Month: May 2022
-
Crime
ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ സംഘം കുത്തിവീഴ്ത്തി
കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ അക്രമി സംഘം ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തിയ ശേഷം കുത്തി വീഴ്ത്തി. തിങ്കളാഴ്ച്ച രാത്രി 8.15ന് കോതനല്ലൂരിലാണു സംഭവം. കോതനല്ലൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പട്ടമന മാത്യു (53) വിനാണ് കുത്തേറ്റത്. ഓട്ടം കഴിഞ്ഞു വീട്ടിലേക്കു ഓട്ടോറിക്ഷ കയറ്റുമ്പോളാണ് ബൈക്ക് വിലങ്ങനെ നിര്‍ത്തിയ ശേഷം ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി വന്നു മാത്യുവിന്റെ വയറ്റിലും കൈയ്യിലുമായി കുത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാറില്‍ പാര്‍ക്കിഗിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണു സംഭവത്തിനു കാരണമെന്നു ചിലര്‍ പറയുന്നുണ്ട്. കഞ്ചാവ്, ലഹരി മാഫിയാ സംഘത്തില്‍പെട്ടവരാണു പ്രതികളെന്നും പോലീസ് പറഞ്ഞു.
Read More » -
Kerala
ആട്ടവും പാട്ടും ആർദ്രസ്മരണകളും കൊണ്ട് സ്നേഹപ്പെരുമഴ പെയ്ത ചാമപ്പാറ കുടുംബയോഗം
അനുഭവസമ്പന്നമായ 4 തലമുറകളുടെ സമാഗമം ആർദ്രസ്മരണകളുടെയും അതിരുകളില്ലാത്ത സ്നേഹവായ്പിൻ്റെയും അപൂർവ്വ മുഹൂത്തങ്ങളൊരുക്കി. 5 തലമുറകളിലായി നാട്ടിലും മറുനാട്ടിലുമായി പരന്നുകിടക്കുന്ന ചാമപ്പാറക്കാരുടെ കുടുംബയോഗം ആളും അർത്ഥവും ആരവുമായി മുണ്ടക്കയം ‘ഷാസ് നികുഞ്ച’ത്തിൽ നടന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 157 പേരാണ് എല്ലാ തിരക്കുകളും മാറ്റി വച്ച് ചാമപ്പാറ കുടുംബ മേളയുടെ ആരവത്തിലേക്ക് ഒഴുകി എത്തിയത് പറൂരിൽ നിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കിഴക്കൻ മലയോരമായ പെരുവന്താനത്ത് എത്തിച്ചേർന്ന കുഞ്ചു എന്ന പൂർവ്വികനാണ് ചാമപ്പാറ കുടുംബത്തിൻ്റെ അമരക്കാരൻ. കിഴക്കൻ മലയോരത്തെ തോട്ടത്തിൽ കങ്കാണിയായി എത്തിയ കുഞ്ചു പിന്നീട് തുണിക്കച്ചവടക്കാരനായി. തുടർന്ന് അംഗീകൃത കറുപ്പ് കച്ചവടക്കാരൻ, പലചരക്കു വ്യാപാരി, തടി കച്ചവടക്കാരൻ തുടങ്ങിയ പ്രവർത്തിച്ച നിലകളിലെല്ലാം തിളങ്ങുകയും സാമ്പത്തികമായി ഉയർച്ച നേടുകയും ചെയ്തു . ചാമപ്പാറ കുഞ്ചു താമസിക്കുകയും ബിസിനസ് തുടങ്ങുകയും ചെയ്ത പ്രദേശം ഇന്ന് ചാമപ്പാറ എന്ന പേരിലാണ് അറിയപ്പെടുന്നത്. കുറഞ്ഞകാലം കൊണ്ടു തന്നെ സമ്പന്നൻ ആയി മാറിയ കുഞ്ചുവിനെ നാട്ടുകാർ കുഞ്ചു മുതലാളി…
Read More » -
Kerala
റെയില്‍വേയ്ക്കു വിവേകമുദിച്ചു, ജനറല്‍ കോച്ചുകള്‍ തിരികെ വന്നു; ദുരിതമൊഴിഞ്ഞ ആശ്വാസത്തിൽ യാത്രക്കാര്‍
സധാരണ ട്രെയിനുകളിൽ ജനറല്‍ കോച്ചുകള്‍ റിസേർവിഡ് കോച്ചുകളായി പരിണമിച്ചതോടെ യാത്രക്കാർ വലിയ ദുരിതത്തിലായിരുന്നു. കൊവിഡ് വ്യാപന സമയത്താണ് റെയില്‍വേ ഈ പരിഷ്കാരം നടപ്പാക്കിയത്. എന്തായാലും യാത്രക്കാരുടെ നിരന്തരമുറവിളിയെ തുടർന്ന് ഉപേക്ഷിച്ച ജനറല്‍ കോച്ചുകള്‍ റെയില്‍വേ തന്നെതിരിച്ചു കൊണ്ടുവന്നു. ഇന്നലെയോടെയാണ് ജനറല്‍ കോച്ചുകള്‍ പൂര്‍ണമായും പുനസ്ഥാപിച്ചത്. വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് നിലവില്‍ കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളാണ് ഇവ. ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന യാത്രാ ദുരിതത്തിനാണ് ഇതോടെ വലിയൊരു ആശ്വാസമാകുന്നത്. ഇനിമുതല്‍ വേണാട്, പരശുറാം എക്‌സ്പ്രസുകളില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കൂടാതെ 15 ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യാം. നേരത്തെയുണ്ടായിരുന്ന യാത്രാ സൗകര്യം ഇതോടെ പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടു.
Read More » -
Kerala
ദേശീയ ജൂഡോ ചാമ്പ്യൻ അഭിജിത്തും കൂട്ടാളിയും മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ
തൃശൂർ: ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപെടെ രണ്ടു യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ. ഇടുക്കി കരിങ്കുന്നം മലയിൽ വീട്ടിൽ അഭിജിത്ത് (24), ചാലക്കുടി പോട്ട കാളിയൻപറമ്പിൽ വീട്ടിൽ അലൻ (23) എന്നിവരെയാണ് തൃശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്. പൂത്തോളിൽ വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് മറ്റൊരുബൈക്കിന്റെ വ്യാജനമ്പർ പ്ലേറ്റ് വെച്ച മോഷ്ടിച്ച വാഹനവുമായി അഭിജിത് പിടിയിലായത്. അതേ നിറത്തിലും കമ്പനിയുമായ മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ടവിവരം പോലീസ് അറിയുന്നത്. തുടർന്നാണ് അലനെയും കസ്റ്റഡിയിലെടുത്തത്. അഭിജിത്ത് നാഷണൽ ജൂഡോ ചാമ്പ്യനാണ്. വെസ്റ്റ് എസ്.ഐ, കെ.സി ബൈജു, സി.പി.ഓമാരായ അഭീഷ് ആന്റണി, സി.എ വിമ്പിൻ, ഗോറസ്, പി.സി അനിൽകുമാർ, ജോസ്പോൾ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Read More » -
Kerala
എല്‍.ഡി.എഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്ന് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഉമാ തോമസ്, സഹതാപം പറഞ്ഞ് വിജയിക്കാനാവില്ലെന്ന എതിർ സ്വരവുമായി ഡൊമനിക് പ്രസന്റേഷൻ
കൊച്ചി: പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. തൃക്കാക്കര മണ്ഡലത്തില്‍ വിജയിച്ച് നൂറ് സീറ്റ് തികയ്ക്കാനിറങ്ങുന്ന എല്‍ഡിഎഫിനെ 99ല്‍ പിടിച്ച് നിര്‍ത്തുമെന്നും ഉമാ തോമസ് പറഞ്ഞു. പാവപ്പെട്ടവരെ കിടപ്പാടങ്ങളില്‍ നിന്നും കുടിയിറക്കുന്ന സില്‍വര്‍ലൈനെതിരെ പ്രബുദ്ധരായ മണ്ഡലത്തിലെ ജനങ്ങള്‍ വോട്ടുചെയ്യുമെന്ന് ഉമ തോമസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പ്രതികരിക്കുന്ന സ്ത്രീകളെപ്പോലും വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ ജനം തിരിയുമെന്നും ഉമ തോമസ് പറഞ്ഞു. മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടെന്ന് വ്യക്തമാക്കിയ ഉമ തോമസ്, തൃക്കാക്കരയില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോരില്ലെന്നും മുതിര്‍ന്ന നേതാക്കളെ നേരില്‍ കാണുമെന്നും വയലാര്‍ രവിയോട് ഫോണില്‍ സംസാരിച്ചെന്നും വ്യക്തമാക്കി. നിലപാടുകളുടെ രാജകുമാരനായാണ് പി.ടി പ്രവര്‍ത്തിച്ചത്. അതേ മാതൃക ഏറ്റെടുത്തായിരിക്കും തന്റെയും പ്രവര്‍ത്തനം. പി.ടി തോമസ് മണ്ഡലത്തില്‍ പൂര്‍ത്തിയാക്കാനാകാതെ ബാക്കി വെച്ച് പോയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. എല്‍ഡിഎഫ് എത്ര ശക്തനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയാലും രാഷ്ട്രീയമായി നേരിടും. ആദ്യഘട്ടത്തില്‍ മത്സരിക്കില്ലെന്ന്…
Read More » -
NEWS
മുങ്ങിമരണം തുടർക്കഥയാകുന്നു; തൃശ്ശൂരിൽ ഇന്ന് രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു
തൃശ്ശൂർ: മുള്ളൂര്‍ അയിനിക്കാട് തുരുത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്. പൂരം ആഘോഷത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ കൊയ്‌ത്ത് കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. ഏപ്രിൽ 28-ന് ചാവക്കാട് മൂന്ന് വിദ്യാര്‍ഥികള്‍ കായലിലെ ചെളിയില്‍ പൂണ്ട് മരിച്ചിരുന്നു.കഴുത്താക്കലിലെ കായലില്‍ കുളിക്കാനിറങ്ങിയ അഞ്ചു പേരിൽ മൂന്നു പേരാണ് ചെളിയില്‍പ്പെട്ട് മരിച്ചത്.
Read More » -
India
പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം ആരോഗ്യത്തിന് ഹാനികരം, ചൂടേറിയ സ്ഥലത്ത് വച്ചിരിക്കുന്ന വെള്ളം ഏറെ അപകടകരം
കടുത്ത ചൂടു കൊണ്ട് ചുട്ടുപൊള്ളുകയാണ് രാജ്യം. അതിനാൽ, ദാഹം ശമിപ്പിക്കാൻ ജനങ്ങൾ പ്ലാറ്റിക് കുപ്പികളിൽ വരുന്ന വെള്ളത്തെയാണ് കൂടുതലും ആശ്രയിക്കുന്നത്. എന്നാൽ സമീപകാല റിപ്പോർട്ട് പ്രകാരം, വലിയ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നത് അത്യന്തം അപകടകരമാണ്. പ്ലാസ്റ്റിക്കിനെക്കുറിച്ച് പഠിക്കുന്ന ഗവേഷകർ, സൂര്യനിൽ നിന്ന് ചൂട് തട്ടുന്ന നിലയിൽ വളരെക്കാലമായി സൂക്ഷിച്ചിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കരുതെന്ന് ശുപാർശ ചെയ്യുന്നു, ഉദാഹരണത്തിന്, വെയിലിൽ നിർത്തിയിട്ടിരിക്കുന്ന കാർ പോലെ. പ്ലാസ്റ്റികിൽ നിന്നുള്ള രാസവസ്തുക്കൾ വെള്ളത്തിലേക്ക് പടരുന്നതിന് ഇത് ഇടയാക്കുമെന്ന് നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജലാംശം നിലനിർത്താൻ പ്ലാസ്റ്റിക് കുപ്പിയിലേക്ക് എത്തുന്നതിനുമുമ്പ്, അത് വളരെക്കാലം സൂര്യപ്രകാശം നേരിട്ട് തട്ടുന്ന രീതിയിൽ സൂക്ഷിച്ചിരുന്നോ എന്ന് നാം രണ്ടുതവണ ചിന്തിക്കണം. പ്ലാസ്റ്റിക് വസ്തുക്കൾ അവയിൽ അടങ്ങിയിരിക്കുന്ന പാനീയങ്ങളിലേക്കോ ഭക്ഷണത്തിലേക്കോ ചെറിയ അളവിൽ രാസവസ്തുക്കൾ പടർത്തുന്നു. താപനിലയും സമയവും കൂടുന്നതിനനുസരിച്ച് പ്ലാസ്റ്റികിലെ രാസപ്രവർത്തനഫലമായി ഇത് പടരാനുള്ള സാധ്യത ഏറെയാണ്. പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം തുടർച്ചയായി കഴിക്കുന്നവർക്ക് ആമാശയ…
Read More » -
NEWS
ഷവർമ്മ വഴി ഭക്ഷ്യ വിഷബാധ; കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു
കാസര്‍കോട്; കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിയുന്ന നാലുകുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചത്.അതേസമയം എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.മറ്റുള്ളവര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്.51 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളത്. വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.തുടങ്ങിയവയാണ് ഷിഗല്ലയുടെ ലക്ഷണങ്ങൾ.പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. തുടർച്ചയായ വയറിളക്കം മൂലമുണ്ടാകുന്ന നിർജ്ജലീകരണം “ഷോക്ക്” എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും വരെ നയിച്ചേക്കാം.ഇതോടൊപ്പം ചെറിയ കുട്ടികളിൽ ജന്നി വരാനുള്ള സാധ്യതയും അധികമാണ്.തുടർച്ചയായ വയറിളക്കം റെക്ടൽ പ്രൊലാപ്സിലേക്ക് (വൻകുടലിൻറെ ഉള്ളിലെ ശ്ലേഷ്മസ്തരം മലദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി ഇറങ്ങുന്ന അവസ്ഥ) നയിച്ചേക്കാം. കൃത്യമായ ചികിത്സ ലഭിക്കാത്ത പക്ഷം അപൂർവം ചില ആളുകളിൽ ഈ രോഗം ഹീമോലിറ്റിക് യൂറീമിക് സിൻഡ്രോം എന്ന അവസ്ഥയിലേക്ക് നയിക്കുന്നത് വഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കാം. മറ്റുചിലരിൽ വൻകുടലിന്റെ ചലനശേഷി നഷ്ടപ്പെട്ട്…
Read More » -
Kerala
അമ്മാവൻ്റെ വെട്ടേറ്റ ശാലു ആശുപത്രിയിൽ മരിച്ചു
വര്‍ക്കല: മാതൃസഹോദരന്‍റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഷാലുവിന്‍റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞുനിർത്തി വെട്ടിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം. ആക്രമണശേഷം അനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഷാലുവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. ഒൻപത്, പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.
Read More » -
NEWS
എന്തേ ഗൾഫ് നാടുകളിൽ ഷവർമ്മ കഴിച്ച് ആരും ചാകാത്തത് ?
അറബി നാടുകളിലെ വളരെ സാധാരണമായൊരു വിഭവമാണ് ഷവർമ്മ. ഇവിടത്തെ വട , പഴംപൊരി കടകൾ പോലെ പോലെ സർവ വ്യാപി. അവിടെ ആരും ഷവർമ്മ കഴിച്ച് അസുഖം പിടിച്ചെന്നോ, മരിച്ചെന്നോ ഒന്നും കേട്ടിട്ടില്ല.അപ്പോൾ ഷാവോർമ അല്ല പ്രശനം.അത് ശരിയായി പാചകം ചെയ്യാത്തതും അതിനുവേണ്ട ഇറച്ചി ശരിയായ രീതിയിൽ സൂക്ഷിക്കാത്തതും തന്നെയാണ്. കട അടക്കുമ്പോൾ ഇറച്ചി വെക്കുന്ന ഫ്രിഡ്ജ് , ഫ്രീസർ ഓഫ് ചെയ്തു വൈദ്യുതി ലാഭിക്കുമ്പൾ മരണമാണ് വിളിച്ചു വരുത്തുന്നത്. തലേന്ന് മിച്ചം വന്നത് കളയാതെ അടുത്ത ദിവസത്തേക്ക് എടുക്കുമ്പോളും അത് തന്നെ സംഭവിക്കും. …
Read More »