NEWS

രാജസ്ഥാനൊപ്പം കേരളവും കാത്തിരിക്കുന്നു; സഞ്ജു കപ്പ് ഉയർത്തുന്നത് കാണാൻ

അഹമ്മദാബാദ് : ഐപിഎൽ ഫൈനലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുമ്പോൾ രണ്ട് സംസ്ഥാനങ്ങളിലെ കായിക പ്രേമികളാണ് കിരീടം ആര് നേടും എന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നത്.മലയാളി താരം സഞ്ജു സാംസൺ ക്യാപ്റ്റനായുള്ള രാജസ്ഥാൻ റോയൽസ് ജയിക്കണമെന്ന് ആഗ്രഹിക്കുന്നവർ രാജസ്ഥാൻകാർ മാത്രമല്ല മലയാളികൾ കൂടിയാണ്.
ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ ഫൈനലില്‍ ഇറങ്ങുമ്ബോള്‍ കേരളത്തിനും ഇത് മോഹഫൈനലാണ്.സഞ്ജുവിനു ഐപിഎല്‍ കിരീടം ലഭിക്കുന്നതിന് വേണ്ടി ഇങ്ങ് കേരളത്തില്‍ ശ്രീപത്മനാഭന്റെ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ആണ് ആരാധക കൂട്ടം.ടീമിന്റെ വിജയത്തിനായി പാല്‍പ്പായസ വഴിപാട് അര്‍പ്പിച്ചാണ് സഞ്ജുവിനെ സ്നേഹിക്കുന്ന ആരാധകരുടെ കാത്തിരിപ്പ്.

ഐപിഎല്ലില്‍ നായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടത്തില്‍ നിന്നു ലോക ക്രിക്കറ്റിലെ മിന്നുന്ന കിരീടങ്ങളിലൊന്നു നേടുന്ന ആദ്യ മലയാളി നായകനെന്ന ഖ്യാതിയിലേക്കുള്ള കുതിച്ചുചാട്ടം കൂടിയാണ് ഇന്ന് അഹമ്മദാബാദില്‍ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്.ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ ആദ്യ കിരീടം നേടുമ്പോൾ സഞ്ജുവിന് പ്രായം പതിമൂന്ന്.ഇന്ന് കിരീടം നേടിയാൽ വലിയൊരു നേട്ടവും വലിയൊരു ഭാവിയുമായിരിക്കും സഞ്ജുവിനെ കാത്തിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: