞു. എക്സ്ചേഞ്ച് ആരംഭിക്കുന്നതോടെ 1.1 കോടി ഉപഭോക്താക്കള്‍ക്കും 60,000 യാത്രാ ഏജന്റുമാര്‍ക്കും സേവനം നല്‍കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Read More » -
India
ഡബ്ല്യുടിഒ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യയും ജര്‍മ്മനിയും കൈകോര്‍ക്കുന്നു
ഡബ്ല്യുടിഒയുടെ തത്വങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനും ആഗോള വ്യാപാര സംഘടനയുടെ ദ്വിതല അപ്പീല്‍ ബോഡിയുടെ സ്വയംഭരണാവകാശം സംരക്ഷിക്കുന്നതിനുമായി ഇന്ത്യയും ജര്‍മ്മനിയും പ്രതിജ്ഞാബദ്ധരായി. യൂറോപ്യന്‍ യൂണിയനും ഇന്ത്യയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍, നിക്ഷേപ സംരക്ഷണ ഉടമ്പടി, ഭൂമിശാസ്ത്രപരമായ സൂചനകള്‍ സംബന്ധിച്ച ഉടമ്പടി എന്നിവയില്‍ വരാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക് ഇരുപക്ഷവും ശക്തമായ പിന്തുണ അറിയിച്ചു. കൂടാതെ, ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വിപുലീകരിക്കുന്നതിനുള്ള അത്തരം ഉടമ്പടികളുടെ അപാരമായ സാധ്യതകള്‍ അവര്‍ ഊന്നിപ്പറഞ്ഞതായി ആറാമത്തെ ഇന്ത്യ-ജര്‍മ്മനി ഇന്റര്‍ ഗവണ്‍മെന്റല്‍ കണ്‍സള്‍ട്ടേഷനുകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ജര്‍മന്‍ ഫെഡറല്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെയും നേതൃത്വത്തിലായിരുന്നു യോഗം. നിയമാധിഷ്ഠിതവും വിശാലവും സ്വതന്ത്രവും ന്യായവുമായ വ്യാപാരത്തിന്റെ പ്രാധാന്യത്തെ ഊന്നിയും ആഗോള വ്യാപാര സംവിധാനത്തിലേക്ക് ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ കേന്ദ്രീകരണത്തിനും ഏകീകരണത്തിനും ഡബ്ല്യുടിഒയുടെ (ലോകവ്യാപാര സംഘടന) പ്രാധാന്യം എടുത്തുകാട്ടി. ഡബ്ല്യുടിഒയുടെ തത്വങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇരു സര്‍ക്കാരുകളും നവീകരണത്തിനായി പ്രതിജ്ഞാബദ്ധരാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ഡബ്ല്യുടിഒ…
Read More » -
Business
വാറന്‍ ബഫറ്റിന് ബിറ്റ്കോയിനോടുള്ള അപ്രീതിക്ക് കാരണം എന്താണ് ?
ബിറ്റ്‌കോയിനോടുള്ള വാറന്‍ ബഫറ്റിന്റെ അപ്രീതി പ്രശസ്തമാണ്. നേരത്തെ എലിവിഷത്തോടും മരീചികയോടും ബിറ്റ്‌കോയിനെ ബഫറ്റ് ഉപമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ബെര്‍ക്ക് ഷെയര്‍ ഹാത്ത്വേയുടെ വാര്‍ഷിക യോഗത്തില്‍ ബിറ്റ്‌കോയിന്‍ വിരോധത്തിന്റെ കാരണങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ‘അടുത്ത വര്‍ഷമോ, ഇനി അഞ്ച്-പത്ത് വര്‍ഷത്തിനുള്ളിലോ അത് മുകളിലേക്ക് പോവുമോ താഴേക്ക് പോവുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷെ അത് ഉല്‍പ്പാദനപരമായി ഒന്നും ചെയ്യില്ല എന്ന കാര്യം തനിക്ക് ഉറപ്പാണ്. ഇതിന് ഒരു മാന്ത്രികതയുണ്ട്, ആളുകള്‍ പല കാര്യങ്ങളും മാന്ത്രികതയോട് ചേര്‍ത്ത് വെച്ചിട്ടുണ്ട്’, ബിറ്റ്‌കോയിനെ കുറിച്ച് ബഫറ്റ് പറഞ്ഞു. ബിറ്റ്‌കോയിന്റെ വക്താക്കള്‍ പോലും അതിനെ ഒരു നിഷ്‌ക്രിയ ആസ്തിയായി ആണ് കാണുന്നത്. വിലയില്‍ വര്‍ദ്ധനവ് പ്രതീക്ഷിക്കുകയും ദീര്‍ഘകാലത്തേക്ക് ബിറ്റ്‌കോയിന്‍ സൂക്ഷിക്കുന്നവരാണ് നിക്ഷേപകരെന്നും ബഫറ്റ് ചൂണ്ടിക്കാട്ടി. അധിക പോര്‍ട്ട്ഫോളിയോ ആനുകൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ മറ്റ് ക്രിപ്‌റ്റോകള്‍ ഉണ്ട്. എന്നാല്‍ ബിറ്റ്‌കോയിന്‍ പോലെ മുഖ്യധാരയിലേക്ക് അവ കടന്നിട്ടില്ല. നിങ്ങള്‍ യുഎസിലെ എല്ലാ കൃഷിയടങ്ങളുടെയും ഒരു വിഹിതമോ അല്ലെങ്കില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ വിഹിതമോ തരുകയാണെങ്കില്‍ 25…
Read More » -
Business
ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍
ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍. ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ തിരിച്ചുവരവും വര്‍ദ്ധിച്ചുവരുന്ന അവശ്യകതയും കമ്പനികളെ നിയമനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഏപ്രിലില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാകാന്‍ കാരണമായി. സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ, ലിങ്ക്ഡ്ഇന്‍, എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ സജീവമായ തൊഴിലവസരങ്ങളുടെ എണ്ണം 305,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനമാണ് വര്‍ധന. ഇത് കോവിഡിന് മുമ്പുള്ള പ്രതിമാസ ശരാശരി 230,000-240,000 ഒഴിവുകളേക്കാള്‍ കൂടുതലാണ്. കൂടാതെ മാര്‍ച്ചിലെ ജോലികളുടെ സംഖ്യയായ 310,000 ന് തുല്യമാണ്. മൊത്തത്തിലുള്ള പോസിറ്റീവ് ബിസിനസ്സ് വികാരം, ഉപഭോഗത്തിലെ വര്‍ദ്ധനവ്, ഡിമാന്‍ഡ്, വളര്‍ച്ചാ സാധ്യതകളിലെ ഉയര്‍ന്ന ആത്മവിശ്വാസം എന്നിവ ഇതിന് കാരണമായി ജോബ് മാര്‍ക്കറ്റ് വിദഗ്ധര്‍ പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിലും ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍പുട്ട് ചെലവിലുണ്ടാകുന്ന ആഘാതത്തിലും കമ്പനികള്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെങ്കിലും, ബിസിനസ്സ് വികാരം ശക്തമായി തുടരുന്നതിനാല്‍ നിയമനത്തെ മിക്കവാറും ബാധിക്കുകയില്ലെന്ന് സാമ്പത്തിക…
Read More » -
India
ഊര്‍ജ്ജ പ്രതിസന്ധി: മുടങ്ങിപ്പോയ താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനായി മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടങ്ങി. ഇതില്‍ 2400 മെഗാവാട്ട് വരുന്ന താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്താനും വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ഊര്‍ജ്ജ, റെയില്‍, കല്‍ക്കരി വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനങ്ങളിലെ വൈദ്യുതി പ്രതിസന്ധി കേന്ദ്ര ഊര്‍ജ്ജമന്ത്രി ആര്‍ കെ സിങ് വൈകാതെ പ്രത്യേകം യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. കൂടുതല്‍ വൈദ്യുതി വിഹിതം അനുവദിക്കണമെന്ന് ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ വരെ ഊര്‍ജ്ജ പ്രതിസന്ധി തുടരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നിലവില്‍ കല്‍ക്കരി ക്ഷാമം മൂലം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ്. കല്‍ക്കരിയുടെ ലഭ്യത കുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍…
Read More » -
Business
ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍; മൊത്ത വില്‍പ്പനയില്‍ 4 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: ഏപ്രിലില്‍ നേട്ടം കൊയ്ത് ടിവിഎസ് മോട്ടോര്‍. 24 ശതമാനം വര്‍ധനവോടെ മൊത്തം വില്‍പ്പന 2,95,308 യൂണിറ്റായതായി കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 2,38,983 യൂണിറ്റുകളാണ് മൊത്തം വില്‍പ്പന രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 2,80,022 യൂണിറ്റായിരുന്നു. ആഭ്യന്തര ഇരുചക്രവാഹന വില്‍പ്പന മാര്‍ച്ച് മാസം 1,80,533 യൂണിറ്റായിരുന്നു. മുന്‍വര്‍ഷത്തെ 1,31,386 യൂണിറ്റുകളെ അപേക്ഷിച്ച് 37 ശതമാനം വര്‍ധനവാണിതെന്ന് കമ്പനി പറഞ്ഞു. മോട്ടോര്‍സൈക്കിള്‍ വില്‍പ്പന 2021 ഏപ്രിലിലെ 1,33,227 യൂണിറ്റില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് 2022 ഏപ്രിലില്‍ 1,39,027 യൂണിറ്റുകളായി. കൂടാതെ, സ്‌കൂട്ടര്‍ വില്‍പ്പന 2021 ഏപ്രിലിലെ 65,213 യൂണിറ്റില്‍ നിന്ന് 57 ശതമാനം ഉയര്‍ന്ന് 2022 ഏപ്രിലില്‍ 1,02,209 യൂണിറ്റുകളായി. സെമികണ്ടക്ടറുകളുടെ വിതരണത്തിലെ കുറവ് പ്രീമിയം ഇരുചക്രവാഹനങ്ങളുടെ ഉത്പാദനത്തെയും വില്‍പ്പനയെയും ബാധിച്ചു. തങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെയ്തതുപോലെ തന്നെ മറ്റ് ഇതര സ്രോതസ്സുകള്‍ ഉപയോഗിച്ച് എത്രയും വേഗം വിതരണം മെച്ചപ്പെടുത്താനുള്ള എല്ലാ…
Read More » -
India
മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബിൽ’; വിഡിയോയുമായി ബിജെപി
ന്യൂഡൽഹി: നൈറ്റ് ക്ലബിൽ പാർട്ടിയിൽ പങ്കെടുക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡിയോ ബിജെപി നേതാക്കൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഏതു ദിവസത്തെ വിഡിയോ ആണിതെന്നു വ്യക്തമല്ലെങ്കിലും നേപ്പാളിലെ കഠ്മണ്ഡുവിലുള്ള നൈറ്റ് ക്ലബ് ആണിതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ട്വിറ്ററിൽ വിഡിയോ പങ്കുവച്ച നിരവധി ബിജെപി നേതാക്കൾ കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചു. കോൺഗ്രസ് കൂടി ഭരിക്കുന്ന മുംബൈയിൽ സംഘർഷം നടക്കുമ്പോൾ രാഹുൽ നൈറ്റ് ക്ലബിൽ ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെൽ ഇൻചാർജ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. Rahul Gandhi was at a nightclub when Mumbai was under seize. He is at a nightclub at a time when his party is exploding. He is consistent. Interestingly, soon after the Congress refused to outsource their presidency, hit jobs have begun on their Prime Ministerial…
Read More » -
NEWS
ന്യുമോണിയ പിടിപെട്ട് റഷ്യയിൽ മലയാളി ഡോക്ടർ മരിച്ചു
പാലാ: റഷ്യയില്‍ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയായിരുന്ന മലയാളി യുവാവ് നിര്യാതനായി.രാമപുരം തെക്കേനെടുംപുറത്ത് സാബുവിന്‍റെ മകന്‍ ഡോ.സുധി സാബുവാണ് മരിച്ചത്.ന്യുമോണിയ ആണ് മരണകാരണം. ഒരു മാസത്തിനു ശേഷം ജൂണില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയായി നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം.മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിയോടെ വസതിയിലെത്തിക്കും.തുടർന്ന് സംസ്കാരം 10.30 -ന് രാമപുരത്തെ വീട്ടുവളപ്പില്‍ നടക്കും
Read More » -
NEWS
റയിൽവേയിൽ 1033 ഒഴിവുകൾ; പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം
റായ്പൂര്‍: സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ (SECR) റായ്പൂർ ഡിവിഷനിൽ 1033 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 24 ആണ്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം. DRM ഓഫീസ് റായ്പൂര്‍ ഡിവിഷന്‍ വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്‌ട്രിക്): 119 ടര്‍ണര്‍: 76 ഫിറ്റര്‍: 198 ഇലക്‌ട്രീഷ്യന്‍: 154 സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്): 10 സ്റ്റെനോഗ്രാഫര്‍ (ഹിന്ദി): 10 കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 10 ഹെല്‍ത്ത് ആന്‍ഡ് സാനറ്ററി ഇന്‍സ്പെക്ടര്‍: 17 മെഷിനിസ്റ്റ്: 30 മെക്കാനിക്ക് ഡീസല്‍: 30 മെക്കാനിക്ക് റിപ്പയര്‍ ആന്റ് എയര്‍ കണ്ടീഷണര്‍: 12 മെക്കാനിക്ക് ആന്റ് ഓട്ടോ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ്: 30 വര്‍ക്ക്ഷോപ്പ് റായ്പൂര്‍ ഫിറ്റര്‍: 140 വെല്‍ഡര്‍: 140 മെഷിനിസ്റ്റ്: 20 ടര്‍ണര്‍: 15 ഇലക്‌ട്രീഷ്യന്‍: 15 കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാം അസിസ്റ്റന്റ്: 5 സ്റ്റെനോഗ്രാഫര്‍ (ഹിന്ദി): 2 ഉദ്യോഗാര്‍ത്ഥികൾ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം.പ്ലസ് ടു…
Read More » -
NEWS
ആത്മഹത്യക്കായി കാറുമായി 150 അടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക്; കാറ് തവിടുപൊടി, യുവാവ് പോറലുപോലും ഏൽക്കാതെ രക്ഷപ്പെട്ടു
പത്തനംതിട്ട: വീട്ടുകാരുമായി പിണങ്ങി കാറ് കൊക്കയിലേക്ക് ഓടിച്ചിറക്കി യുവാവിന്റെ ആത്മഹത്യാ ശ്രമം.കോന്നി സെന്‍ട്രല്‍ ജങ്ഷനില്‍ അസി ഹോട്ടല്‍ നടത്തുന്ന കോന്നി മങ്ങാരം കരിമ്ബിലായ്ക്കല്‍ പി.എന്‍.നാസറിന്റെ മകന്‍ അനസ് (20)ആണ് ഇന്നലെ രാവിലെ കാറുമായി 150 അടിയിലധികം താഴ്ചയുള്ള പാറക്കുഴിയിലേക്ക് ചാടിയത്.കാറും എന്‍ജിനുമൊക്കെ തവിടുപൊടിയായെങ്കിലും അനസ് പരിക്കുകളില്ലാതെ രക്ഷപെട്ടു. വീട്ടില്‍ നിന്നും വഴക്കിട്ടാണ് ഇയോണ്‍ കാറുമായി അനസ് ഇറങ്ങിയത്. തുടര്‍ന്ന് അമിത വേഗതയില്‍ കാര്‍ ഓടിച്ചു പോകും വഴി മറ്റു വാഹനങ്ങളില്‍ തട്ടുകയും ഉരസുകയുമൊക്കെ ഉണ്ടായി. നേരെ പോയത് വി-കോട്ടയം നെടുമ്ബാറ മലമുകളിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ്.മലയുടെ മറുവശം അഗാധമായ കുഴിയാണ്. ഇവിടേക്ക് അനസ് കാറോടിക്കുകയായിരുന്നു. 150 അടി താഴ്ചയിലേക്ക് വീണ കാര്‍ നിശേഷം തകര്‍ന്നുവെങ്കിലും അനസ് സുരക്ഷിതനായി. പ്രമാടം പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പെട്ട സ്ഥലമാണ് ഇത്. കോന്നി പൊലീസും,ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയാണ് അനസിനെ അനുനയിപ്പിച്ച് വീട്ടിൽ എത്തിച്ചത്.
Read More »