Month: May 2022
-
NEWS
സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ചാടിയിറങ്ങിയ യാത്രക്കാരൻ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു
കാസർകോട് :സ്റ്റോപ്പില്ലാത്ത സ്‌റ്റേഷനിൽ ചാടിയിറങ്ങുമ്പോൾ ട്രെയിനിനടിയില്‍പ്പെട്ട് യാത്രക്കാരൻ മരിച്ചു.കര്‍ണാടക ധര്‍മ്മസ്ഥല സ്വദേശിയും കാസര്‍കോട് ചൗക്കിയില്‍ താമസക്കാരനുമായ വിജയന്‍റെ മകന്‍ സന്തോഷ് കുമാര്‍ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കാസര്‍കോട് നിന്നും ട്രെയിനിൽ കയറിയ സന്തോഷ് കുമാർ സ്റ്റോപ്പില്ലാത്ത ചെറുവത്തൂര്‍ സ്റ്റേഷനില്‍ ചാടിയിറങ്ങാന്‍ ശ്രമിക്കവേ ട്രെയിനിനടിയില്‍പെടുകയായിരുന്നു. മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More » -
NEWS
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി 20-ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഉണ്ടാകില്ല
തൃക്കാക്കര: ഇടതു വലതു മുന്നണികള്‍ തമ്മിൽ നേരിട്ടുള്ള മത്സരമാകും തൃക്കാക്കരയിൽ നടക്കുക.അടിത്തറ ശക്തമാക്കിയതിന് ശേഷം തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇറങ്ങിയാല്‍ മതിയെന്ന നിലപാട് ആംആദ്മി പാര്‍ട്ടി കേന്ദ്ര നേതൃത്വം എടുത്തതോടെയാണിത്. കിഴക്കമ്ബലത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് ഗുണം ചെയ്യുമെന്നായിരുന്നു കേരളത്തിലെ ട്വന്റി 20 നേതാക്കളുടെ വിലയിരുത്തല്‍.ഇവിടെ നടത്തിയ സര്‍വ്വേയും മുന്നേറ്റം പ്രവചിച്ചു.എന്നാല്‍ കേരളത്തിലെ സാഹചര്യങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ട് മനസ്സിലാക്കി. അവര്‍ പ്രത്യേക സര്‍വ്വേയും നിര്‍ത്തി.ഒരു ജയസാധ്യതയും ഇല്ലെന്ന് മനസ്സിലാക്കി. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന തീരുമാനം. ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനാണ് ട്വന്റി 20 തീരുമാനിച്ചിരുന്നത്.എന്നാല്‍ ആംആദ്മി പാര്‍ട്ടി മത്സരിക്കാതിരുന്നാല്‍ ട്വന്റി 20യും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. തൃക്കാക്കരയില്‍ കഴിഞ്ഞ തവണ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ ടെറി തോമസ് 13773 വോട്ട് നേടി നാലാം സ്ഥാനത്തെത്തിയിരുന്നു. തൃക്കാക്കരയില്‍ ചതുഷ്‌കോണ മത്സരം ഒഴിവായതോടെ ഇതിന്റെ നേട്ടം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് കിട്ടുമെന്ന വിലയിരുത്തലാണുള്ളത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ കഴിഞ്ഞ തവണത്തെ പതിമൂവായിരം വോട്ടുകള്‍…
Read More » -
NEWS
തൃക്കാക്കര സീറ്റിനെ ചൊല്ലി കോൺഗ്രസ്സിൽ വീണ്ടും അടി
തൃക്കാക്കര: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിട്ടും തൃക്കാക്കര സീറ്റിനെ ചൊല്ലിയുള്ള അടി നിർത്താതെ കോൺഗ്രസ്സ്.പ്രധാനമായും ഡൊമിനിക് പ്രസന്റേഷനും കെ വി തോമസുമാണ് വിമർശനങ്ങളുമായി രംഗത്തുള്ളത്. എന്നാല്‍ തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് വിജയമുറപ്പിച്ചെന്നാണ് കെ മുരളീധരന്‍ എംപി പറയുന്നത്. പി ടിയുടെ പേരില്‍ സഹതാപതരംഗം കോണ്‍ഗ്രസിന് ആവശ്യമില്ലെന്നും ഉമ 20,000 വോട്ടുകള്‍ക്ക് ജയിക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. പി ടി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പണ്ട് ഹൈക്കമാന്‍ഡിന് കത്തയച്ചവരാണ് ഇപ്പോള്‍ ഉമയ്ക്കെതിരെ നിലപാടെടുക്കുന്നതെന്നും ഇവരെ ആര് വകവയ്ക്കുന്നു എന്നും മുരളീധരന്‍ ചോദിക്കുന്നു. അതേസമയം പാർട്ടിയിൽ അർഹതയുള്ളത് മാത്രമാണ് ചോദിച്ചിട്ടുള്ളതെന്നും അർഹത ഇല്ലാത്തത് ചോദിച്ചിട്ടില്ലെന്നും കെ വി. തോമസ് പറഞ്ഞു.തൃക്കാക്കരയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് നേരത്തെ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. ഏഴ്പ്രവാശ്യം ജയിച്ചത് തെറ്റാണോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ 77, 78 വയസുള്ളവർക്ക് വരെ സീറ്റ് കൊടുത്തു.തനിക്കെതിരെ ഭീഷണിയുടെ സ്വരം ഉയർത്തിയവർ സുഹൃത്തുക്കളാണ്. ഞാൻ ജനിച്ചത് കോൺഗ്രസ് കുടുംബത്തിലാണ്. വളർന്നത് കോൺഗ്രസ് ഗ്രാമത്തിലും.കോൺഗ്രസുകാരനായിരിക്കാൻ മെമ്പർഷിപ്പിന്റെ ആവശ്യമില്ലെന്നും കെ…
Read More » -
Kerala
ഇടുക്കി വിളിക്കുന്നു, കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക്; ഇന്ന് മുതൽ ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കാം
കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന കാടുകളും മഞ്ഞ് തഴുകി ഉറക്കുന്ന മലനിരകളും കുളിരു ചൊരിയുന്ന കുന്നിൻപുറങ്ങളും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവർന്ന ഇടുക്കിയിലേയ്ക്ക് ഒരു ഉല്ലാസയാത്ര. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷി കത്തോടനുബന്ധിച്ചാണ് ഈ അപൂർവ്വ അവസരം. ഇന്നു മുതൽ 31 വരെ എല്ലാ ദിവസവും ഇടുക്കി ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിക്കുന്നു. ഡാമുകളിലെ സന്ദർശനസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ. നാളെ മുതൽ 15 വരെ ജില്ലാതല പ്രദർശന വിപണനമേള വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലേക്കു ട്രെക്കിങ്, ഇടുക്കി ജലാശയത്തിൽ ബോട്ടിങ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു ഡാമുകളിലെ സന്ദർശനസമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണു നിരക്ക്.…
Read More » -
NEWS
10 രൂപയുടെ ഊണുമായി കൊച്ചി നഗരസഭയുടെ ‘സമൃദ്ധി @ കൊച്ചി’
കൊച്ചി:മേയര്‍ എം അനില്‍കുമാര്‍ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി 2021 ഒക്ടോബര്‍ ഏഴിനാണ് ‘സമൃദ്ധി @ കൊച്ചി’ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്.10 രൂപയ്ക്ക് വിഭവസമൃദ്ധമായ ഊണായിരുന്നു ഹോട്ടലിന്റെ പ്രത്യേകത. മാസങ്ങള്‍ പിന്നിട്ടതോടെ 10 രൂപ ഊണിനൊപ്പം 30 രൂപയ്ക്ക് പൊരിച്ച മീനും ലഭ്യമാക്കി. പിന്നാലെ 20, 30 രൂപയ്ക്ക് പ്രാതലും. രാവിലെ 10.30 വരെ ഇഡ്ഡലി–സാമ്ബാര്‍, പൂരി–മസാല, മുട്ടക്കറി എന്നിവ കിട്ടും. പകല്‍ 11 മുതല്‍ 10 രൂപ ഊണ് വിളമ്ബും. 30 രൂപ നല്‍കിയാല്‍ ഊണിനൊപ്പം പൊരിച്ച മീനും കഴിക്കാം. ചൂര, മോദ, വറ്റ മീനുകളാണ് വില്‍ക്കുന്നത്. ദിവസം 750 മീന്‍ കഷ്ണംവരെ പൊരിക്കും. പാഴ്സല്‍ ഉള്‍പ്പെടെ 3500 ഊണ് വില്‍ക്കുന്നുണ്ട്. പാഴ്സലിന് 15 രൂപ ഈടാക്കും. ഒരാള്‍ക്ക് പരമാവധി നാല് പാഴ്സല്‍ നല്‍കും. ചെറുയോഗങ്ങള്‍ക്ക് 25 രൂപ നിരക്കില്‍ ഊണ് നല്‍കും. പതിനഞ്ച് ജീവനക്കാരുമായി തുടങ്ങിയ സമൃദ്ധിയില്‍ ഇപ്പോള്‍ 30 പേരുണ്ട്. എല്ലാവരും കുടുംബശ്രീ…
Read More » -
NEWS
കോട്ടയത്ത് ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; റദ്ദാക്കിയതും വഴി തിരിച്ചുവിട്ടതുമായ ട്രെയിനുകൾ
കോട്ടയം: റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ഭാഗമായി കോട്ടയം പാത വഴി ഇന്നു പകൽ ഗതാഗത നിയന്ത്രണം. കോട്ടയം വഴി പോകുന്നതിൽ ഇന്നു നിയന്ത്രണമുള്ളതും തിരിച്ചുവിട്ടതുമായ ട്രെയിനുകൾ: പൂർണമായി റദ്ദാക്കിയത് 06431 കോട്ടയം–കൊല്ലം പാസഞ്ചർ ഭാഗികമായി റദ്ദാക്കിയത് 1)16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് കൊല്ലം വരെ മാത്രം 2) 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് എറണാകുളം വരെ മാത്രം. ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകൾ 1. 17230 സെക്കൻഡരാബാദ് – തിരുവനന്തപുരം ശബരി 2. 16649 മംഗളൂരു – നാഗർകോവിൽ പരശുറാം 3. 12625 തിരുവനന്തപുരം – ന്യൂഡൽഹി കേരള 4. 16382 കന്യാകുമാരി – പുണെ ജയന്തി ജനത 5. 12202 കൊച്ചുവേളി- ലോക്മാന്യതിലക് ശരീബ് രഥ്
Read More » -
NEWS
യാത്രക്കാർ വിഷമവൃത്തത്തിൽ, ദുബായ് വിമാനത്താവളം നാളെ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും
റൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം നാളെ (തിങ്കൾ) മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കും. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡി.ഡബ്ല്യു.സി) മാറും. സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് സർവീസുകൾ ഡിഎക്സ്ബിയിലെ ടെർമിനൽ 3ൽ തുടരുമെന്നാണ് ഇതുവരെയുള്ള വിവരം. കാർഗോ വിമാനങ്ങളിൽ ചിലത് ഡി.ഡബ്ല്യു.സിയിലേക്കു മാറും. കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, ലക്നൗ, അഹമ്മദാബാദ് ഉൾപ്പെടെയുള്ള സർവീസുകൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറുമെന്ന് ഫ്ലൈ ദുബായ് നേരത്തേ അറിയിച്ചിരുന്നു. ദുബായ് രാജ്യാന്തര വിമാനത്താവളം, അൽ മക്തൂം വിമാനത്താവളം (ഡി.ഡബ്ല്യു.സി) എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും കഴിഞ്ഞദിവസം…
Read More » -
NEWS
ഐപിഎൽ:കൊല്‍ക്കത്തയുടെയും പ്ലേഓഫ് സാധ്യതകൾ അസ്തമിച്ചു
പുനെ : തുടരെ നാലാം ജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. കൊല്‍ക്കത്തയെ 75 റണ്‍സിനാണ് തോല്‍പ്പിച്ചത്.തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേഓഫ് സാധ്യതകള്‍ അസ്തമിച്ചു.പ്ലേഓഫ് കാണാതെ പുറത്തായ മറ്റൊരു ടീം മുംബൈ ഇന്ത്യൻസാണ്. ലഖ്‌നൗ മുന്‍പില്‍ വെച്ച 176 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 101 റണ്‍സ് കണ്ടെത്താനെ കഴിഞ്ഞുള്ളു.3 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുത ആവേശ് ഖാനാണ് കളിയിലെ താരം. ഹോള്‍ഡറും മൂന്ന് വിക്കറ്റ് പിഴുതു. കൊല്‍ക്കത്ത നിരയില്‍ റസല്‍ മാത്രമാണ് പിടിച്ച് നിന്നത്. റസല്‍ 19 പന്തില്‍ നിന്ന് 3 ഫോറും 5 സിക്‌സും സഹിതം 45 റണ്‍സ് എടുത്ത് പുറത്തായി. 12 പന്തില്‍ നിന്ന് 3 ഫോറും ഒരു സിക്‌സും നേടി സുനില്‍ നരൈന്‍ 22 റണ്‍സ് എടുത്തു. നിലവിൽ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിൽ കടന്നിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്,സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ്,സണ്‍റൈസേഴ്‌സ് ഹൈദരബാദ്,റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു എന്നീ ടീമുകളാണ് ഇനി പ്ലേ…
Read More » -
NEWS
പി സി ജോർജ്ജിനെ മുൻപിൽ നിർത്തി ക്രിസ്‌ത്യന്‍ വോട്ടുകള്‍ സമാഹരിക്കാൻ ബിജെപി
കൊച്ചി :പി സി ജോർജ്ജിനെ മുൻപിൽ നിർത്തി ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ബിജെപി.15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജോര്‍ജിനെ ബിജെപിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും എന്നാണ് കരുതുന്നത്. ലൈംഗികപീഡനക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി. കേരളത്തിലെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി ഏറെ കാലമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്.അല്‍ഫോന്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയാക്കിക്കൊണ്ടു നടത്തിയ നീക്കവും ഫലം കണ്ടില്ല.ഈ സാഹചര്യത്തില്‍ ജോര്‍ജിനെ ഉപയോഗിച്ച് ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ പാട്ടിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി ജോര്‍ജിനെ കാത്തിരിക്കുന്നത് വലിയ പദവികളാണെന്നാണു സൂചന.
Read More » -
NEWS
കാമുകിയുടെ കാറിന് തീയിട്ടു; വെന്തു മരിച്ചത് 7 പേർ
ഇന്‍ഡോര്‍: മൂന്ന് നില കെട്ടിടത്തിന് തീപിടിത്തമുണ്ടായി ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പൊലീസ്.ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗറിലാണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തിൽ തീ പടര്‍ന്ന് ഏഴ് പേർ വെന്തു മരിച്ചത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കേസെടുത്തു.തന്റെ പ്രണയം നിരസിച്ച സ്ത്രീയുടെ കാര്‍ ദീക്ഷിത് കത്തിച്ചതാണ് കെട്ടിടത്തിലേക്ക് തീപടരാനും ഏഴ് പേരുടെ മരണത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച പുലര്‍ച്ചെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് വാഹനത്തിന് ദീക്ഷിത് തീയിട്ടത്.ഈ തീ പടര്‍ന്ന് കെട്ടിടത്തിൽ പിടിക്കുകയായിരുന്നു.താഴത്തെ നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ കാറിന് തീയിടുന്നത് കണ്ടത്.ഇതോടെ കാറിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. സംഭവത്തിന് ശേഷം മുങ്ങിയ ദീക്ഷിതിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Read More »