Month: May 2022

  • NEWS

    അമിത് ഷായുടെ സന്ദർശനത്തിനിടയിൽ ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയിൽ; കൊന്ന് കെട്ടിത്തൂക്കിയതെന്ന് ആരോപണം

    കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ സന്ദർശനം നടത്തുന്നതിനിടെ ബിജെപി നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ബിജെപി നേതാവ് അർജുൻ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെയാണ് കൊൽക്കത്തയിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.എന്നാൽ ഇത് കൊലപാതകമാണെന്ന് ബിജെപി ആരോപിച്ചു.അർജുനെ കൊന്നശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. അതേസമയം സംഭവം ശരിയാണെന്നും ചെയ്തത് ബിജെപിക്കാരാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.അമിത് ഷായുടെ സന്ദർശനത്തിനിടയിൽ ബംഗാളിൽ ക്രമസമാധാനം തകർന്നു എന്ന് കാണിക്കുകയായിരുന്നു ലക്ഷ്യം.പക്ഷെ ചീറ്റിപ്പോയെന്നും അവർ വ്യക്തമാക്കി. മരിച്ച അർജുൻ ചൗരസ്യ ബിജെപിയുടെ യുവജന സംഘടനയുടെ കൊൽക്കത്ത മേഖലാ വൈസ് പ്രസിഡന്റായിരുന്നു. അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നു എന്ന് പോലീസും പറഞ്ഞു.സംഭവത്തെപ്പറ്റി കൂടുതൽ അന്വേഷണം നടക്കുകയാണ്.

    Read More »
  • NEWS

    ബാർ ജീവനക്കാർ മർദ്ദിച്ചു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

    കൊല്ലം: ബാറില്‍ വച്ച്‌ മ​ര്‍ദ്ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.മഹാരാഷ്ട്ര സ്വദേശിയായ പര്‍വിണ്‍ രാജുവാണ് മരിച്ചത്.ഇന്നലെ രാത്രി കുണ്ടറയിലെ ബാറില്‍ വച്ചാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത്. രാത്രി 11 മണിയോടെയാണ് സംഭവം.അടയ്ക്കാൻ സമയമായിട്ടും ബാറിൽ നിന്ന് പുറത്തു പോകാതിരുന്ന പർവീണിനെ ബാര്‍ ജീവനക്കാർ ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെയോടെ മരിക്കുകയായിരുന്നു.

    Read More »
  • NEWS

    രാജ്യമാകെ കൈവിട്ടിട്ടും  പാഠം പഠിക്കാത്ത കോൺഗ്രസ്

    നൂറു വർഷത്തിന് മുകളിൽ ചരിത്ര പാരമ്പര്യമുള്ള കോൺ​ഗ്രസ്സിന് അവരുടെ പ്രതാപമാകെ നഷ്ടപ്പെടുകയാണ്.കേവലം രണ്ട് സംസ്ഥാനങ്ങളിൽ മാത്രമായി പാർട്ടിയുടെ നിലനിൽപ്പ് ചുരുങ്ങുന്നു.ലോകത്ത്‌ ഒരു രാഷ്ട്രീയകക്ഷിക്കും ഇത്തരമൊരു പരിതാപകരമായ അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന്‌ പറയാനാകില്ല. സ്വാതന്ത്ര്യാനന്തരം ഭൂരിപക്ഷം സംസ്ഥാനത്തും ഭരണം കൈയാളിയിരുന്ന കോൺഗ്രസിനെ ഇന്ന്‌ ഈ ഗതികേടിലേക്ക് തള്ളിവിട്ടത് അവരുടെ നേതാക്കൾ തന്നെയാണ്. അധികാര രാഷ്ട്രീയവും കുടുംബ വാഴ്ചയും തമ്മിൽ തല്ലും യാതൊരു ആദർശതയും ഇല്ലാതെ നേതാക്കളും അണികളും ഒക്കെ ചേർന്ന് കോൺഗ്രസിനെ ഇന്ന് രാജ്യത്തെ ഏറ്റവും ദുർബലമായ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റിയിരിക്കുകയാണ്.കാശ്‌മീർ മുതൽ കേരളം വരെയുള്ള എല്ലാ സംസ്ഥാനത്തും കോൺഗ്രസിൽ പ്രശ്‌നങ്ങളാണ്‌.എന്നാൽ, ഇത്‌ പരിഹരിക്കാനാവശ്യമായ കേന്ദ്രനേതൃത്വം ഇല്ലതാനും.രാഷ്ട്രീയ ജഡാവസ്ഥയാണ്‌ ഇന്നത്തെ കോൺഗ്രസിന്റെ മുഖമുദ്ര.  കഴിഞ്ഞവർഷം ആഗസ്‌തിൽ കപിൽ സിബലിന്റെയും ഗുലാംനബി ആസാദിന്റെയും നേതൃത്വത്തിലുള്ള ജി 23 ഗ്രൂപ്പ്‌ പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇതാണ്‌. സജീവവും കൂട്ടായതുമായ നേതൃത്വമാണ്‌ വേണ്ടത്‌. കോൺഗ്രസിന്‌ ഇപ്പോൾ ഇല്ലാത്തതും അതാണ്‌. കോൺഗ്രസിൽ എല്ലാ പദവിയും നോമിനേറ്റഡാണ്‌. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്‌ അന്യമായിട്ട്‌ ദശാബ്ദങ്ങൾ…

    Read More »
  • NEWS

    മാങ്ങയേക്കാൾ ഡിമാന്റ് മാവിലയ്ക്ക് ;കാശുവാരി കുറ്റ്യാട്ടൂരെ മാവ് കർഷകർ

    കണ്ണൂർ: മാങ്ങ കിലോയ്ക്ക് 70 രൂപ, എന്നാൽ, അതേ മാവിന്റെ മാവില കിലോയ്ക്ക് 150 രൂപ! ചിരിച്ചു തള്ളാൻ വരട്ടെ. കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂർ എന്ന സ്ഥലത്തെ മാവുടമകൾ കൊഴിഞ്ഞു വീഴുന്ന മാവില പെറുക്കിവിറ്റു കാശാക്കുകയാണ്. കേന്ദ്രസർക്കാരിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നീലേശ്വരത്തുള്ള കമ്പനിയാണ് പൽപൊടി ഉൽപാദനത്തിനും മറ്റുമായി മാമ്പഴത്തിന്റെ ഇലകൾ ശേഖരിച്ചു തുടങ്ങിയത്.കുറ്റ്യാട്ടൂർ മാവിലയ്ക്ക് മറ്റുള്ളവയെക്കാൾ കട്ടി കൂടുതലാണെന്നതും ഞെടുപ്പിനു പ്രത്യേക സുഗന്ധം പരത്താൻ കഴിയുമെന്നതുമാണ് കാരണം. പാഴായിപ്പോകുന്ന മാവിലയ്ക്ക് മാങ്ങയെക്കാൾ വില കിട്ടുമെന്നതിനാൽ കർഷകർ കൂട്ടമായി ഇലകൾ ശേഖരിക്കുകയാണ്.ഇതുവരെ 80 ക്വിന്റൽ ഇല കമ്പനി ശേഖരിച്ചു കഴിഞ്ഞു. കുറ്റ്യാട്ടൂർ മാമ്പഴം അടുത്തിടെ ഭൗമസൂചിക പദവി നേടിയിരുന്നു. അഴകും ഔഷധഗുണവും പോഷകമൂല്യവും മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയതാണു കുറ്റ്യാട്ടൂർ മാമ്പഴം.

    Read More »
  • NEWS

    ആധാർ വിവരങ്ങൾ നൽകാനാവില്ല; ഹൈക്കോടതിയിൽ യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ  

    ന്യൂഡൽഹി: ആധാർ നമ്ബര്‍ തയാറാക്കുന്നതിനും സ്ഥിരീകരണത്തിനുമല്ലാതെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങള്‍ (Biometric Information) പങ്കുവെക്കുന്നത് അനുവദനീയമല്ലെന്ന് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഒരു കേസിലെ പ്രതിയെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച്‌ തിരിച്ചറിയണമെന്ന ഹര്‍ജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്.ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങള്‍ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാര്‍ നിയമത്തിലെ 29-ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു. ഒരു കൊലപാതക, കവര്‍ച്ച കേസില്‍ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാര്‍ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ഇത് സാധ്യമല്ലെന്നാണ് യുഐഡിഎഐ കോടതിയെ അറിയിച്ചത്.

    Read More »
  • Crime

    10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 64 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ

    പട്ടാമ്പി കൊപ്പത്ത് 10 വയസ്സായ ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ബന്ധുകൂടിയായ പ്രതിക്ക് 64 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി കോടതി. 2020 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടിയുടെ ബന്ധുകൂടിയായ നാൽപതുകാരൻ തിരുവേഗപ്പുറ മാമ്പറ്റ വീട്ടിൽ ഇബ്രാഹിം താമസിച്ചുവരുന്ന വാടക കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തിയാണ് ലൈംഗിക അതിക്രമം നടത്തിയത്. കുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊപ്പം എസ് ഐ എംബി രാജേഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കിയത്. പ്രതി ഇബ്രാഹിമിനെ 64 വർഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ നല്കാനും പട്ടാമ്പി ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് സതീഷ് കുമാർ ശിക്ഷ വിധിച്ചു. പിഴത്തുക കുട്ടിക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് നിഷാ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി

    Read More »
  • Kerala

    മത്തായിയെ കൊലപ്പെടുത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരേ അടിയന്തര നടപടി വേണമെന്നും അവരെ സർവ്വീസിൽ നിന്നും പുറക്കണമെന്നും ഭാര്യ ഷീബാ മോൾ

    പത്തനംതിട്ട: ചിറ്റാറിലെ ഷീബമോൾ ഒരു പോരാളിയാണ്. ആത്മഹത്യയെന്ന് എഴുതി തള്ളുമായിരുന്ന ഒരു മരണം ക്രൂരമായ കൊലപാതകമെന്ന് തെളിയിച്ചത് ഷീബമോൾടെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ്. ഷീബയുടെ ഭർത്താവ് മത്തായിയുടെ ദുരൂഹ മരണം കൊലപാതകമാണെന്നു സി.ബി.ഐ കണ്ടെത്തുവോളം നീണ്ടുനിന്നു ആ പോരാട്ടം. പക്ഷേ കുറ്റക്കാരായ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇപ്പോഴും നിയമത്തിൻ്റെ പരിരക്ഷയിൽ സസുഖം കഴിയുന്നു. പക്ഷേ ഷീബയുടെ പോരാട്ടം അവസാനിക്കുന്നില്ല. തൻ്റെ ഭർത്താവ് മത്തായിയുടെ കൊലപാതകത്തിൽ കുറ്റക്കാർ എന്ന് സി.ബി.ഐ കണ്ടെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് എതിരേ അടിയന്തര നടപടി വേണമെന്നും അവരെ സർവ്വീസിൽ നിന്നും പുറക്കണമെന്നും ആവശ്യപ്പെട്ട് ഷീബമോൾ മക്കളോടൊപ്പം വനം വകുപ്പ് മന്ത്രി എ കെ ശശിന്ദ്രനെ നേരിട്ട് കണ്ട് നിവേദനം നല്കി. പത്തനംതിട്ട യു.ഡി.എഫ് ചെയർമാൻ വിക്ടർ ടി. തോമസ്, കിഫ ലീഗൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ് എന്നിവർ ഷീബയോടൊപ്പം മന്ത്രിയെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. മത്തായിയുടെ മരണം നടന്നിട്ട് ഒന്നര വർഷം ആയിട്ടും സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഒരു…

    Read More »
  • NEWS

    കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചു വേണം

    മംഗളൂരു നഗരത്തിലെ ഭിക്ഷാടകര്‍, സ്കൂള്‍കുട്ടികള്‍, റോഡരികിലെ ഭക്ഷ്യവില്‍പ്പനക്കാര്‍ എന്നിവരില്‍നിന്നു ശേഖരിച്ച കറന്‍സിനോട്ടുകളും നാണയങ്ങളും ഈ അടുത്തിടെ പഠനവിധേയമാക്കിയിരുന്നു. ആകെ 50 സാമ്പിളാണ് ശേഖരിച്ചത്. 25 നോട്ടും 25 നാണയവും. ഇതില്‍ 24 നോട്ടുകളും രോഗാണുക്കളെ വഹിക്കുന്നവയായിരുന്നു. നാണയങ്ങളില്‍ 21 എണ്ണവും. ഒന്നിലധികം ഇനത്തില്‍പ്പെടുന്ന ബാക്ടീരിയകള്‍ ഒരേ നോട്ടില്‍ വസിക്കുന്നതായും കണ്ടെത്തി. സ്റ്റഫൈലോകോക്കസ്, ക്ളെബിസിയെല്ല, ബാസിലസ്, ഇ.കോളൈഎന്നിവയായിരുന്നു ഇവയില്‍ പ്രധാനം. ഫംഗസുകളില്‍, ആസ്പര്‍ജില്ലസ്നൈഗര്‍ എന്ന ഇനത്തെയും. വിനിമയംചെയ്യുന്ന ഭൂരിഭാഗം കറന്‍സിനോട്ടിലും നാണയങ്ങളിലും, ഏതാണ്ട് 98 ശതമാനത്തോളം ഇത്തരത്തില്‍ ‘രോഗവാഹരാ’വുന്നു എന്നാണ് പഠനം നല്‍കുന്ന സൂചന. വൃത്തിഹീനമായ ചുറ്റുപാടില്‍ കറന്‍സിനോട്ടുകള്‍ സൂക്ഷിക്കുന്നതും വിവിധതരത്തില്‍ മലിനീകരിക്കപ്പെട്ട കൈകള്‍ ഉപയോഗിച്ച് നോട്ടുകള്‍ കൈകാര്യംചെയ്യുന്നതുമാണ് രോഗാണുക്കള്‍ക്ക് അവയില്‍ താവളമൊരുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. നോട്ടുകളില്‍നിന്ന് ഇവ മറ്റുമാര്‍ഗങ്ങളിലൂടെ രോഗത്തിന്റെ പകര്‍ച്ചയിലേക്കു നയിക്കുകയും ചെയ്യുന്നു. ഭക്ഷ്യശാലകളില്‍ ഭക്ഷണം പൊതിഞ്ഞുകൊടുക്കുന്നവര്‍, ഭക്ഷണം തയ്യാറാക്കുന്നവര്‍ തുടങ്ങിയവര്‍ അതേ കൈകള്‍കൊണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതും തിരിച്ചുകൊടുക്കുന്നതും അപകടത്തിനിടയാക്കുന്നു. വൃത്തിഹീനമായ വ്യക്തിജീവിതം നയിക്കുന്നവരും നോട്ടുകളിലേക്കും നാണയങ്ങളിലേക്കും രോഗാണുക്കളെ പടര്‍ത്തുന്നു. നോട്ടിലും നാണയത്തിലും സ്പര്‍ശിച്ച കൈകള്‍…

    Read More »
  • Sports

    ‘ദൈവത്തിന്‍റെ കൈ’യ്ക്ക് 71 കോടി രൂപ

    അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്‍റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്‍റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്‍റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്‍റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്‍റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.

    Read More »
  • Movie

    തമിഴകത്തിൻ്റെ മനമിളക്കാൻ ‘അക്കാ കുരുവി’ ഇന്ന് എത്തുന്നു…! ചിൽഡ്രൻ ഓഫ് ഹെവൻ’ സിനിമയുടെ പുനരാവിഷ്‌ക്കാരം

    തമിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിർ, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങി സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചർച്ചാ വിഷയമാകാറുണ്ട്. എന്നാലിപ്പോൾ ആബാലവൃദ്ധം ജനങ്ങളെയും ആകർഷിക്കാൻ തക്ക വിധത്തിലുള്ള സിനിമകൾ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാൻ ഒരുങ്ങുകയാണ് സാമി. അതിൻ്റെ മുന്നോടിയായി ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച ‘ചിൽഡ്രൻ ഓഫ് ഹെവൻ’ എന്ന വിശ്വ പ്രസിദ്ധസിനിമ ‘അക്കാ കുരുവി’ എന്ന പേരിൽ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുന്നു സാമി. ‘അക്കാ കുരുവി’ യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാലതാരങ്ങളായ പതിനൊന്ന് വയസ്സുകാരൻ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികൾ. ഇവർ സഹോദരനും സഹോദരിയുമായി അഭിനയിക്കുന്നു. ഇരുന്നോറോളം പേരെ ഒഡീഷൻ നടത്തിയതിൽ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാ പിതാക്കളായി പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറും അഭിനയിക്കുന്നു. യുവ നായകൻ ‘പരിയേറും പെരുമാൾ ‘ ഫെയിം…

    Read More »
Back to top button
error: