Month: May 2022
-
Food
ഇനി ഭക്ഷണം പറന്നെത്തും
ഫുഡ് ഡെലിവെറിയ്‌ക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ഒരുങ്ങി ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി. ഗരുഡ എയ്‌റോസ്‌പേസുമായി ഒന്നിച്ചു പ്രവർത്തിക്കുമെന്നാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.പുതിയ സാധ്യതകളുടെ തുടക്കം എന്നാണ് ഇതിനെ കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് ഇതിനെ വിശേഷിപ്പിച്ചത്. ഡ്രോൺ കമ്പനിക്ക് നിലവിൽ ഗുഡ്ഗാവിലും ചെന്നൈയിലും നിർമാണ സൗകര്യങ്ങളുണ്ട്. കമ്പനിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്‌റ്റാമാർട്ടിനായാണ് ഡ്രോണുകളുടെ ഉപയോഗം പരീക്ഷിക്കുവാൻ ഒരുങ്ങുന്നത്. വളരെ പെട്ടെന്ന് അവശ്യ സാധനങ്ങൾ ആളുകളിലേക്ക് എത്തിക്കാനുള്ള മത്സരത്തിലാണ് മിക്ക കമ്പനികളും . ആ മത്സരത്തിൽ മുന്നിൽ എത്താനാണ് സ്വിഗ്ഗിയുടെ ശ്രമം.അതിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തുകയാണ് കമ്പനി. പ്രധാന നഗരങ്ങളിൽ ഡെലിവറി ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായഗതാഗത കുരുക്ക് പരിഹരിക്കാൻ ഡ്രോൺ ഡെലിവറി സംവിധാനം സഹായകമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. പുതിയ പദ്ധതി വിലയിരുത്തുന്നതിനായി ഡൽഹി എൻസിആറിലും ബെംഗളൂരുവിലും പലചരക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ ഡ്രോണുകൾ ഉപയോഗിച്ച് ട്രയൽ റൺ തുടങ്ങി. ഡ്രോൺ ഡെലിവറി സംവിധാനം വഴി ഏതു സമയത്തും…
Read More » -
NEWS
യുക്രെയ്നിൽനിന്നു റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചു
യുക്രെയ്നിൽനിന്നു റഷ്യൻ സൈനികർ ടണ്‍കണക്കിനു ധാന്യവും വൻതോതിൽ കാർഷികോപകരണങ്ങളും മോഷ്ടിച്ചു. യുക്രെയ്നിലെ ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ റഷ്യൻസേന ആക്രമിച്ചു തകർത്തുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തെക്കൻ യുക്രെയ്നിലെ ഖെർസൺ, സപോർഷ്യ എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പാദക രാജ്യമായ യുക്രെയ്നിൽ നടന്ന അതിക്രമം രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. റഷ്യയുടെ അധിനിവേശസമയത്ത് യുക്രെയ്നിൽ കയറ്റുമതിക്കായി വൻതോതിൽ ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിരുന്നു. ഏതാണ്ട് ആറു മില്യൻ ടണ്‍ ഗോതന്പും 15 മില്യൻ ടണ്‍ ചോളവും സജ്ജമാക്കിയിരുന്ന സമയത്തായിരുന്നു അധിനിവേശം. ഇപ്പോഴത്തെ കണക്കനുസരിച്ച് ഏതാണ്ട് 4,00,000 ടണ്‍ ധാന്യങ്ങൾ റഷ്യ മോഷ്ടിച്ചിട്ടുണ്ടെന്നാണു യുക്രെയ്ൻ പ്രതിരോധമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
Read More » -
NEWS
വരുന്നു,അസാനി ചുഴലിക്കാറ്റ്;കേരളത്തെ ബാധിച്ചേക്കില്ല
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.ചുഴലിക്കാറ്റ്, ആന്ധ്ര-ഒഡിഷ തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിനാല്‍ തന്നെ, കേരളത്തെ ബാധിക്കാൻ സാധ്യതയില്ല. അതേസമയം കേരളത്തില്‍ അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ശ്രീലങ്ക നല്‍കിയ ‘അസാനി’ എന്നപേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുന്നത്. ‘ഉഗ്രമായ കോപം’ എന്നാണ് ഈ വാക്കിനര്‍ഥം. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
Read More » -
NEWS
ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പനശാലയില്‍ മോഷണം
അടൂര്‍: ബൈപ്പാസ് റോഡരുകില്‍ സ്ഥിതി ചെയ്യുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യ വില്‍പ്പനശാലയില്‍ മോഷണം.വ്യാഴാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. ബിവറേജസിന്റെ പുറകിലൂടെ ഇരുമ്ബ് ഗ്രി ല്ലിന്റെ പൂട്ട് തകര്‍ത്ത ശേഷം ഷട്ടറിന്റെ ഇരുവശത്തേയും പൂട്ട് തകര്‍ത്താണ് മോഷ്‌ടാക്കള്‍ ഉള്ളില്‍ കയറിയത്. ലോക്കറിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് റാക്കില്‍ വച്ചിരുന്ന മദ്യകുപ്പികളുമായി മോഷ്ടാക്കള്‍ കടന്നു.തങ്ങളെ കണ്ടെ ത്താതിരിക്കാന്‍ സിസിറ്റിവിയുടെ ഡിവിആര്‍ യൂണിറ്റ് ഇളക്കികൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്. അതേസമയം എത്ര രൂപയുടെ വിദേശ മദ്യം മോഷണം പോയി എന്നത് സംബന്ധിച്ച് കണക്കെടുപ്പിന് ശേഷമേ പറയാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ബിനു, ഇന്‍സ്പെപെക്ടര്‍ പ്രജീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍ പ്രിന്റ് ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ ബിജുലാല്‍ , രവികുമാര്‍ ,ശ്രീജിത്ത് എന്നിവരുടനേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലതെത്തി തെളിവെടുത്തു.
Read More » -
NEWS
വീണ്ടും വില കൂട്ടി: പാചകവാതക വില 1000 രൂപ കടന്നു
ന്യൂഡല്‍ഹി: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 50 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്. ഇതോടെ 14.2 കിലോ പാചക വാതക സിലിണ്ടറിന് വില 1006.50 രൂപയായി. നേരത്തെ ഇത് 956.05 രൂപയായിരുന്നു. വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞയാഴ്ച വര്‍ധിപ്പിച്ചിരുന്നു. 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്..19 കിലോ സിലിണ്ടറിന്റെ വില ഇപ്പോൾ 2253 രൂപയാണ്.
Read More » -
NEWS
ഗതാഗതക്കുരുക്ക് കാരണം ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല; ട്രെയിന്‍ നിര്‍ത്തിയിട്ടു
കൊല്ലം: ഗതാഗതക്കുരുക്ക് കാരണം ഇരവിപുരത്തിനു സമീപം കുട്ടിക്കട റെയില്‍വേ ഗേറ്റ് അടയ്ക്കാന്‍ കഴിയാഞ്ഞതിനാൽ ട്രെയിന്‍ നിര്‍ത്തിയിടേണ്ടിവന്നു. സംഭവത്തിൽ റയിൽവെ അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്ന് ട്രെയിന്‍ വരുന്നതിന് ഗേറ്റ് കീപ്പര്‍ക്ക് സന്ദേശം ലഭിച്ചെങ്കിലും ഗേറ്റിലെ വാഹനക്കുരുക്കുമൂലം ഗേറ്റ് അടയ്ക്കാന്‍ കഴിഞ്ഞില്ല. സ്വകാര്യ ബസുള്‍പ്പെടെ ഗേറ്റില്‍ കുരുങ്ങി കിടക്കുകയായിരുന്നു.ഈ സമയം കൊല്ലം ഭാഗത്തുനിന്ന് വന്ന ട്രെയിന്‍ ഗേറ്റിന് അല്‍പം അകലെയായി നിര്‍ത്തിയിട്ടതിനാല്‍ അപകടം ഒഴിവായി. നാട്ടുകാരും, ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കുരുക്ക് ഒഴിവാക്കി ഗേറ്റ് അടപ്പിച്ച് ട്രെയിന്‍ കടത്തിവിട്ടത്. മേൽപ്പാലത്തിന്റെ നിര്‍മാണത്തിനായി ഇരവിപുരം കാവല്‍പ്പുര റെയില്‍വെ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം കൂടുതലാണ്. ഗതാഗത നിയന്ത്രണത്തിനായി ഇവിടെ പൊലീസിനെ ഡ്യൂട്ടിക്കിടണമെന്ന വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
Read More » -
NEWS
യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു
അബുദാബി: യുഎഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. കൊച്ചി സ്വദേശിയായ ടിന്റു പോള്‍(36) ആണ് മരിച്ചത്.മെയ് 3ന് ഈദ് അവധി ആഘോഷിക്കാന്‍ കുടുംബത്തോടപ്പം പോകവെ ജബല്‍ ജെയ്സ് മലനിരകള്‍ക്ക് സമീപം ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ടിന്റു പോളും ഭര്‍ത്താവ് കൃപ ശങ്കര്‍, ഇവരുടെ മക്കളായ കൃതിന്‍ ശങ്കര്‍(10), ആദിന്‍ ശങ്കര്‍, കൃപ ശങ്കറിന്റെ അമ്മ എന്നിവരാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ടിന്റു പോളിനെ റാസല്‍ഖൈമയിലെ അല്‍ സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.ഇന്നലെയാണ് മരിക്കുന്നത്.മറ്റുള്ളവരും ഇവിടെ ചികിത്സയിലാണ്. റാസല്‍ഖൈമയിലെ അല്‍ ഹംറ ക്ലിനിക്കില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ടിന്റു പോള്‍.
Read More » -
NEWS
ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പരസ്യമാക്കി എറണാകുളം അങ്കമാലി അതിരൂപത.ഡോ. ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്ന് എറണാകുളം അങ്കമാലി അതിരൂപത സംരക്ഷണ സമിതി വ്യക്തമാക്കി. ജോ ജോസഫിനായി സഭയുടെ ഏതെങ്കിലും തലത്തില്‍ ചര്‍ച്ച ഉണ്ടായോ എന്നറിയില്ല. ആരെങ്കിലും നിര്‍ദ്ദേശിച്ചു എന്നത് കൊണ്ട് അതിരൂപതയുടെ പിന്തുണ ഉണ്ടെന്ന് പറയാനാകില്ല. ആര്‍ക്ക് വോട്ട് എന്നതില്‍ അതിരൂപതയ്ക്ക് നിലപാടുണ്ട്. അതിരൂപതയെ സഹായിച്ചവര്‍ക്ക് മാത്രം പിന്തുണയെന്നും ഫാദര്‍ ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു. സഭയും പി ടി തോമസുമായുണ്ടായിരുന്ന ഭിന്നതകളെ മുതലെടുക്കാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയതന്ത്രമാണ് തൃക്കാക്കരയില്‍ ജോ ജോസഫിലെത്തിയത്. എന്നാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കില്ലെന്നാണ് അതിരൂപത സംരക്ഷണ സമിതി നിലപാടെടുത്തിരിക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ എതിര്‍ത്തും അനുകൂലിച്ചുമാണ് പി ടി തോമസും കത്തോലിക്കാ സഭയും പണ്ട് രണ്ടുതട്ടിലായത്. എന്നാല്‍ ക്രൈസ്തവ വിശ്വാസികളില്‍, വിശിഷ്യ കത്തോലിക്ക വോട്ടര്‍മാരില്‍ പി ടി വിരുദ്ധ വികാരം ജോ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഉണര്‍ത്താനാകുമെന്നാണ് സിപിഎം കരുതുന്നത്.ഇതിനെ ഞങ്ങൾ അനുകൂലിക്കില്ല.-ഫാദര്‍ ജോസഫ്…
Read More » -
NEWS
തൃക്കാക്കരയിൽ വേനൽച്ചൂടിനെ വെല്ലുന്ന ഇലക്ഷൻ ചൂട്
കൊച്ചി: തൃക്കാക്കരയില്‍ ഇരു മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചതോടെ കേരളം വീണ്ടും തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നിരിക്കുകയാണ്. പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമ്ബോള്‍ എല്‍ ഡി എഫിന് വേണ്ടി മത്സരിക്കുന്നത് ഹൃദ്രോഗ വിദഗ്ദനായ ഡോ ജോ ജോസഫാണ്. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം തൃക്കാക്കരയില്‍ ശരിക്കും അപ്രതീക്ഷിതം എന്ന് വേണം പറയാന്‍. ആതുര സുശ്രൂഷാ രംഗത്തെ മാനുഷിക മുഖങ്ങളിലൊന്നാണ് ഡോ. ജോ ജോസഫ്. തനിക്ക് മുന്നിലിരിക്കുന്നവരോട് ഹൃദയംകൊണ്ടാണ് ജോ ജോസഫ് എന്നും സംസാരിച്ചിട്ടുള്ളത്. മനുഷ്യപക്ഷം ചേര്‍ന്നുള്ള വികസന കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഇടതുപക്ഷത്തോടൊപ്പം ജോ ജോസഫിനെ പോലൊരു ഡോക്ടര്‍ നിയമസഭയിലെത്തുന്നത് മനുഷ്യപക്ഷ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 ന്റെ പകിട്ട് നല്‍കും. മനുഷ്യ സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആശയങ്ങള്‍ കൂടുതല്‍ തെളിമയോടെ തൃക്കാക്കരയിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ജോ ജോസഫിനെപോലെ സാധാരണക്കാരന്റെ ഹൃദയമിടിപ്പ് തൊട്ടറിഞ്ഞ ആതുര സുശ്രൂഷകന് കഴിയും. ജോ ജോസഫിലെ മനുഷ്യ സ്നേഹിയെ നമ്മള്‍ കണ്ടത് 2020…
Read More » -
NEWS
പിണറായി വാക്ക് പാലിച്ചു; കെ–ഫോൺ വീടുകളിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ ഇന്റർനെറ്റ് കണക്‌ഷൻ വീടുകളിലേക്ക്.ആദ്യ ഘട്ടത്തിൽ ഒരു നിയോജക മണ്ഡലത്തിൽ 500 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാൻ തീരുമാനമായി. സെക്കൻഡിൽ 10 മുതൽ 15 വരെ എംബി വേഗത്തിൽ ദിവസം ഒന്നര ജിബി ഡേറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക. ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിക്കും. ഈ പട്ടിക പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും കൈമാറും. ഇന്റർനെറ്റ്, പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം.ബജറ്റിലെ ഈ പ്രഖ്യാപനത്തെത്തുടർന്ന് 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കെ–ഫോൺ പദ്ധതിക്കു തുടക്കമിട്ടത്. 14 ജില്ലകളെയും ബന്ധിപ്പിച്ച് വൈദ്യുതി തൂണുകളിലൂടെ വലിച്ച വമ്പൻ കേബിൾ ശൃംഖലയാണ് കെ–ഫോണിന്റെ നട്ടെല്ല്. 2,600 കിലോമീറ്റർ ദൂരമാണ് കേബിൾ സ്ഥാപിക്കുന്നത്. ഇതിൽ 2,045 കിലോമീറ്റർ കേബിൾ സ്ഥാപിക്കൽ പൂർത്തിയായിട്ടുണ്ട്.
Read More »