കോഴിക്കോട്: ജനങ്ങള്‍ ആഗ്രഹിക്കുന്നത് ബിജെപി ഭരണമാണെന്ന് ബി.ജെ.പി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ കുപ്പുസ്വാമി.കേരളവും തമിഴ്നാടും രാജ്യത്തിന് തെറ്റായ ഉദാഹരണങ്ങളാണെന്നും ഇവിടെ ബി.ജെ.പി അധികാരത്തില്‍ എത്തണമെന്നാണ് ജനങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അണ്ണാമലൈ കുപ്പുസ്വാമി.
‘തമിഴ്നാടും കേരളവും അടുത്തടുത്ത് കിടക്കുന്ന സംസ്ഥാനങ്ങളാണ്. തമിഴ്നാട് അഴിമതിയുടെ സംസ്ഥാനമായി വരുന്നു. രാജ്യത്തെ ക്രിമിനല്‍ സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുന്നു. ഈ രണ്ട് സംസ്ഥാനങ്ങളും രാജ്യത്തിന്റെ തെറ്റായ ഉദാഹരണമാണ്’.
കേരളത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം എന്ന ലക്ഷ്യത്തോടെ ഒരായിരം ദേശഭക്തര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.’കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് പറയുന്നത്. എന്നാല്‍, കേരളം വളര്‍ത്തിയത് ഇവിടുത്തെ ജനങ്ങളാണ്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും 70 വര്‍ഷം മാറി മാറി ഭരിച്ചിട്ടും ചെയ്യാത്ത കാര്യങ്ങളാണ് നരേന്ദ്ര മോദി അധികാരത്തില്‍ ഏറിയതിന് പിന്നാലെ, നിര്‍ഹിച്ചത്’- അദ്ദേഹം പറഞ്ഞു.