തിരുവനന്തപുരം: നടന്നു പോകുകയായിരുന്ന അധ്യാപിക കാറിടിച്ച് മരിച്ചു. പള്ളിച്ചൽ പെരിങ്ങോട് തിരുഹൃദയ ഭവനിൽ ബിജു കുമാറിന്റെ ഭാര്യ ഡി.ഗീത (41) ആണ് മരിച്ചത്.രാവിലെ കുണ്ടമൺകടവ് പാലത്തിലായിരുന്നു അപകടം.
പേയാട് സെന്റ് സെവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപികയായിരുന്നു.