കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്ത്യൻ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും തല്‍സ്ഥാനത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയും തുടർന്ന് മോഷണവും നടത്തിയതായി പരാതി. സംഭവത്തില്‍ കടബ പോലീസ് കേസെടുത്തിട്ടുണ്ട്.പള്ളിയിലെ പുരോഹിതന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മെയ് ഒന്നിനാണ് സംഭവം നടക്കുന്നത്. ഒരുകൂട്ടം ആളുകള്‍ പാതിരാത്രിയില്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറുകയും കുരിശ് തകര്‍ത്ത് കാവിക്കൊടിയും ഹനുമാന്റെ ചിത്രവും സ്ഥാപിക്കുകയുമായിരുന്നു.തുടർന് ന് പള്ളിയില്‍ മോഷണവും നടത്തി.വിശ്വാസികൾ സമർപ്പിക്കുന്ന സ്തോത്ര കാഴ്ച പണത്തിന് പുറമെ ഇലക്ട്രിക് മീറ്റര്‍, വാട്ടര്‍ പമ്പ് എന്നിവയും കൊണ്ടുപോയതിൽ ഉൾപ്പെടുന്നു.
ഐ.പി.സി സെക്ഷന്‍ 448 (അതിക്രമിച്ചു കടക്കല്‍), ഐ.പി.സി സെക്ഷന്‍ 295 a (മതവികാരം വ്രണപ്പെടുത്തല്‍), ഐ.പി.സി സെക്ഷന്‍ 427, ഐ.പി.സി സെക്ഷന്‍ 329 (മോഷണം) വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.