NEWS

ലൈഫ് ഇൻഷുറൻസ് ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെ

ലൈഫ് ഇൻഷുറൻസ് കോ‍ർപറേഷന്റെ മെഗാ പ്രഥമ ഓഹരി വിൽപന തുടങ്ങി. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഹരി വാങ്ങാനുള്ള അപേക്ഷ നൽകാം. ഐപിഒയിൽ ഒരു ഓഹരിക്ക് 902 രൂപ മുതൽ 949 രൂപ വരെയാണ് വില.
സാധാരണ നിക്ഷേപകർക്ക് (റീട്ടെയ്‍ൽ) ഓഹരിക്ക് 40 രൂപയുടെ ഇളവും പോളിസി ഉടമയെങ്കിൽ 60 രൂപയുടെ ഇളവും ലഭിക്കും. മെയ് 9ന് ഉച്ചയ്ക്ക് 3 വരെ അപേക്ഷ നൽകാം. എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. ഇതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
 221,374,920 ഇക്വിറ്റി ഷെയറുകളുടെ വിൽപ്പനയാണ് നടക്കുക. ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: