Month: May 2022

  • NEWS

    കേരള ഫുട്ബോളിന് ആദരവ് അറിയിച്ച് ഫിഫ

    കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ആരാധകർക്ക് പുറമെ സന്തോഷ് ട്രോഫിയിൽ മലപ്പുറത്തിന്റെ ആവേശപ്പെരുമ കൂടിയായപ്പോൾ കേരളത്തെ അംഗീകരിക്കാതിരിക്കാൻ വയ്യെന്ന് ലോക ഫുട്ബോൾ സംഘടനയായ ഫിഫ.ഇപ്പോൾ ഇതാ കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു കൊണ്ട് ഫിഫ നേരിട്ടു തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ‘മൈതാനം’ എന്ന മലയാളം പേരിട്ട് ഒരു ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുയാണ് ഫിഫ.കേരള ഫുട്ബോളിനെ പറ്റിയാണ് ഈ ഡോക്യൂമെന്ററി പ്രതിവാദിക്കുന്നത്.ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ അഭിനിവേശത്തെ സ്‌നേഹപൂർവം അവതരിപ്പിക്കുന്നു എന്ന അടിക്കുറിപോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുന്നത്. RS 1WORLDWIDE ന്റെ സഹായത്തോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പൂർത്തിയാക്കിരിക്കുന്നത് .ഫിഫയുടെ പ്ലാറ്റ് ഫോമുകളിൽ നമുക്ക് ഈ ഡോക്യൂമെന്ററി ആസ്വദിക്കാവുന്നതാണ്.(ഇമേജ് ശ്രദ്ധിക്കുക)

    Read More »
  • NEWS

    ഖത്തറിൽ അപകടത്തില്‍ പെട്ട്​ മൂന്ന്​ മലയാളികള്‍ മരിച്ചു

    ദോഹ : ഖത്തറിൽ പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക്​ യാത്രപോയ സംഘം അപകടത്തില്‍ പെട്ട്​ മൂന്ന്​ മലയാളികള്‍ മരിച്ചു.ചൊവ്വാഴ്ച ഉച്ചയോടെയാണ്​ അപകടം. ​ ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ്​ക്രൂയിസറാണ് അപകടത്തില്‍ പെട്ടത്. ​മൂന്നു ​പേര്‍ സംഭവ സ്ഥലത്തു വെച്ചുതന്നെ​ മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്ന്​ പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്​.മരണപ്പെട്ടവരുടെ പേര്​ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

    Read More »
  • NEWS

    കൂര്‍ക്കംവലി ഒഴിവാക്കാം, ലളിതമായ ഈ മാർഗങ്ങള്‍ പരീക്ഷിക്കൂ

       അസഹ്യമായ കൂർക്കം വലി മൂലം ഭർത്താവിൽ നിന്നു വിവാഹമോചനം നേടിയ യുവതിയുടെ കഥ കെട്ടുകഥയല്ല. പങ്കാളിയുടെ കൂർക്കം വലി മൂലം സ്വസ്ഥത നഷ്ടപ്പെട്ടവർ ധാരാളമാണ്. പലരും നേരിടുന്ന രൂക്ഷമായ പ്രശ്‌നമാണ് കൂര്‍ക്കംവലി. ഉറങ്ങുമ്പോള്‍ ശ്വാസതടസം ഉണ്ടാകുന്നത് മൂലമാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ചില രോഗങ്ങളുടെ ലക്ഷണമായും കൂര്‍ക്കംവലി ഉണ്ടാകാറുണ്ട്. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, അമിതവണ്ണം, നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കില്‍ തൊണ്ടയുടെ ഘടനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയവയും കൂര്‍ക്കംവലിക്കു കാരണമാകാറുണ്ട്. കൂര്‍ക്കംവലി ഒഴിവാക്കാന്‍ ചരിഞ്ഞ് കിടന്ന് ഉറങ്ങണം. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ നാക്ക് കാരണം എയര്‍വേയില്‍ ശ്വാസം എത്തുന്നത് തടസപ്പെടാന്‍ സാധ്യതയുണ്ട്. ചരിഞ്ഞ് കിടക്കുന്നത് ഈ തടസം കുറയ്ക്കുകയും. കൂര്‍ക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. ഓരോ ദിവസവും 7 മുതല്‍ 9 മണിക്കൂറുകള്‍ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഉറക്കക്കുറവ് മൂലം പലപ്പോഴും കൂര്‍ക്കംവലി ഉണ്ടാകാറുണ്ട്. തല പൊക്കി വെച്ച്‌ ഉറങ്ങുന്നത് ഐയര്‍വേയിലേക്ക് കൂടുതല്‍ ശ്വാസം എത്താന്‍…

    Read More »
  • NEWS

    യുവതിയുടെ കൈയില്‍ നിന്നും കഞ്ചാവ് പിടികൂടി

    കട്ടപ്പന: പുളിയന്മല ടൗണില്‍ കട്ടപ്പന എക്സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ യുവതിയുടെ കൈയില്‍ നിന്നും കഞ്ചാവ് പിടികൂടി.കണ്ണമ്ബടി സ്വദേശിനി ബിനിമോളുടെ കൈവശമിരുന്ന ബാഗില്‍ നിന്നുമാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. ഇവര്‍ ഉപ്പുതറ, കണ്ണമ്ബടി കേന്ദ്രീകരിച്ചു ചില്ലറ വിലപ്പന നടത്തുന്ന ആളാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ പല തവണ കമ്ബത്തുനിന്നും കഞ്ചാവ് എത്തിച്ചു വില്‍പ്പന നടത്തിയിട്ടുള്ളതായും പ്രതി എക്സൈസിനു മൊഴി നല്‍കി. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • NEWS

    വിഷം തിന്ന് മരിക്കുന്ന മലയാളികൾ;ഭക്ഷ്യ പദാർത്ഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കാം(നമ്പർ ചുവടെ)

    കഴിഞ്ഞ ഒരാഴ്ചകൊണ്ട് കേരളത്തിൽ ടൺ കണക്കിന് ഫോർമാലിൻ അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത മീനാണ് ആരോഗ്യ വകുപ്പ് പിടിച്ചെടുത്തു നശിപ്പിച്ചത്.ഇടുക്കിയിൽ മീൻ കഴിച്ച് വീട്ടമ്മയ്ക്ക് ഭക്ഷ്യവിഷബാധ ഏറ്റതും മീൻ കഴിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തതുമായിരുന്നു കാരണങ്ങൾ.അതുവരെ ഈ ആരോഗ്യ വകുപ്പ് എന്ത് ചെയ്യുകയായിരുന്നു? ഭക്ഷ്യ സുരക്ഷാ വകുപ്പ്   ?! മീനിന്റെ പുറകെ ആരോഗ്യ വകുപ്പ് നടക്കുന്ന സമയത്ത് തന്നെയായിരുന്നു കാസർകോട് ഷവർമ്മ കഴിച്ച ഒരു കുട്ടി മരിക്കുന്നത്.നിരവധി പേർ ഇപ്പോഴും ചികിത്സയിലുണ്ട്.ഇവർക്ക് ഷിഗല്ല രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.ഷിഗല്ല രോഗത്തിന് എന്താണ് കാരണം? പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഷിഗല്ല രോഗം പകരുന്നത്.ആ കച്ചവടക്കാരനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടതല്ലേ…? ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് വയനാട്ടിൽ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശികളായ പതിനഞ്ചോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത്.മലപ്പുറത്ത് ഹോട്ടലിൽ നിന്ന് മന്തി കഴിച്ചവർക്കും ഇതിനിടയിൽ ഭക്ഷ്യവിഷബാധ ഉണ്ടായി.ചുരുക്കത്തിൽ പച്ചക്കറിയായാലും ഇറച്ചിയായാലും ഇനി മറ്റെന്തായാലും മലയാളി കഴിക്കുന്നത് വിഷം തന്നെയാണ്.ഇതൊക്കെ സമയാസമയങ്ങളിൽ പരിശോധന നടത്തി കണ്ടെത്തുകയും…

    Read More »
  • NEWS

    എന്താണ് അക്ഷയ തൃതീയ? അക്ഷയ തൃതീയയും സ്വർണ്ണവും തമ്മിൽ എന്താണ് ബന്ധം   ?

    വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന ഒരു ഹീനപ്രവൃത്തിയാണത്.അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് പൊലിയ്ക്കുമെന്നും (പലമടങ്ങ് വര്‍ദ്ധിക്കും) ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വര്‍ണക്കച്ചവടക്കാര്‍ ഈ ദിവസത്തെ ഒരു സ്വര്‍ണം വാങ്ങല്‍ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു മുന്നില്‍ കാണുന്ന അതേ ക്യൂ ആഭരണ ശാലകള്‍ക്ക് മുന്നിലും കാണുന്ന അപൂര്‍വ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും.ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും-ഒരു വര്‍ഷത്തെ മുവുവന്‍ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം…

    Read More »
  • NEWS

    സിഗ്നൽ കൊടുത്തിട്ടും ട്രെയിൻ പോകാത്തത് അന്വേഷിച്ചിറങ്ങിയ റെയില്‍വേ പൊലീസ് കാണുന്നത് മദ്യപിച്ച് ലക്കുകെട്ട ലോക്കോ പൈലറ്റിനെ !! 

    ഇയാളെ മദ്യപിച്ച്‌ ലക്കുകെട്ട നിലയില്‍ സ്‌റ്റേഷനു സമീപത്തെ ചന്തയില്‍ നിന്നാണ് കണ്ടെത്തിയത്  പട്‌ന: ലോക്കോ പൈലറ്റ് മദ്യപിക്കാന്‍ പോയതോടെ ട്രെയിന്‍ വൈകിയത് ഒരു മണിക്കൂർ.ബിഹാറിലെ ഹസന്‍പുര്‍ സ്‌റ്റേഷനിലാണ് സംഭവം സമസ്തിപുരില്‍ നിന്ന് സഹര്‍സയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനാണ് ലോക്കോപൈലറ്റ് മദ്യപിക്കാൻ പോയതിനെ തുടർന്ന് വൈകിയത്. രാജധാനി എക്ര്‌സ്പ്രസിന് കടന്നുപോകാൻ വേണ്ടിയാണ് സ്‌റ്റേഷനിൽ പാസഞ്ചര്‍ ട്രെയിൻ അല്‍പ്പനേരം പിടിച്ചിട്ടത്.ഈ സമയത്താണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് കരണ്‍വിര്‍ യാദവ് മദ്യപിക്കാനായി പോയത്.രാജധാനി പോയതിന് പിന്നാലെ സിഗ്നല്‍ കാണിച്ചിട്ടും പാസഞ്ചര്‍ സ്റ്റേഷനില്‍ നിന്ന് പോകാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ കാര്യം അന്വേഷിച്ചിറങ്ങി.അതിനിടെ അകാരണമായി ട്രെയിന്‍ വൈകിയതോടെ യാത്രക്കാരും ക്ഷുഭിതരായി രംഗത്തിറങ്ങി.     ഇതോടെയാണ് റെയില്‍വേ പൊലീസ് ലോക്കോ പൈലറ്റിനെ അന്വേഷിച്ചിറങ്ങിയത് ഇയാളെ മദ്യപിച്ച്‌ ലക്കുകെട്ട നിലയില്‍ സ്‌റ്റേഷനു സമീപത്തെ ചന്തയില്‍ കണ്ടെത്തുകയായിരുന്നു.പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു.സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

    Read More »
  • Crime

    ശുചിമുറി ഉപയോഗിക്കുന്നതിനെ ചൊല്ലി തര്‍ക്കം: പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തല്ല്

    തിരുവനന്തപുരം: ശുചിമുറി ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തല്ല്. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘവും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ചെടിച്ചെട്ടിയെടുത്തും  മറ്റും സുരക്ഷാജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.  

    Read More »
  • Kerala

    വയനാട് വൈത്തിരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

    തിരുവനന്തപുരം: ശുചിമുറി ഉപയോഗിക്കാന്‍ അനുമതി നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയില്‍ കൂട്ടത്തല്ല്. വിനോദസഞ്ചാരത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘവും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി ജീവനക്കാരെ കൈയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ചെടിച്ചെട്ടിയെടുത്തും മറ്റും സുരക്ഷാജീവനക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

    Read More »
  • Local

    ഇത്തിത്താനം ചാലച്ചിറ തോട് വീണ്ടും ചീഞ്ഞുനാറുന്നു

    ഇത്തിത്താനം: കാലംതെറ്റിപെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വീട്ടുമാലിന്യങ്ങള്‍ മൂലം ചാലച്ചിറതോട് വീണ്ടും ചീഞ്ഞുനാറാന്‍ തുടങ്ങി. ചെമ്പുചിറയില്‍ നിന്നും പൊന്‍പുഴ വഴി ഒഴുകിയെത്തുന്ന കൈത്തോട്ടിലൂടെയാണു കുട്ടികളുടെ സ്‌നണ്മി മുതല്‍ അജൈവമാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വീട്ടുമാലിന്യങ്ങള്‍ വരെ ചാലച്ചിറതോട്ടില്‍ അമ്പലക്കുളത്തിനു സമീപം അടിഞ്ഞുകിടക്കുന്നത്. ഇവിടം മുതല്‍ ചാലച്ചിറതോട് മാലിന്യവാഹിനിയായി മാറുകയാണ്. രൂക്ഷഗന്ധമാണ് ഇപ്പോള്‍ തോട്ടില്‍ നിന്നും ഉയരുന്നത്. പണ്ട് കരിക്കണ്ടം പാടത്ത് കൃഷിയില്ലാത്തതായിരുന്നു ഇതിനുകാരണമായി പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പാടത്ത് കൃഷി തുടങ്ങിയ സ്ഥിതിക്ക് ഇനി ആ കാരണം പറയാന്‍ കഴിയില്ല.കൊച്ചുപറമ്പില്‍ കടവ് മുതല്‍ വെള്ളം കറുത്തിരുണ്ട നിലയിലാണ്. ഇതുമൂലം സമീപത്തുള്ള കിണറുകളിലെ വെള്ളത്തിന്റെ നിറവും രുചിയും മാറിത്തുടങ്ങിയതായി സമീപവാസികള്‍ പറയുന്നു. ഇക്കാര്യം ആരോഗ്യവകുപ്പുകാരുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തോടിനു സമീപത്തുള്ള വീടുകളിലെ അടുക്കള മാലിന്യങ്ങളെല്ലാം തള്ളുന്നതു തോട്ടിലേക്കായതുകൊണ്ടാണ് വെള്ളം കറുത്തിരുളാന്‍ കാരണമെന്നാണ് അവര്‍ പറഞ്ഞത്. തോട് വൃത്തിയാക്കുക മാത്രമാണ് പോംവഴിയെന്നാണ് ആരോഗ്യവകുപ്പുകാര്‍ പറയുന്നു. കിണറുകളില്‍ ക്ലോറിനൈസേഷന്‍ നടത്തണമെന്ന് സമീപവാസിയായ സുനിലും കുടുംബവും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.…

    Read More »
Back to top button
error: