ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 15ാം സീസണിന്റെ ഫൈനലില്‍ ആരു ജയിക്കാനാണ് സാധ്യതയെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിനാണ് ഐപിഎല്‍ കിരീട സാധ്യത റെയ്‌ന കല്‍പിക്കുന്നത്.സ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.
നാലോ അഞ്ചോ ദിവസത്തെ വിശ്രമവും ഈ സീസണിലുടനീളം തുടരുന്ന മികച്ച വിജയതൃഷ്ണയും ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നും റെയ്‌ന നിരീക്ഷിക്കുന്നു.നേരത്തെ രണ്ട് തവണ മുഖാമുഖം ഏറ്റുമുട്ടിയപ്പോഴും ഗുജറാത്ത് രാജസ്ഥാനെതിരെ ജയിച്ച കാര്യവും റെയ്‌ന ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം രാജസ്ഥാനെ നിസ്സാരരായി കാണരുതെന്നും റെയ്‌ന മുന്നറിയിപ്പ് നല്‍കി.രാജസ്ഥാന്‍ മികച്ച ഫോമിലാണെന്നും, ജോസ് ബട്ട്ലര്‍ ഈ സീസണില്‍ ഒരിക്കല്‍ കൂടി ഫോമായാല്‍ അത് രാജസ്ഥാന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നും റെയ്‌ന പറഞ്ഞു.അഹമ്മദാബാദിലെ പിച്ച് ബാറ്റിംഗിന് അനുകൂലമാണെന്നും റെയ്‌ന കൂട്ടിചേര്‍ത്തു.