KeralaNEWS

അമ്മാവൻ്റെ വെട്ടേറ്റ ശാലു ആശുപത്രിയിൽ മരിച്ചു

ര്‍ക്കല: മാതൃസഹോദരന്‍റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചാവടിമുക്ക് തൈപ്പൂയം വീട്ടില്‍ ഷാലുവാണ് (37) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഷാലു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഷാലുവിന്‍റെ മാതൃസഹോദരൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിൽ (47) ആണ് ആക്രമിച്ചത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു മടങ്ങുമ്പോഴാണ് അനിൽ തടഞ്ഞുനിർത്തി വെട്ടിയത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തർക്കമാണ് ആക്രമണത്തിലേക്കു നയിച്ചതെന്നാണ് വിവരം.

Signature-ad

ആക്രമണശേഷം അനിൽ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഷാലുവിനെ രക്ഷിക്കാൻ ശ്രമിച്ച ബന്ധുക്കളെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അനിലിനെ കീഴടക്കിയ ശേഷമാണ് ഷാലുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. ഒൻപത്, പന്ത്രണ്ട് വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: