Month: May 2022
-
Business
‘കോഹിനൂര്‍’ ബ്രാന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ അദാനി വില്‍മര്‍
കൂടുതല്‍ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍. മകോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്ന് ‘കോഹിനൂര്‍’ ബ്രാന്‍ഡ് ഏറ്റെടുക്കുന്നുവെന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ‘കോഹിനൂര്‍’ ബ്രാന്‍ഡ് മാത്രമല്ല, മക്കോര്‍മിക് സ്വിറ്റ്‌സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്നും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് സെഗ്മെന്റുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം സ്റ്റാപ്പ്ള്‍സ് വിഭാഗത്തിലേക്കും ശക്തമായ സാന്നിധ്യമാകുന്ന പുതിയ ഏറ്റെടുക്കലിന്റെ ഇടപാട് മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോര്‍ച്യൂണ്‍ എണ്ണയോടൊപ്പം ബസ്മതി സെഗ്മെന്റില്‍ ഫോര്‍ച്യൂണ്‍ ബസ്മതി റൈസും സജീവ സാന്നിധ്യമാണ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജിച്ച ഒരു വിശ്വസനീയ ബ്രാന്‍ഡാണ് കോഹിനൂര്‍. ‘കോഹിനൂര്‍ ബ്രാന്‍ഡിനെ ഫോര്‍ച്യൂണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അദാനി വില്‍മര്‍ സന്തുഷ്ടരാണ് എന്ന് ഏറ്റെടുക്കലിനെക്കുറിച്ച് അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഈ ഏറ്റെടുക്കല്‍ ഇന്ത്യയിലെ കോഹിനൂര്‍ ബ്രാന്‍ഡിന് കീഴിലുള്ള ‘റെഡി ടു കുക്ക്’, ‘റെഡി ടു ഈറ്റ്’ കറികള്‍, മീല്‍സ് പോര്‍ട്ട്‌ഫോളിയോ എന്നിവയ്‌ക്കൊപ്പം കോഹിനൂര്‍ ബസ്മതി അരിയുടെ…
Read More » -
Business
പ്രതീക്ഷകളേറെ: നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് ടാറ്റ സ്റ്റീല്‍
ടാറ്റ സ്റ്റീല്‍ ഏറെ പ്രതീക്ഷകളോടെ കാണുന്ന നീലാചല്‍ ഇസ്പാത് നിഗം ലിമിറ്റഡിന്റെ (എന്‍ഐഎന്‍എല്‍) ഏറ്റെടുക്കല്‍ നിലവിലെ പാദത്തിന്റെ അവസാനത്തോടെ പൂര്‍ത്തിയാകും. ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി വി നരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിനസ് വിപുലീകരണത്തില്‍ ഏറെ പ്രതീക്ഷകളുമായാണ് ടാറ്റാ സ്റ്റീല്‍ എന്‍ഐഎന്‍എല്ലിനെ ഏറ്റെടുക്കുന്നത്. ഒഡീഷ ആസ്ഥാനമായുള്ള സ്റ്റീല്‍ നിര്‍മാതാക്കളായ എന്‍ഐഎന്‍എല്ലിന്റെ 93.71 ശതമാനം ഓഹരികള്‍ 12,100 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ജനുവരി 31ന് ടാറ്റ സ്റ്റീല്‍ പ്രഖ്യാപിച്ചിരുന്നു. ”നീലാചല്‍ ഇസ്പത് നിഗം ലിമിറ്റഡിന്റെ ഏറ്റെടുക്കല്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തോടെ അവസാനിപ്പിക്കും. ഉയര്‍ന്ന മൂല്യമുള്ള റീട്ടെയ്ല്‍ ബിസിനസ് വിപുലീകരിക്കുന്നത് ഞങ്ങള്‍ വേഗത്തിലാക്കും” ടി വി നരേന്ദ്രന്‍ പറഞ്ഞു. നിലവില്‍, ടാറ്റ സ്റ്റീലിന് സ്റ്റീല്‍ പ്ലാന്റുള്ള കലിംഗനഗറിലെ 1.1 ദശലക്ഷം ടണ്‍ സംയോജിത എന്‍ഐഎന്‍എല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. എന്‍ഐഎന്‍എല്ലിന് ആന്തരിക വൈദ്യുതി ആവശ്യകതയും ഓക്സിജന്‍, നൈട്രജന്‍, ആര്‍ഗോണ്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള എയര്‍ സെപ്പറേഷന്‍ യൂണിറ്റും നിറവേറ്റുന്നതിനായി സ്വന്തമായി ക്യാപ്റ്റീവ്…
Read More » -
Business
ഏപ്രിലിലെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. അതായത്, ഏപ്രിലില്‍ വിറ്റഴിച്ചത് 45,640 യൂണിറ്റുകള്‍. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 22,526 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 18,285 ആയിരുന്നു. വാണിജ്യ വാഹന വില്‍പ്പന 2021 ഏപ്രിലില്‍ 16,147 ആയിരുന്നത് കഴിഞ്ഞ മാസം 20,411 യൂണിറ്റായി ഉയര്‍ന്നു. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, 2022 ഏപ്രിലില്‍ മഹീന്ദ്ര 22,168 വാഹനങ്ങള്‍ വിറ്റു. യുവി, കാറുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ വാഹന വിഭാഗത്തില്‍നിന്ന് കഴിഞ്ഞമാസം 22,526 വാഹനങ്ങള്‍ വിറ്റു. കയറ്റുമതി 2,703 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സെഗ്മെന്റായ എസ്യുവി വിഭാഗത്തിലെ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി. നിലവില്‍, മഹീന്ദ്രയുടെ വാഹനങ്ങള്‍ക്ക് ശക്തമായ ഡിമാന്റുണ്ട്. ”ഞങ്ങളുടെ ഉല്‍പ്പന്നങ്ങളിലുടനീളം ഡിമാന്‍ഡ് ശക്തമായി തുടരുന്നു. ചൈനയിലെ ലോക്ക്ഡൗണ്‍ കാരണം നിരവധി സപ്ലൈ ചെയ്ന്‍…
Read More » -
India
വീണ്ടും റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങാനുള്ള നീക്കവുമായി ഇന്ത്യ
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും കുറഞ്ഞ വിലക്ക് കൂടുതല്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാക്കി ഇന്ത്യ. ബാരലിന് 70 ഡോളര്‍ നിരക്കില്‍ എണ്ണ വാങ്ങാനുള്ള നീക്കങ്ങള്‍ക്കാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി ഇരു രാജ്യങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയാറായിട്ടില്ല. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ഇന്ത്യയിലെ പൊതുമേഖല, സ്വകാര്യമേഖല കമ്പനികള്‍ 40 മില്യണ്‍ ബാരല്‍ എണ്ണയാണ് റഷ്യയില്‍ നിന്നും വാങ്ങിയത്. 2021ല്‍ ഇന്ത്യ വാങ്ങിയ ആകെ എണ്ണയേക്കാളും 20 ശതമാനം അധികമാണിത്. രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്ക് കുറഞ്ഞ വിലക്ക് എണ്ണ ലഭ്യമായി തുടങ്ങിയത്. നിലവില്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് വിലക്കില്ലെങ്കിലും ഇടപാടിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ്.
Read More » -
India
പണപ്പെരുപ്പം കുതിക്കുന്നു; റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ
റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് പ്രസ്താവന പുറത്തിറക്കിയത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 4.40 ശതമാനമായാണ് ഉയര്‍ത്തിയത്. ആര്‍ബിഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതല്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതുവരെ 4 ശതമാനമായിരുന്നു റിപ്പോ നിരക്ക്. പണപ്പെരുപ്പം കുതിക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്ക് കൂട്ടിയേക്കുമെന്ന് അഭ്യൂഹം പല കുറി ഉയര്‍ന്നിരുന്നുവെങ്കിലും ധനനയ അവലോകന യോഗങ്ങള്‍ ഇതു വരെ പിടിച്ച് നില്‍ക്കുകയായിരുന്നു. ഇന്ന് അപ്രതീക്ഷിത നീക്കത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റിലേക്ക് ഉയര്‍ത്തിയത്. ഇതിനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. കൂടിയ നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരും. സിആര്‍ആര്‍ നിരിക്കിലും അര ശതമാനം വര്‍ധനയുണ്ട്. മേയ് 21 ന് പ്രാബല്യത്തില്‍ വരുന്ന പുതിയ നിരക്ക് 4.5 ശതമാനമാണ്. ഇതോടെ വായ്പാ പലിശ ഉയരും. പണപ്പെരുപ്പ നിരക്ക് ആര്‍ബി ഐയുടെ സഹന പരിധിയും കടന്ന്…
Read More » -
Business
അദാനി എന്റര്‍പ്രൈസസ് ലാഭത്തില്‍ 2 ശതമാനം ഇടിവ്
ന്യൂഡല്‍ഹി: അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് (എഇഎല്‍) 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭത്തില്‍ 2 ശതമാനം ഇടിവ്. ലാഭം 325.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 332.53 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നെന്ന് അദാനി എന്റര്‍പ്രൈസസ് ബിഎസ്ഇക്ക് നല്‍കിയ ഫയലിംഗില്‍ അറിയിച്ചു. എന്നാല്‍, ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,688.95 കോടി രൂപയില്‍ നിന്ന് 25,141.56 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ ചെലവ് 13,213.95 കോടി രൂപയില്‍ നിന്ന് 24,673.25 കോടി രൂപയായി ഉയര്‍ന്നു. അദാനിയുടെ നിലവിലുള്ള ബിസിനസ്സ് ശക്തിപ്പെടുന്നുണ്ട്. നെറ്റ്വര്‍ക്കുചെയ്ത എയര്‍പോര്‍ട്ട് ഇക്കോ സിസ്റ്റങ്ങള്‍, റോഡ്, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രീന്‍ ഡാറ്റാ സെന്ററുകള്‍ എന്നിവ പോലുള്ള പുതിയ ബിസിനസ്സുകള്‍ക്ക് മികച്ച ഭാവിയുണ്ടാകുമെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു.
Read More » -
Business
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767 കോടി രൂപയായി
ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767.40 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,682.37 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 8,892.26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,953.12 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 23.1 ശതമാനം വര്‍ധിച്ച് 8,572.69 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,964.84 കോടി രൂപയായിരുന്നു. മൊത്തവരുമാനം 2021 ലെ 31,846.79 കോടി രൂപയില്‍ നിന്ന് 2022 ല്‍ 33,393.17 കോടി രൂപയായി വളര്‍ന്നു. ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 2021 മാര്‍ച്ചിലെ 3.25 ശതമാനത്തില്‍ നിന്ന് 2022 മാര്‍ച്ചില്‍ 2.34 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി…
Read More » -
Business
അറ്റാദായത്തില്‍ നേട്ടവുമായി ടാറ്റ സ്റ്റീല്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന വരുമാനം ലഭിച്ചതോടെ 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ടാറ്റ സ്റ്റീലിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 37 ശതമാനം ഉയര്‍ന്ന് 9,835.12 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 7,161.91 കോടി രൂപയായിരുന്നു. 2022 ജനുവരി-മാര്‍ച്ച് കാലയളവില്‍ ടാറ്റ സ്റ്റീലിന്റെ മൊത്തം വരുമാനം 50,300.55 കോടി രൂപയില്‍ നിന്ന് 69,615.70 കോടി രൂപയായി ഉയര്‍ന്നു. മാത്രമല്ല, മൊത്തം ചെലവ് 2021 ജനുവരി-മാര്‍ച്ച് കാലയളവിലെ 40,102.97 കോടി രൂപയില്‍ നിന്ന് 57,635.79 കോടി രൂപയായി ഉയര്‍ന്നു. കോവിഡിന്റെയും, ആ?ഗോള സംഘര്‍ഷങ്ങളുടേയും പശ്ചാത്തലത്തില്‍ ഉയര്‍ന്ന സങ്കീര്‍ണ്ണതകള്‍ക്കിടയിലും മികച്ച ഫലങ്ങള്‍ നല്‍കാനുള്ള കഴിവ് ടാറ്റ സ്റ്റീല്‍ വീണ്ടും തെളിയിച്ചുവെന്ന് കമ്പനി സിഇഒയും എംഡിയുമായ ടിവി നരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉപഭോക്തൃ ബന്ധങ്ങള്‍, വിതരണ ശൃംഖല, കമ്പനിയുടെ ബിസിനസ്സ് മോഡല്‍ പിന്തുണയ്ക്കുന്ന ബ്രാന്‍ഡുകളുടെ പോര്‍ട്ട്‌ഫോളിയോ എന്നിവയില്‍ സുസ്ഥിരമായ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ തിരഞ്ഞെടുത്ത സെഗ്മെന്റുകളിലുടനീളം ബിസിനസ്സ് വിശാലമായ വളര്‍ച്ച പ്രകടമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരിയുടമകള്‍ക്ക്…
Read More » -
NEWS
പുറം വേദനയ്ക്കും കാലു വേദനയ്ക്കും നട്ടെല്ലിലൂടെ വൈദ്യുതി പ്രസരിപ്പിക്കുന്ന ചികിത്സ ഫലപ്രദം
വിട്ടുമാറാത്ത പുറം വേദനയുടെയും കാലു വേദനയുടെയും തീവ്രത കുറയ്ക്കാൻ നട്ടെല്ലിലൂടെ ചെറിയ തോതിലുള്ള വൈദ്യുതി കടത്തി വിടുന്ന ചികിത്സ രീതി മൂന്ന് ദശകങ്ങൾ മുൻപ് ആരംഭിച്ചതാണ്. 1989ൽ കുറഞ്ഞ ഫ്രീക്വൻസിയുള്ള തരംഗങ്ങൾ (50 ഹേർട്സ്) നട്ടെല്ലിലൂടെ കടത്തി വിട്ടുള്ള ചികിത്സയ്ക്ക് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകി. തുടർന്ന് 2015ൽ 10,000 ഹേർട്സ് വരെ ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങൾ ഇതിനായി ഉപയോഗിക്കാൻ എഫ്.ഡി.എ പച്ചക്കൊടി കാട്ടി. ഉയർന്ന ഫ്രീക്വൻസിയുള്ള തരംഗങ്ങൾ, കുറഞ്ഞ നേരത്തേക്ക് കുറഞ്ഞ ആംപ്ലിറ്റ്യൂഡിലാണ് ഇതിനായി കടത്തി വിടുക. ചെറിയ ഫ്രീക്വൻസിയുള്ള വൈദ്യുതിയേക്കാൾ വലിയ ഫ്രീക്വൻസിയുള്ള തരംഗങ്ങളാണ് വേദന നിയന്ത്രിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്നു കാലിഫോർണിയ സർവകലാശാല സാൻ ഡിയാഗോ സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ. തരംഗങ്ങൾ കടത്തി വിടുമ്പോൾ വേദന കുറയുന്ന തോന്നൽ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും ഗവേഷകർ പറയുന്നു. 2004നും 2020നും ഇടയിൽ സ്പൈനൽ കോർഡ് സ്റ്റിമുലേഷൻ(എസ് സി എസ്) ചികിത്സ ലഭിച്ച…
Read More » -
Kerala
‘എനിക്ക് ഈ ജീവിതം മടുത്തു ഞാന്‍ പോകുകയാണ്…’ കത്തെഴുതി വച്ചിട്ട് സഭാ വസ്ത്രവും കത്തിച്ച് കളഞ്ഞ് കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂരിൽ നിന്നും മുങ്ങിയ കന്യാസ്ത്രീയും കാമുകനും കൊല്ലം കുണ്ടറയിൽ പൊലീസ് വലയിൽ കുടുങ്ങി
കൊല്ലം: സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം കാമുകനൊപ്പം കന്യാസ്ത്രീ നാടുവിട്ടു. കണ്ണൂർ തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായ കന്യാസ്ത്രീയാണ് തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശി തോമസിനൊപ്പം നാടു വിട്ടത്. കൂടെ താമസിക്കുന്ന ആറു കന്യാസ്ത്രീകളുടെ കണ്ണുവെട്ടിച്ചാണ് കോണ്‍വെന്റില്‍ നിന്നും കഴിഞ്ഞ ദിവസം കഥാനായിക കാമുകൻ തോമസിനൊപ്പം മുങ്ങിയത്. മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം പ്രാർത്ഥനയ്ക്ക് പള്ളിയിലേക്ക് പോയ ഇവര്‍ ഉച്ചയോടെ ഒറ്റക്ക് തിരികെ കോണ്‍വെന്റിലെത്തി. പിന്നീടാണ് ഒളിച്ചോടിയത്. കന്യാസ്ത്രീയെ കാണാതായതോടെ മറ്റുള്ളവർ മുറിയിൽ തെരച്ചിൽ നടത്തി. അപ്പോഴാണ്, ‘എനിക്ക് ഈ ജീവിതം മടുത്തു. ഞാന്‍ പോകുകയാണ്’ എന്ന കത്ത് ലഭിച്ചത്. മാത്രമല്ല കോണ്‍വെന്റിനുള്ളില്‍ നടത്തിയ പരിശോധനയിൽ കന്യാസ്ത്രീ ധരിച്ചിരുന്ന തിരുവസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞതായും കണ്ടെത്തി. വര്‍ഷങ്ങളായി തോട്ടട സ്‌ക്കൂളിലെ അദ്ധ്യാപികയും വൈസ് പ്രിന്‍സിപ്പലുമായിരുന്ന കന്യാസ്ത്രീ അദ്ധ്യാപകര്‍ക്കിടയിലും കുട്ടികള്‍ക്കിടയിലും പ്രിയങ്കരിയായിരുന്നു. ഇതിനിടയില്‍ സ്വന്തം സഹോദരനും മദര്‍ സുപ്പീരിയറിനും ‘ഇനി അന്വേഷിക്കേണ്ട, പോകുകയാണ്’ എന്ന സന്ദേശവും അയച്ചിരുന്നു. പരിഭ്രാന്തരായ ബന്ധുക്കളും മഠം അധികൃതരും കണ്ണൂര്‍…
Read More »