Month: May 2022
-
Business
റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്; ഓഹരി വിലയിലും മുന്നേറ്റം
2021-22 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായവുമായി സിഎസ്ബി ബാങ്ക്. 458.49 കോടി രൂപയുടെ അറ്റാദായമാണ് തൃശ്ശൂര്‍ ആസ്ഥാനമായുള്ള ബാങ്ക് നേടിയത്. മുന്‍ വര്‍ഷമിതേ കാലയളവിലെ 218.40 കോടി രൂപയേക്കാള്‍ 109.93 ശതമാനം വര്‍ധനയാണിത്. നാലാം പാദത്തിലെ അറ്റാദായം മുന്‍വര്‍ഷത്തെ കാലയളവിലെ 42.89 കോടി രൂപയില്‍ നിന്ന് 204.63 ശതമാനം വര്‍ധനയോടെ 130.67 കോടി രൂപയിലേക്കു കുതിച്ചുയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം മുന്‍വര്‍ഷമിതേ കാലയളവിലെ 515.52 കോടി രൂപയില്‍ നിന്ന് 19 ശതമാനം വര്‍ധനയോടെ 613.72 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 22.51 ശതമാനം വര്‍ധനയോടെ 1153.30 കോടി രൂപയിലെത്തി. വര്‍ധന 211.91 കോടി രൂപയാണ്. നാലാം പാദത്തില്‍ അറ്റ പലിശ വരുമാനം 10.20 ശതമാനം വര്‍ധനയോടെ 303.83 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ മുന്‍വര്‍ഷത്തെ 4.81 ശതമാനത്തില്‍നിന്ന് 5.27 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 100 ശാഖകള്‍ പുതിയതായി…
Read More » -
Business
അറ്റാദായത്തില്‍ 65 ശതമാനം വര്‍ധനവോടെ 1,666 കോടി രൂപയാക്കി ഉയര്‍ത്തി കാനറ ബാങ്ക്
മുംബൈ: പലിശ വരുമാനത്തിലെ വര്‍ധനവും കിട്ടാക്കടങ്ങള്‍ക്കായിയുള്ള നീക്കിയിരിപ്പ് കുറഞ്ഞതും കാരണം മാര്‍ച്ച് പാദത്തില്‍ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ അറ്റാദായം 64.90 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അറ്റാദായം 1,666 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം 5,678 കോടി രൂപയായിരുന്നു. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ്. മാര്‍ച്ച് പാദത്തില്‍ അറ്റ പലിശ വരുമാനം ഏകദേശം 25 ശതമാനം ഉയര്‍ന്ന് 7,005 കോടി രൂപയായി. മൊത്തത്തിലുള്ള പലിശ ഇതര വരുമാനം മാര്‍ച്ച് പാദത്തില്‍ 5.12 ശതമാനം കുറഞ്ഞ് 4,462 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ മൊത്തത്തിലുള്ള നിക്ഷേപങ്ങള്‍ 8 ശതമാനം ഉയര്‍ന്ന് 4,536 കോടി രൂപയായി. എന്നാല്‍ നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവച്ച പണം 52 ശതമാനം കുറഞ്ഞ് 2,130 കോടി രൂപയായി. നിഷ്‌ക്രിയ നിക്ഷേപങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ച് പാദത്തില്‍ 244 കോടി രൂപയാണ് നീക്കിവച്ചതെങ്കില്‍ 2022 മാര്‍ച്ച് പാദത്തില്‍ ഇത് 1,035 കോടി രൂപയായി കുത്തനെ ഉയര്‍ന്നു.…
Read More » -
NEWS
രണ്ടു മാസത്തിനിടെ രണ്ടാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ശ്രീലങ്ക
കൊളബോ: ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായ ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്നലെ അര്‍ധരാത്രിയിലാണ് പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ പ്രഖ്യാപനം. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ് രാജ്യം അടിയന്തരാവസ്ഥയിലേക്ക് പോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യവ്യാപകമായി വന്‍ ജനകീയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. രാജ്യത്തിന്റെ സുഗമമായ പ്രവര്‍ത്തിനായി പൊതു സുരക്ഷ ഉറപ്പാക്കാനും, അവശ്യ സേവനങ്ങള്‍ നിലനിര്‍ത്താനുമാണ് രാജപക്‌സെയുടെ തീരുമാനമെന്ന് പ്രസിഡന്‍ഷ്യല്‍ മീഡിയ വിഭാഗം അറിയിച്ചു. പ്രസിഡന്റിന്റെയും സര്‍ക്കാരിന്റെയും രാജി ആവശ്യപ്പെട്ട് ആഴ്ചകള്‍ നീണ്ട ജനകീയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഗോതബായ രാജപക്സെയുടെ ഈ നടപടി. രാജപക്‌സെയുടെ സ്വകാര്യ വസതിക്ക് നേരെ നടന്ന ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ അഞ്ചിന് അത് പിന്‍വലിക്കുകയും ചെയ്തു. അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യവും കടുത്ത വിദേശ നാണ്യ പ്രതിസന്ധിയും ഇതുമൂലമുണ്ടായ വൈദ്യുതി മുടക്കവും ശ്രീലങ്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ എത്തിച്ചു. വിദേശ നാണ്യ കരുതല്‍ ശേഖരം തീര്‍ന്നത് ഭക്ഷ്യ-ഇന്ധന ക്ഷാമത്തിലേക്ക് രാജ്യത്തെ തള്ളിവിടുകയായിരുന്നു. ഇത് നിത്യ…
Read More » -
NEWS
പത്തി വിരിച്ച പാമ്പിന്റെ ആകൃതിയുള്ള പൂവ്, പീരങ്കിയുണ്ടകൾ പോലെ കായ്കൾ;മല്ലപ്പള്ളിയിൽ പൂത്തുലഞ്ഞ് നാഗലിംഗ മരം
പത്തനംതിട്ട: മല്ലപ്പള്ളി വില്ലേജ് ഓഫിസിനു സമീപത്തെ നാഗലിംഗം മരം പൂത്തത് നയനാനന്ദകരമായി. ന്യൂ ജോൺസ് ഹോട്ടലിനോടു ചേർന്നുള്ള മരത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിൽ അപൂർവമായി കാണപ്പെടുന്ന മരമാണിത്. സുഗന്ധവും വിവിധ വർണവുമുള്ള പുഷ്പങ്ങളാണ് ആകർഷണം. ഉഷ്ണമേഖലാ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ വൃക്ഷത്തിന് കൈലാസപതി എന്നും പേരുണ്ട്. പീരങ്കിയുണ്ടകൾ പോലുള്ള കായ്കൾ ഉണ്ടാവുന്നതിനാൽ ഇംഗ്ലിഷിൽ കാനൻ ബോൾ ട്രീ എന്നും പേരുണ്ട്. ഒരാഴ്ച മുൻപാണ് മരത്തിൽ പൂക്കൾ വിരിയാൻ തുടങ്ങിയത്. രാവിലെ വിരിയുന്ന പൂക്കൾ വൈകുന്നേരത്തോടെ പൊഴിയും അടുത്തദിവസം പുതിയ പൂക്കൾ. ദിവസം ആയിരത്തോളം പൂക്കൾ വരെ ഉണ്ടാവാറുണ്ട്. 6 സെന്റിമീറ്ററോളം വ്യാസമുള്ള 6 ഇതളുകളുള്ള വലിയ പൂക്കൾ കടുംനിറങ്ങളോടു കൂടിയവയാണ്. ഇതളുകളുടെ ചുവട്ടിൽ പിങ്കും ചുവപ്പും അഗ്രഭാഗമാവുമ്പോഴേക്കും മഞ്ഞനിറവും. ഉള്ളിൽ ശിവലിംഗത്തിന്റെ ആകൃതിയും അതിനു മുകളിൽ പത്തി വിരിച്ചുനിൽക്കുന്ന പാമ്പിന്റെ സാദൃശ്യവുമുള്ളതിനാലാണ് നാഗലിംഗ മരം എന്ന പേര് ലഭിക്കാൻ കാരണം. കായ മൂപ്പെത്താൻ ഒരുവർഷത്തിലേറെ സമയമെടുക്കും. ലെസിതഡേസീ സസ്യകുടുംബത്തിൽപെടുന്ന ഈ…
Read More » -
NEWS
ഐപിഎൽ പ്ലേ ഓഫ് സാധ്യത ഇങ്ങനെ
പൂനെ: ഐപിഎല്‍ 15-ാം സീസണ്‍ അതിന്റെ കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ പ്ലേ ഓഫിലേക്ക് എത്താന്‍ ഓരോ ടീമുകളും അക്ഷീണ പ്രയത്‌നത്തിലാണ്.ശേഷിക്കുന്ന മത്സരങ്ങളെല്ലാം എല്ലാ ടീമുകള്‍ക്കും നിര്‍ണായകം.നിലവില്‍ പ്ലേ ഓഫ് ഉറപ്പിച്ച ടീം ഗുജറാത്ത് ടൈറ്റന്‍സ് ആണ്.എട്ട് ജയവുമായി 16 പോയിന്റോടെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്.ഇനിയും നാല് കളികള്‍ കൂടി ഗുജറാത്തിന് ശേഷിക്കുന്നുമുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആണ് തൊട്ടുപിന്നില്‍.നിലവില്‍ അവർക്ക് 14 പോയിന്റുണ്ട്.ശേഷിക്കുന്ന നാല് കളികളില്‍ ഒരു ജയം മതി ലഖ്‌നൗവിന് പ്ലേ ഓഫില്‍ കയറാന്‍.സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന് ശേഷിക്കുന്ന നാല് കളികളില്‍ നിന്ന് രണ്ട് ജയം വേണം പ്ലേ ഓഫിൽ കയറാൻ. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിന് 12 പോയിന്റുണ്ട്.മൂന്ന് കളികള്‍ ശേഷിക്കുന്നു. ഇതില്‍ രണ്ട് ജയം ഉണ്ടെങ്കില്‍ ബംഗളൂരിന് പ്ലേ ഓഫില്‍ കയറാം.അതേസമയം ബംഗളൂരിനേക്കാൾ പ്ലേ ഓഫ് സാധ്യത കൂടുതൽ സണ്‍റൈസേഴ്‌സ് ഹൈദരബാദിനാണ്.അഞ്ച് കളികള്‍ കൂടിയുണ്ട് ഹൈദരബാദിന്.നിലവില്‍ പത്ത് പോയിന്റാണ് അവർക്കുള്ളത്.ശേഷിക്കുന്ന അഞ്ച് കളികളില്‍…
Read More » -
NEWS
ആ കുഞ്ഞ് ഇനി പോലീസ് കരങ്ങളിൽ സുരക്ഷിതം
കോഴിക്കോട് :രാമനാട്ടുകര തോട്ടുങ്ങൽ ഭാഗത്ത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ഇനി പോലീസ് കരങ്ങളിൽ സുരക്ഷിതം.വനിതാ സിവിൽ പോലീസ് ഓഫീസർമാരായ നിഷ രവീന്ദ്രനും വിനിലയും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കഴിഞ്ഞ ദിവസം രാവിലെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികിൽ കുഞ്ഞിനെ ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പിന്നീട് പറഞ്ഞു.നീലിത്തോട് പാലത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
Read More » -
NEWS
ആരോഗ്യമന്ത്രാലയത്തിന്റെ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്; കേരളത്തെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകൾ
• ശിശുമരണനിരക്ക് കുറവ്: ആയിരത്തിൽ 5 • നവജാതശിശുക്കളുടെ മരണം കുറവ്: 3.4%; ഗർഭസ്ഥശിശുക്കളിൽ 1% • ആശുപത്രിയിലെത്തിച്ചുള്ള പ്രസവം: 100% • അടിസ്ഥാന വാക്സീനുകളെല്ലാം എടുത്ത കുട്ടികൾ: 78% • ശുചിത്വ സംവിധാനം: 100% (0.2% കൂടുതൽ മെച്ചപ്പെടേണ്ടത്) • ശുചിമുറി സൗകര്യം: 99.8% • വൈദ്യുതി: 99.5% • മെച്ചപ്പെട്ട കുടിവെള്ള സൗകര്യം: 94.9% • കുടുംബത്തിൽ പുകവലി ശീലമുള്ള ഒരാളെങ്കിലും: 16.2% • 2–4 പ്രായക്കാരിൽ പ്രീ സ്കൂളിൽ പോകുന്നത്: 54% • മദ്യപിക്കുന്ന സ്ത്രീകൾ: 0.2%, പുരുഷന്മാർ: 19.9% • പുകവലിക്കുന്ന സ്ത്രീകൾ: 2.2%, പുരുഷന്മാർ: 16.9% • ജോലിയുള്ള സ്ത്രീകൾ: 22.8%, പുരുഷന്മാർ: 70.5% • 15–19 പ്രായത്തിൽ ഗർഭിണിയായവർ: 2.4% • ക്ഷയരോഗം: ലക്ഷത്തിൽ 463 പേർക്ക് • വീട്ടിൽ ഒരാളെങ്കിലും ഇൻഷുറൻസ് ചെയ്യപ്പെട്ടത്: 57.8% • കേരളത്തിലെ 61% സ്ത്രീകളും 62% പുരുഷന്മാരും ജീവിതത്തിൽ ഒരിക്കൽപോലും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല. • 65%…
Read More » -
NEWS
കേരളത്തിൽ 38% സ്ത്രീകൾക്കും 36.5% പുരുഷന്മാർക്കും പൊണ്ണത്തടി
ന്യൂഡൽഹി: കേരളത്തിൽ സ്ത്രീകളിലും പുരുഷന്മാരിലും പൊണ്ണത്തടി കൂടുന്നുവെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കുടുംബാരോഗ്യ സർവേയുടെ പരിഷ്കരിച്ച റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തു പൊതുവിലുള്ളതിനെക്കാൾ അപകടകരമായ സ്ഥിതിയിലാണ് കേരളത്തിൽ പൊണ്ണത്തടിയെന്ന സൂചനയാണു റിപ്പോർട്ടിലുള്ളത്. 2015–16 ൽ സ്ത്രീകളിൽ 32% പേർക്കായിരുന്നു അമിതവണ്ണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ 38% ആയി വർധിച്ചു. അമിതവണ്ണമുള്ള പുരുഷന്മാർ 2015–16 ൽ 28% ആയിരുന്നെങ്കിൽ ഇപ്പോൾ 36.5% ആയി.കഴിഞ്ഞ ഡിസംബർ 20നു പുറത്തിറക്കിയ റിപ്പോർട്ടിൽ പുതിയ കണക്കുകൾ കൂടി ചേർത്താണ് 2019–21 ലെ അഞ്ചാം കുടുംബാരോഗ്യ സർവേ റിപ്പോർട്ട് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.
Read More » -
NEWS
കേരളവും തമിഴ്നാടും രാജ്യത്തിന്റെ തെറ്റ്:ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി
കോഴിക്കോട്: ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി ഭരണമാണെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി.കേരളവും തമിഴ്നാടും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണെന്നും ഇവിടെ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ കുപ്പുസ്വാമി. ‘തമിഴ്നാടും കേരളവും അടുത്തടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണ്. തമിഴ്നാട് അഴിമതിയുടെ സംസ്ഥാനമായി വരുന്നു. രാജ്യത്തെ ക്രിമിനല്‍ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളും രാജ്യത്തിന്റെ തെറ്റായ ഉദാഹരണമാണ്’. കേരളത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം എന്ന ലക്ഷ്യത്തോടെ ഒരായിരം ദേശഭക്തര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.’കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. എന്നാല്‍, കേരളം വളര്‍ത്തിയത് ഇവിടുത്തെ ജനങ്ങളാണ്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും 70 വര്‍ഷം മാറി മാറി ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി അധികാരത്തില്‍ ഏറിയതിന് പിന്നാലെ, നിര്‍ഹിച്ചത്’- അദ്ദേഹം പറഞ്ഞു.
Read More » -
Health
മൈഗ്രേൻ അത്ര നിസ്സാര രോഗമല്ല, മൈഗ്രേന്‍ അകറ്റാൻ ഇഞ്ചി ഉത്തമ ഔഷധം
ലോകത്ത് ഏകദേശം ഒരു ബില്യൺ ആളുകളെ ബാധിക്കുന്ന സാധാരണ നാഡീരോഗങ്ങളിലൊന്നാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത്. മൈഗ്രേൻ ബാധിക്കുന്ന എല്ലാവർക്കും അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. സാധാരണ തലവേദനയിൽ നിന്നും വ്യത്യസ്തമായ വേദനയാണ് ആളുകൾ മൈഗ്രേൻ വരുമ്പോൾ അനുഭവിക്കുന്നത്. മൈഗ്രേൻ ഉണ്ടാകുന്ന സമയത്ത് അസഹനീയമായ തലവേദന, ഛർദ്ദി, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ചിലരിൽ മൈഗ്രേന്റെ വേദന ദിവസങ്ങളോളം നീണ്ടു നിൽക്കും. മൈഗ്രേൻ ഉണ്ടാകുന്ന വ്യക്തിക്ക് സാധാരണ തലവേദനയിൽ നിന്ന് വ്യത്യസ്തമായി തലയുടെ ഒരു വശത്ത് കഠിനമായവേദന അനുഭവപ്പെടും. എന്നാൽ ചില ലക്ഷണങ്ങളിലൂടെ മൈഗ്രേൻ യഥാസമയം തിരിച്ചറിഞ്ഞ് ഉടൻ തന്നെ വേണ്ട ചികിത്സ നൽകിയാൽ വേദന കുറയ്ക്കാൻ സാധിക്കുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മൈഗ്രേൻ അപകടകരമായി തീരുന്ന സാഹചര്യത്തിൽ ശരീരത്തിൽ മറ്റ് നിരവധി ലക്ഷണങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ഉത്കണ്ഠ, വിശപ്പില്ലായ്മ, മലബന്ധം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയ ലക്ഷണങ്ങൾ അതിൽ ഉൾപ്പെടുന്നു. ചിലരിൽ കുറച്ച് സമയത്തേക്ക് വിഷാദവും അനുഭവപ്പെടും. മൈഗ്രേൻ ബാധിക്കുന്ന വ്യക്തിയ്ക്ക് വെളിച്ചമോ ശബ്ദമോ…
Read More »