കോഴിക്കോട് :രാമനാട്ടുകര തോട്ടുങ്ങൽ ഭാഗത്ത് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞ് ഇനി പോലീസ് കരങ്ങളിൽ സുരക്ഷിതം.വനിതാ സിവിൽ പോലീസ് ഓഫീസർമാരായ നിഷ രവീന്ദ്രനും വിനിലയും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞ് പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അതേസമയം രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു.രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കഴിഞ്ഞ ദിവസം രാവിലെയാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് വഴിയരികിൽ കുഞ്ഞിനെ ആദ്യം കണ്ടത്.തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഭര് ത്താവ് ഉപേക്ഷിച്ചതിനാല്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ഫാത്തിമ പിന്നീട് പറഞ്ഞു.നീലിത്തോട് പാലത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.