Month: May 2022
-
നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണം, സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജനനീതി സംഘടനയാണ് കത്ത് നൽകിയത്. ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് കത്തിലെ ആവശ്യം. സംഘടനയുടെ ചെയർമാൻ എൻ. പദ്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയോ എന്നതിൽ വ്യക്തത നൽകണമെന്നാണ് കോടതിയുടെ നിർദ്ദേശം. ഇക്കാര്യം വ്യക്തമാക്കി ഈ മാസം 19 നകം മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസ് അന്വേഷണ മേൽനോട്ട ചുമതല നൽകിയിട്ടുണ്ടോ എന്നും അറിയിക്കണം. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുള്ള എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ബൈജു…
Read More » -
NEWS
തൃക്കാക്കരയിൽ ആദ്യ ജയം ഡോ.ജോ ജോസഫിന്
കൊച്ചി: തൃക്കാക്കരയിൽ ഗോൾ നീട്ടിയടിച്ച് ഡോ.ജോ ജോസഫ്.മാധ്യമ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനോട് കെ- റെയിൽ വേണോ എന്ന് ചോദിച്ചപ്പോൾ നാലു മണിക്കൂർ കൊണ്ട് കാസർകോട് എത്താൻ ഇപ്പോൾ ആർക്കാണ് ആവശ്യം എന്നായിരുന്നു ഉമ തോമസിന്റെ മറുചോദ്യം.എന്നാൽ ഇതേ ചോദ്യം ഡോ.ജോ ജോസഫിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഏറെ ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു. ‘തൃക്കാക്കരയിലെ വോട്ടർമാർ എന്നത് Floating Population നാണ്.മറ്റ് ജില്ലകളിൽ നിന്നും വന്നു ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്ക് അവധി ദിവസങ്ങളിലോ അല്ലെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന എന്തെങ്കിലും എമർജൻസിക്കോ അവരവരുടെ വീട്ടിലേക്ക് നാട്ടിലേക്ക് പോകുക എന്നത് Travel and Logistic Nightmare ആണ്.അവർക്ക് അതൊരു വിഷയവുമാണ്.ഇവിടെയാണ് കെ- റയിലിന്റെ പ്രസക്തി. ഒരേ കെട്ടിടത്തിൽ കെ-റെയിൽ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടടുത്ത് വാട്ടർ മെട്രോ ജെട്ടിയും വരുന്നത് തൃക്കാക്കര പോലെ ഉള്ള മണ്ഡലത്തിൽ അത്യാവശ്യം വേണ്ട ഒരു വികസനമാണ്.’ അതേസമയം തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ആർക്കാണ് ഇത്ര തിടുക്കത്തിൽ പോകേണ്ടത് എന്നാണ്…
Read More » -
Crime
മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം, 7 പേര്‍ വെന്തുമരിച്ചു
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. കെട്ടിടത്തിലുണ്ടായിരുന്നവരിൽ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. പിന്നീട് മുകൾ നിലകളിലേക്കും തീപടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 7 charred to death after fire breaks out in Indore residential building Read @ANI Story | https://t.co/mpqhd1s1yd#Indore #MadhyaPradeshFireIncident pic.twitter.com/eb12W5WelK — ANI Digital (@ani_digital) May 7, 2022
Read More » -
Crime
ഭീഷണി, അപകീര്‍ത്തി സന്ദേശങ്ങൾ; ലോൺ ആപ്പ് വഴി വൻ തട്ടിപ്പ്, ഇരകളായി സ്ത്രീകളും
തിരുവനന്തപുരം: ലോണ്‍ ആപ്പുകൾ വലിയ തട്ടിപ്പുകളുടെ വിളനിലമാകുകയാണ്. അത്യാവശ്യ ഘട്ടത്തിൽ ആപ്പുകൾ വഴി പണം വായ്പ്പയായി സ്വീകരിച്ച നിരവധിപ്പേരാണ് പിന്നാലെ ഇവരുടെ ഭീഷണിക്കും പണം തട്ടിലിനും ബ്ലാക്ക് മെയിലിംഗിനും ഇരയാകുന്നത്. ഇത്തരത്തിലുള്ള നിരവധിപ്പരാതികളാണ് കേരളത്തിൽ നിന്നും മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് വഴി 2,000 രൂപ വായ്പയെടുത്ത യുവതിയെ കമ്പനി ബ്ലാക്ക് മെയിൽ ചെയ്യുന്നതായി പരാതി. ലോണ്‍ തിരിച്ചടക്കേണ്ട സമയപരിധി കഴിഞ്ഞതോടെ യുവതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരിചയക്കാർക്ക് വാട്സ്ആപ് സന്ദേശം അയച്ചാണ് ബ്ലാക്ക് മെയിലിംഗ് തന്ത്രം. തിരുവനന്തപുരം തിരുവല്ലം സ്വദേശിയാണ് ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് കമ്പനിയുടെ ചതിക്കുഴിയിൽപ്പെട്ടത്. ജോലി ചെയ്ത് പഠനം മുന്നോട്ട് കൊണ്ടുപോയ പെണ്‍കുട്ടി രണ്ടാഴ്ച മുമ്പാണ് ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ് കുരുക്കില്‍പ്പെട്ടത്. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ അടിയന്തരമായി പണം ആവശ്യമായി വന്നപ്പോള്‍ ക്വിക്ക് ആപ് എന്ന പേരിലുള്ള ലോണ്‍ ആപ് ഡൗണ്‍ലോഡ് ചെയ്തു. ഫോണിലെ കോണ്‍ടാക്ടും ഗ്യാലറിയും അടക്കമുള്ള അനുമതിക്കൊപ്പം ആധാര്‍ പാൻ നമ്പറുകളെല്ലാം നല്‍കേണ്ടി…
Read More » -
Kerala
കേരള ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് രാജി വച്ചു; ടെക്നോ പാര്‍ക്കിൽ പബ്ബ് അനുവദിക്കുന്നതിലെ തര്‍ക്കമെന്ന് സൂചന
തിരുവനന്തപുരം: കൊവിഡ് ഭീതി അകന്ന ശേഷം സംസ്ഥാനത്തെ വിവര സാങ്കേതിക മേഖല കുതിപ്പിലേക്ക് ഉയരുന്ന നിര്‍ണ്ണായക സാഹചര്യത്തിലാണ് കേരള ഐടി പാര്‍ക്ക് സിഇഒ സ്ഥാനമൊഴിയുന്നത്. ജോൺ എം തോമസ് രാജി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഐടി സെക്രട്ടറി ബിശ്വനാഥ് സിൻഹ സ്ഥിരീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിയെന്നും അമേരിക്കയിലേക്ക് തിരിച്ച് പോകേണ്ടതുണ്ടെന്നും ജോൺ എം തോമസും പറഞ്ഞു. പകരം സംവിധാനത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് വരുകയാണ്. പുതിയ ആളെത്തി ചുമതല കൈമാറിയ ശേഷം സ്ഥാനം ഒഴിയും. അതേ സമയം ടെക്നോ പാര്‍ക്കിൽ പബ്ബ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരത്തിലെ പ്രമുഖ ബാറുടമയുമായി തര്‍ക്കം ഉണ്ടായെന്നും ഈ തര്‍ക്കമാണ് അടിയന്തര രാജി തീരുമാനത്തിന് പിന്നിലെന്നും സൂചനയുണ്ട്.എന്നാൽ ഇത് ഐടി സെക്രട്ടറിയും ടെക്നോപാര്‍ക്ക് സിഇഒയും ആരോപണ വിധേയനായ ബാറുടമയും നിഷേധിക്കുകയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കിന്‍റേയും, കൊച്ചി ഇൻഫോ പാര്‍ക്കിന്‍റേയും കോഴിക്കോട് സൈബര്‍ പാര്‍ക്കിന്‍റേയും ചുമതല ജോൺ എം തോമസിനാണ്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍റെ സിഇഒയുമാണ്. അമേരിക്കയിൽ ചികിത്സയിലുള്ള…
Read More » -
NEWS
പിന്നോട്ടെടുത്ത പൊലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു
പത്തനംതിട്ട: അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന ലോറി പിടികൂടാനായി പെട്ടെന്ന് പിന്നോട്ടെടുത്ത പൊലീസ് ജീപ്പിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. പഴകുളം പടിഞ്ഞാറ് കുലച്ചാതിവിള കിഴക്കേതിൽ ഉഷ (60), മകൾ രാജി (32) എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ 6.45ന് കെപി റോഡിൽ പഴകുളം ജംക്‌ഷനു സമീപത്തായിരുന്നു അപകടം. പഴകുളം ജംക്‌ഷനു സമീപത്തായി കിടക്കുകയായിരുന്ന പൊലീസ് ജീപ്പ് കണ്ട് കെപി റോഡിൽ നിന്ന് കനാൽ റോഡിലേക്ക് തിരിഞ്ഞ മണ്ണ് കയറ്റിയ ലോറി പിടികൂടാനായി ജീപ്പ് പെട്ടെന്ന് പിന്നിലേക്ക് എടുക്കുമ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
Kerala
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: മ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്
ഓരോ ദിവസം കഴിയുന്തോറും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസും എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫും ഇന്ന് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ കണ്ട് പിന്തുണ തേടുകയാണ്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടുകയാണ് ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് തേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. അതേസമയം, തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്‍റെ പേരിനാണ് മുൻതൂക്കം. രാധാകൃഷ്ണൻ, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ, എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ എന്നീ പേരുകൾ അടങ്ങിയ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. ആം ആദ്മി- ട്വന്‍റി ട്വന്‍റി സംയുക്ത സ്ഥാനാർത്ഥിയെ നിർത്തുന്നതിലും തീരുമാനം ആയിട്ടില്ല.…
Read More » -
Crime
നൂറനാട് സംഘർഷം: 9 സിപിഐ പ്രവർത്തകർ കൂടി അറസ്റ്റിൽ; പിടിയിലായവരിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും
ആലപ്പുഴ: നൂറനാട് സി പി ഐ – കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒന്പത് പേർ കൂടി അറസ്റ്റിലായി. കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമായാണ് അറസ്റ്റ്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനു ഖാൻ ഉള്‍പ്പടെയുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ എഐവൈഎഫിന്‍റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡന്‍റുമാരും ഉള്‍പ്പെടുന്നു. കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ 9 സിപിഐ- എഐവൈഎഫ് നേതാക്കൾ കൂടി അറസ്റ്റിലായതോടെ ആകെ പിടിയിലായ സിപിഐക്കാരുടെ എണ്ണം 11 ആയി. എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം സെക്രട്ടറി അനു ശിവൻ, എ ഐ വൈ എഫ് ചാരുംമൂട് മണ്ഡലം പ്രസിഡന്‍റ് അമ്പാടി, മാവേലിക്കര മണ്ഡലം സെക്രട്ടറി വിപിൻദാസ്, മാവേലിക്കര മണ്ഡലം പ്രസിഡന്‍റ് അംജാദ്, ഷാനു മസുദ് അനുകരക്കാട് ,മുരളികൃഷ്ണൻ, അരുൺ കരിമുളയ്ക്കൽ എന്നിവരും പിടിയലായവരില്‍ ഉള്‍പ്പെടുന്നു. പബ്ളിക് പ്രോസിക്യൂട്ടറും സിപിഐ ജില്ലാ കൗൺസിൽ അംഗവുമായ സോളമനെ കേസിൽ പ്രതി ചേർത്തിട്ടുണ്ടെങ്കിലും ഉടൻ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് പൊലീസ്…
Read More » -
NEWS
പോലീസിന്റെ വൈദ്യ പരിശോധന; ഇനിമുതൽ റിപ്പോർട്ട് പ്രതികൾക്കും നൽകണം
തിരുവനന്തപുരം: പൊലീസ് അറസ്റ്റ് ചെയ്യുന്ന ഒരാളുടെ വൈദ്യപരിശോധന നടത്തിയാല്‍ പരിശോധന റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ഇനി മുതല്‍ പ്രതിക്കും നല്‍കണം.പുതുക്കിയ മെഡിക്കോ- ലീഗല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് ഇത്.തീര്‍ത്തും സൗജന്യമായിട്ടാകണം പരിശോധന.സ്വകാര്യ ലാബില്‍ പരിശോധന നടത്തണമെങ്കില്‍ അതിന്റെ ചെലവും സര്‍ക്കാര്‍ വഹിക്കണം. ഒരു പ്രതിയുടെ വൈദ്യപരിശോധന എങ്ങനെ നടത്തണം, പീഡനത്തിന് ഇരയായ സ്ത്രീയോ- പുരുഷനോ -കുട്ടിയോ ആരായാലും വൈദ്യപരിശോധന എങ്ങനെ നടത്തണം, അപകടത്തില്‍പ്പെട്ടയാള്‍ അല്ലെങ്കില്‍ ആത്മഹത്യക്കു ശ്രമിച്ച ഒരാളെ ചികിത്സിക്കുന്ന ഡോക്ടര്‍ എന്തു നടപടികള്‍ സ്വീകരിക്കണം ഇതെല്ലാം മെഡിക്കോ ലീഗല്‍ പ്രോട്ടോകോളില്‍ ഉള്‍പ്പെടും. അതായത് നിയമ സംവിധാനത്തിന്റെ പരിശോധനയിലൂടെ കടന്നുപോകുന്ന എല്ലാ മെഡിക്കല്‍ നടപടികളും ഈ പ്രോട്ടോകോളില്‍ ഉള്‍പ്പെടും. മെഡിക്കോ- ലീഗല്‍ പ്രോട്ടോകോള്‍ പ്രകാരമാണ് പോസ്റ്റുമോര്‍ട്ടവും നടത്തുന്നത്. നിലവില്‍ അറസ്റ്റ് ചെയ്യുന്ന ഒരു പ്രതിയുടെയോ തടവുകാരന്റെയോ വൈദ്യപരിശോധന എങ്ങനെ നടത്തണമെന്ന് പ്രോട്ടോകള്‍ നിലവിലുണ്ട്. ഇതില്‍ ചില വ്യക്തത വരുത്തിയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകരാണ് ആഭ്യന്തരവകുപ്പ് പുതിയ ഭേദഗതി…
Read More » -
India
ഡല്‍ഹിയില്‍ എംഎല്‍എമാരുടെ ശമ്പളത്തില്‍ വര്‍ധന; പുതുക്കിയ ശമ്പളം അറിയാം
ഡല്‍ഹി എംഎല്‍എമാര്‍ക്ക് ആശ്വാസം. ഏറെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ശമ്പള വര്‍ധന. മറ്റ് എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറമെ 90,000 രൂപയായി ആണ് ശമ്പളം ഉയര്‍ത്തിയത്. അതേസമയം മറ്റ് സംസ്ഥാനങ്ങളേ അപേക്ഷിച്ച് ഈ ശമ്പളം കുറവാണ് എന്നാണ് എംഎല്‍എമാരുടെ പരാതി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലെയും എംഎല്‍എമാര്‍ക്ക് ഏകദേശം രണ്ട് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ എംഎല്‍എമാരുടെ ശമ്പളവുമായി തുക താരതമ്യം ചെയ്യണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയെ തുടര്‍ന്നാണ് ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. എംഎല്‍എമാരുടെ ആകെ ശമ്പളം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായി ആണ് ഉയരുന്നത്. അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരുന്നതോടെ അടിസ്ഥാന ശമ്പളം 12,000 രൂപയില്‍ നിന്ന് 30,000 രൂപയായി ഉയരും. ടെലിഫോണ്‍ ബില്‍, മറ്റ് ചെലവുകള്‍ എന്നിവയ്ക്കായുള്ള അലവന്‍സുകള്‍ പരിഷ്‌കരിക്കാനും കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടുണ്ട്. നിയോജക മണ്ഡലത്തിനായും മറ്റു ചെലവുകള്‍ക്കായും കൊടുക്കുന്ന പണവും ഉയരും. 2011ല്‍ ആണ് നേരത്തെ ശമ്പളം വര്‍ദ്ധിപ്പിച്ചത്.…
Read More »