NEWS

കേന്ദ്ര മന്ത്രി പങ്കെടുത്ത ചടങ്ങിനിടയിൽ സ്ക്രീനിൽ അശ്ലീല വീഡിയോ;ഒരാൾ അറസ്റ്റിൽ

സാമിലെ ടിന്‍സുകിയയില്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിക്കിടെ ഉത്ഘാടന വേദിയിലെ സ്‌ക്രീനിൽ അശ്ലീല വീഡിയോ.സംഭവത്തില്‍ പ്രൊജക്ടര്‍ ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേന്ദ്ര മന്ത്രി രാമേശ്വര്‍ തേലി, അസം തൊഴില്‍ മന്ത്രി സഞ്ജയ് കിഷന്‍, ടിന്‍സുകിയ ജില്ലയിലെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം പ്രമുഖര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ സംസാരിക്കേ പ്രൊജക്ടറില്‍ അശ്ലീല വീഡിയോ വരികയായിരുന്നു. സെക്കന്‍ഡുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇതു ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചു.തുടർന്ന് പോലീസ് പ്രൊജക്ടര്‍ ഓപ്പറേറ്ററെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Back to top button
error: