തൃശ്ശൂർ: മുള്ളൂര്‍ അയിനിക്കാട് തുരുത്തിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.മലപ്പുറം സ്വദേശികളായ പ്ലസ് ടു വിദ്യാര്‍ഥി ഷാഹുല്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി എന്നിവരാണ് മരിച്ചത്.
പൂരം ആഘോഷത്തിനായി ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ കൊയ്‌ത്ത് കഴിഞ്ഞ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹം നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്.
ഏപ്രിൽ 28-ന് ചാവക്കാട് മൂന്ന് വിദ്യാര്‍ഥികള്‍ കായലിലെ ചെളിയില്‍ പൂണ്ട് മരിച്ചിരുന്നു.കഴുത്താക്കലിലെ കായലില്‍ കുളിക്കാനിറങ്ങിയ അഞ്ചു പേരിൽ മൂന്നു പേരാണ് ചെളിയില്‍പ്പെട്ട് മരിച്ചത്.