കോട്ടയം: വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മെഡിക്കൽ കോളേജിന് സമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി സ്വദേശിക്ക്.മല്ലപ്പള്ളി വായ്പുര് കൊറ്റമല മേല്‍പ്പുറത്ത് ബാബുവി (56) നെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്.ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിലെ അവസാന നാലക്ക നമ്പറുകളിലെ സമ്മാനം നോക്കിയശേഷം ബാബു അത് വലിച്ചെറിഞ്ഞെങ്കിലും പിന്നീട് അത് തിരിച്ചു ലഭിക്കുകയായിരുന്നു.
നിരന്തരം ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടായിരു ന്നു ബാബു.പലപ്പേഴും ചെറിയ സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഇത്തവണയും നറുക്കെടുപ്പു ഫലം വന്നപ്പോള്‍ ചെറിയ സമ്മാനം എന്തെങ്കിലും കിട്ടിയോ എന്നു പരിശോധിച്ചെങ്കിലും ഒന്നും ഇല്ലാതിരുന്നതിനാ ല്‍ ടിക്കറ്റ് ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കൂടിനുള്ളില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് മറ്റൊരു സീരിയലില്‍ ഇതേ നമ്പർ ഉണ്ടായിരുന്നയാള്‍ വന്നു സമ്മാനം ഉണ്ടെന്നറിയിച്ചപ് പോഴാണ് ഉപേക്ഷിച്ച ടിക്കറ്റ് വീണ്ടും എടുത്തു നോക്കിയത്.സമ്മാനം ലഭിച്ച ടിക്കറ്റ് മുടിയൂര്‍ക്കര കേരള ബാങ്കില്‍ ഏല്‍പ്പിച്ചു.
സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തയാളാണ് ബാബു.ഏറെ നാളുകളായി മെഡിക്കല്‍ കോളജ് പരിസരത്ത് തട്ടുകട നടത്തിയാണ് ഇദ്ദേഹം കഴിയുന്നത്.