അവിശ്വസിനീയമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. 15 വര്‍ഷമായി പ്രണയബന്ധത്തിലായിരുന്ന 3 യുവതികളെ വിവാഹം കഴിച്ച് യുവാവ്. മദ്ധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ നാന്‍പൂരിലാണ് സംഭവം.
സമര്‍ത്ഥ് മൗര്യ എന്ന വനവാസി യുവാവാണ് തന്റെ മൂന്ന് പ്രണയിനികളെയും ഒരേ പന്തലില്‍ വെച്ച് ഒന്നിച്ച് വിവാഹം കഴിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിവിധ സമയങ്ങളിലാണ് ഇയാള്‍ യുവതികളുമായി പ്രണയത്തിലായത്. തുടര്‍ന്ന് ഇവരെ മൂന്ന് പേരെയും വീടുകളില്‍ നിന്ന് കടത്തിക്കൊണ്ട് വന്നു. മൂന്ന് പേരിലായി ഇയാള്‍ക്ക് ആറ് കുട്ടികളുമുണ്ട്. എന്നാല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ നിയമം അനുസരിച്ച് അവിവാഹിതനായ ഒരാള്‍ക്ക് സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കാനാകില്ല. ഈ സാഹചര്യത്തിലാണ് ഇയാള്‍ മൂന്ന് പേരെയും ഒന്നിച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും.
കൗതുകകരമായ കാര്യം, മൂന്ന് പേരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയാണ് സമര്‍ത്ഥ് മൗര്യ ക്ഷണപ്പത്രിക അടിച്ചത് എന്നതാണ്. ഇത് എല്ലാവര്‍ക്കും അയച്ചുകൊടുത്തു. യുവാവിന്റെ വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്ത് ആശിര്‍വാദം നല്‍കി.