Month: May 2022

  • NEWS

    അധ്യാപിക കാറിടിച്ച് മരിച്ചു

    തിരുവനന്തപുരം: നടന്നു പോകുകയായിരുന്ന അധ്യാപിക കാറിടിച്ച് മരിച്ചു. പള്ളിച്ചൽ പെരിങ്ങോട് തിരുഹൃദയ ഭവനിൽ ബിജു കുമാറിന്റെ ഭാര്യ ഡി.ഗീത (41) ആണ് മരിച്ചത്.രാവിലെ കുണ്ടമൺകടവ് പാലത്തിലായിരുന്നു അപകടം. പേയാട് സെന്റ് സെവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു.

    Read More »
  • NEWS

    വ്യാജവാർത്തകൾ തടയുക;ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതൽ സൗക​ര്യവുമായി വാട്സ്ആപ്പ്

    വ്യാജവാര്‍ത്തകള്‍ തടയുക എന്ന ലക്ഷ്യത്തോടെ അംഗങ്ങളുടെ സ​​ന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതൽ സൗക​ര്യം നല്‍കുന്ന അപ്​ഡേറ്റുമായി വാട്സ്‌ആപ്പ്. ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ചുകളയാന്‍ സാധിക്കുന്ന ബീറ്റ ഫീച്ച​ര്‍ ക​ഴിഞ്ഞ ഡിസംബറിലാണ് വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. ​”ഡിലീറ്റ് ഫോര്‍ എവരിവണ്‍” എന്ന ഓപ്ഷന് സമാനമായതാണിത്.ഇത് കൂടുതല്‍ അപ്ഡേഷനോടെ അവതരിപ്പിക്കാനാണ് ഇപ്പോൾ വാട്സ് ആപ്പിന്റെ നീക്കം.കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും. വ്യാജവാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതി​​നെ തുടര്‍ന്ന് വാട്സ്‌ആപ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതി​നിടെയാണ് പുതിയ ഫീച്ച​റുകള്‍ അവതരിപ്പിക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വാട്സ്‌ആപ്പ് ആലോചിക്കുന്നു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.

    Read More »
  • NEWS

    ലൈഫ് ഇൻഷുറൻസ് ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ

    ലൈഫ് ഇൻഷുറൻസ് കോ‍ർപറേഷന്റെ മെഗാ പ്രഥമ ഓഹരി വിൽപന തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ നൽകാം. ഐപിഒയിൽ ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണ് വില. സാധാരണ നിക്ഷേപകർക്ക് (റീട്ടെയ്‍ൽ) ഓഹരിക്ക് 40 രൂപയുടെ ഇളവും പോളിസി ഉടമയെങ്കിൽ 60 രൂപയുടെ ഇളവും ലഭിക്കും. മെയ് 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.  221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

    Read More »
  • NEWS

    മണ്ണെണ്ണ വില വീണ്ടും കൂട്ടി; ലിറ്ററിന് 84 രൂപയായി

    തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ (Kerosene)വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില.ഏപ്രിൽ മാസം 81 രൂപയായിരുന്നു. മൂന്നു രൂപയുടെ വർധനവാണ് വീണ്ടും ഉണ്ടായിരിക്കുന്നത്. ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം ഒറ്റയടിക്ക് വർധിച്ചത്.നേരത്തെ ലിറ്ററിന് 59 രൂപയായിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്.

    Read More »
  • NEWS

    5 ദിവസം, കേരളത്തിൽ പൂട്ടിച്ചത് 110 കടകള്‍; പിടിച്ചെടുത്തത് 140 കിലോ പഴകിയ മാംസം

    പഴകിയ ഭക്ഷണവും ഭക്ഷണത്തിലെ മായം ചേര്‍ക്കലും കണ്ടെത്താനുള്ള പരിശോധനകൾ അഞ്ച് ദിവസം പിന്നിടുമ്പോൾ കേരളത്തിൽ പൂട്ടിച്ചത് 110 കടകള്‍; പിടിച്ചെടുത്തത് 140 കിലോ പഴകിയ മാംസം!    ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് പരിശോധന.കഴിഞ്ഞ 5 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ റജിസ്‌ട്രേഷനോ ഇല്ലാത്ത 61 കടകളും വൃത്തിഹീനമായ 49 കടകളും ഉള്‍പ്പെടെ ആകെ 110 കടകള്‍ പൂട്ടിച്ചു. 347 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. 140 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്തു നശിപ്പിച്ചു. 93 സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതുകൂടാതെ വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്ത് ചെക്‌പോസ്റ്റുകള്‍, കടകള്‍, മാര്‍ക്കറ്റുകള്‍, ഭക്ഷ്യ നിർമാണ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് റെയ്ഡുകള്‍ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അതേസമയം തിരുവനന്തപുരത്ത് ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയില്‍ പാമ്ബിന്റെ തോല്‍ കണ്ടെത്തി.ചന്തമുക്കിലെ ഹോട്ടല്‍ ഷാലിമാറില്‍ നിന്ന്…

    Read More »
  • NEWS

    ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി അനുഗ്രഹം തേടി

    ചങ്ങനാശേരി: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് എൻ എസ് എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ കണ്ട് അനുഗ്രഹം തേടി.ഇന്ന് ഉച്ചയോടെയാണ് അവർ പെരുന്നയിലെത്തിയത്.അനു​ഗ്രഹം വാങ്ങാനാണ് എത്തിയതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി പിടി തോമസിന് നല്ലരീതിയിൽ ആത്മബന്ധം  ഉണ്ടായിരുന്നുവെന്നും ഉമ തോമസ് പറഞ്ഞു.സുകുമാരൻ നായർ തനിക്ക് പിതൃതുല്യനാണെന്നും തന്റെ സന്ദർശനത്തെ ഏതുതരത്തിൽ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് സമയത്ത് സമുദായ നേതാക്കളെ കണ്ട് പിന്തുണ ആവശ്യപ്പെടാറുണ്ടെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.എല്ലാ സ്ഥാനാർത്ഥികളും ബിഷപ്പുമാരെയും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറിയെയും എൻഎസ്എസ് ജനറൽ സെക്രട്ടറിയെയുമൊക്കെ കാണാറുണ്ട്. മതേതരത്വം മതത്തിനെ നിഷേധിക്കലല്ല, ചേർത്തു നിർത്തലാണ്. അതുകൊണ്ടുതന്നെ സമുദായ നേതാക്കളെ കാണുന്നതിൽ ഒരു തെറ്റുമില്ലെന്നും പ്രതിപക്ഷനേതാവ് വിശദീകരിച്ചു.

    Read More »
  • NEWS

    പള്ളിയിൽ അതിക്രമിച്ച് കയറി കുരിശ് തകർത്ത് കാവിക്കൊടി കെട്ടി; മോഷണവും

    കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്ത്യൻ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും തല്‍സ്ഥാനത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയും തുടർന്ന് മോഷണവും നടത്തിയതായി പരാതി. സംഭവത്തില്‍ കടബ പോലീസ് കേസെടുത്തിട്ടുണ്ട്.പള്ളിയിലെ പുരോഹിതന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മെയ് ഒന്നിനാണ് സംഭവം നടക്കുന്നത്. ഒരുകൂട്ടം ആളുകള്‍ പാതിരാത്രിയില്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയുമായിരുന്നു.തുടർന്ന്  പള്ളിയില്‍ മോഷണവും നടത്തി.വിശ്വാസികൾ സമർപ്പിക്കുന്ന സ്തോത്ര കാഴ്ച പണത്തിന് പുറമെ ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ് എന്നിവയും കൊണ്ടുപോയതിൽ ഉൾപ്പെടുന്നു. ഐ.പി.സി സെക്ഷന്‍ 448 (അതിക്രമിച്ചു കടക്കല്‍), ഐ.പി.സി സെക്ഷന്‍ 295 a (മതവികാരം വ്രണപ്പെടുത്തല്‍), ഐ.പി.സി സെക്ഷന്‍ 427, ഐ.പി.സി സെക്ഷന്‍ 329 (മോഷണം) വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

    Read More »
  • NEWS

    പീച്ചി അണക്കെട്ടിൽ വീണ് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

    തൃശൂർ: പീച്ചി അണക്കെട്ട് കാണാന്‍ എത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പുതുക്കോട് കുന്നുതെരുവ് പൊക്കന്‍വീട്ടില്‍ റിയാസുദ്ദീനിന്‍റെ മകന്‍ ഇസ്‌മയില്‍ എന്ന എട്ട് വയസുകാരനാണ് വെള്ളത്തില്‍ വീണ് മരിച്ചത്. പെരുന്നാള്‍ ആഘോഷത്തിന് വാണിയംപാറയിലുളള അമ്മവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. വാണിയംപാറ പാക്കോട് പീച്ചി അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ വ്യാഴാഴ്ച (മെയ് അഞ്ച്) വൈകിട്ടാണ് അപകടം നടന്നത്. ബന്ധുക്കളോടൊപ്പം റിസര്‍വോയര്‍ കാണാന്‍ വന്ന ഇസ്‌മയില്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.   പുതുക്കോട് ജിഎംഎല്‍പി സ്കൂളില്‍ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌.

    Read More »
  • NEWS

    വയനാട്ടിൽ വീണ്ടും ഭക്ഷ്യവിഷബാധ;12 പേർ ചികിത്സ തേടി

    കല്‍പ്പറ്റ: കുഴിമന്തി കഴിച്ച ഒരു കുടുംബത്തിലെ 12 പേര്‍ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.പനമരം കൈതക്കല്‍ കരിമംകുന്ന് പൊറ്റയില്‍ ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം. പെരുന്നാള്‍ ദിനത്തില്‍ കുഴിമന്തി കഴിച്ചവര്‍ക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബുധനാഴ്ച ഛര്‍ദിയും വയറുവേദനയും പനിയും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊറ്റയില്‍ കുടുംബത്തിലെ ജ്യേഷ്ഠസഹോദരങ്ങള്‍ അടക്കം 12 പേര്‍ പനമരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി മടങ്ങിയിരുന്നു. എന്നാല്‍, രോഗശമനം ഉണ്ടാവാത്തതിനാല്‍ ഇവരില്‍ എട്ടുപേര്‍ വ്യാഴാഴ്ച പനമരം സി.എച്ച്‌.സിയിലും രണ്ടുപേര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി. പനമരം സി.എച്ച്‌.സി.യില്‍നിന്ന് പിന്നീട് മൂന്നുപേരെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.   പൊറ്റയില്‍ ഇബ്രാഹിം (45), ഭാര്യ ഖദീജ (40), മകള്‍ റെനീസ (23), സഹല (18), ഹിബ ഫാത്തിമ (11) എന്നിവരാണ് പനമരം ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ളത്. പൊറ്റയില്‍ അബ്ദുള്‍ അസീസ് (35), ഭാര്യ ഷെരീഫ (30), അബ്ദുസലാമിന്റെ ഭാര്യ ഹഫ്‌സത്ത് (25) എന്നിവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും…

    Read More »
  • NEWS

    43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു; നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

    കൊച്ചി: 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്.ധര്‍മ്മജന്‍ അടക്കം 11 പേര്‍ക്കെതിരെയാണ്‌ കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി. ആസിഫ് അലിയാര്‍ എന്ന 36 കാരനാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ധര്‍മ്മജനും മറ്റു പ്രതികളും പലപ്പോഴായി 43 ലക്ഷം രൂപയാണ് ആസിഫില്‍ നിന്ന് വാങ്ങിയത്. തുടര്‍ന്ന് 2019 നവംബര്‍ 16ന് പരാതിക്കാരന്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബ് ആരംഭിക്കുകയായിരുന്നു. കരാര്‍ പ്രകാരം വില്‍പ്പനയ്ക്കുള്ള മത്സ്യം എത്തിച്ചു നല്‍കേണ്ടതായിരുന്നു. എന്നാല്‍ 2020 മാര്‍ച്ച്‌ മാസത്തോടെ മത്സ്യം വരാതെയായെന്നും മീന്‍ കട അടച്ചുപൂട്ടേണ്ടതായി വന്നെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.     തന്റെ കൈയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു തന്നില്ലെന്നും വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്നും പറഞ്ഞുകൊണ്ട് ആസിഫ് കോടതിയെ…

    Read More »
Back to top button
error: