തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ (Kerosene)വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില.ഏപ്രിൽ മാസം 81 രൂപയായിരുന്നു. മൂന്നു രൂപയുടെ വർധനവാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.
ലിറ്ററിന് 22 രൂപയാണ് കഴിഞ്ഞ മാസം ഒറ്റയടിക്ക് വർധിച്ചത്.നേരത്തെ ലിറ്ററിന് 59 രൂപയായിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ വില കൂട്ടിയത് മത്സ്യ ബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാണ്.