ഷാർജ: മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു.ഗുരുവായൂര്‍ ഞമനങ്ങാട് പരേതനായ അബൂബക്കറിന്‍റെ മകന്‍ മുഹമ്മദ് എമിലാണ് (24)ഷാര്‍ജ ഹംരിയ കടലില്‍ മുങ്ങി മരിച്ചത്.
ബുധനാഴ്ച്ച പുലര്‍ച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു.തുടർന്ന് അധികൃതരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്.ഏഴ് മാസം മുൻപാണ് എമിൽ യുഎഇയിൽ എത്തുന്നത്.ഫുജൈറയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.