KeralaNEWS

ഇടുക്കി വിളിക്കുന്നു, കാഴ്ചകളുടെ വിസ്മയ ലോകത്തേക്ക്; ഇന്ന് മുതൽ ഇടുക്കി-ചെറുതോണി ഡാമുകൾ സന്ദർശിക്കാം

   കാട്ടാനകൾ സ്വൈരവിഹാരം നടത്തുന്ന കാടുകളും മഞ്ഞ് തഴുകി ഉറക്കുന്ന മലനിരകളും കുളിരു ചൊരിയുന്ന കുന്നിൻപുറങ്ങളും കൊണ്ട് സഞ്ചാരികളുടെ ഹൃദയം കവർന്ന ഇടുക്കിയിലേയ്ക്ക് ഒരു ഉല്ലാസയാത്ര.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷി കത്തോടനുബന്ധിച്ചാണ് ഈ അപൂർവ്വ അവസരം. ഇന്നു മുതൽ 31 വരെ എല്ലാ ദിവസവും ഇടുക്കി ചെറുതോണി ഡാമുകളിൽ സന്ദർശനാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിക്കുന്നു. ഡാമുകളിലെ സന്ദർശനസമയം രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.

നാളെ മുതൽ 15 വരെ ജില്ലാതല പ്രദർശന വിപണനമേള വാഴത്തോപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലേക്കു ട്രെക്കിങ്, ഇടുക്കി ജലാശയത്തിൽ ബോട്ടിങ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.

രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു ഡാമുകളിലെ സന്ദർശനസമയം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണു ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിലൂടെ ബഗ്ഗി കാറിൽ സഞ്ചരിക്കുന്നതിന് 8 പേർക്ക് 600 രൂപയാണു നിരക്ക്.

കാൽവരി മലനിരകളും ഹിൽവ്യൂ പാർക്കും അഞ്ചുരുളിയും പാൽക്കുളംമേടും മൈക്രോവേവ് വ്യൂ പോയിന്റും മേളയോടനു ബന്ധിച്ചു സന്ദർശിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

Back to top button
error: