NEWS

വ്യാജവാർത്തകൾ തടയുക;ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതൽ സൗക​ര്യവുമായി വാട്സ്ആപ്പ്

വ്യാജവാര്‍ത്തകള്‍ തടയുക എന്ന ലക്ഷ്യത്തോടെ അംഗങ്ങളുടെ സ​​ന്ദേശങ്ങള്‍ നിയന്ത്രിക്കാന്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതൽ സൗക​ര്യം നല്‍കുന്ന അപ്​ഡേറ്റുമായി വാട്സ്‌ആപ്പ്.
ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ചുകളയാന്‍ സാധിക്കുന്ന ബീറ്റ ഫീച്ച​ര്‍ ക​ഴിഞ്ഞ ഡിസംബറിലാണ് വാട്ട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. ​”ഡിലീറ്റ് ഫോര്‍ എവരിവണ്‍” എന്ന ഓപ്ഷന് സമാനമായതാണിത്.ഇത് കൂടുതല്‍ അപ്ഡേഷനോടെ അവതരിപ്പിക്കാനാണ് ഇപ്പോൾ വാട്സ് ആപ്പിന്റെ നീക്കം.കൂടാതെ സ്ഥിരീകരണ സന്ദേശവും ഫീച്ചറിനെക്കുറിച്ചുള്ള വിശദീകരണവും ലഭ്യമാവും.
വ്യാജവാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിക്കുന്നതി​​നെ തുടര്‍ന്ന് വാട്സ്‌ആപ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതി​നിടെയാണ് പുതിയ ഫീച്ച​റുകള്‍ അവതരിപ്പിക്കുന്നത്. സാധാരണ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മായ്ച്ചുകളയാനുള്ള സമയപരിധി പന്ത്രണ്ട് മണിക്കൂറോ രണ്ട് ദിവസമോ ആയി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും വാട്സ്‌ആപ്പ് ആലോചിക്കുന്നു​ണ്ടെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: