തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അഡ്വ. കെ.എസ്. അരുൺകുമാർ എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ് അരുൺ കുമാർ.
ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്.
ഹൈക്കോടതി അഭിഭാഷകനായ അരുണ്‍കുമാര്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയാണ്. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്, മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്