Month: May 2022
-
NEWS
ആം ആദ്മി പാർട്ടി നേതാവ് തൃക്കാക്കരയിൽ സ്വതന്ത്രനായി മത്സരിക്കും
തൃക്കാക്കര: ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ മത്സരത്തിനില്ലെന്ന് അറിയിച്ചതോടെ പാർട്ടിയിലും കലാപക്കൊടി ഉയർന്നു.ആം ആദ്മിയുടെ കേരളത്തിലെ പ്രവർത്തകനും തൃക്കാക്കര സ്വദേശിയുമായ ജോർജ്ജാണ് നോമിനേഷൻ നൽകി സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. ഇതൊരു വാശിയല്ലെന്നും 10 വർഷം ആം ആദ്മി പാർട്ടിയെ തോളിലേറ്റി നടന്നതിൻ്റെ ക്ലൈമാക്സാണ് ഇതെന്നും ജോർജ്ജ് പറയുന്നു.
Read More » -
NEWS
പ്രതിപക്ഷനേതാവ് മതചിഹ്നത്തെ കൂട്ട് പിടിക്കുമ്പോൾ
⭕️ റെഡ് ക്രോസ്സിന്റെ ചിഹ്നം ക്രൈസ്തവ സഭയുടെ ചിഹ്നം ആണ് പോലും.. നമ്മുടെ പ്രതിപക്ഷ നേതാവ് പറഞ്ഞതാണ്.. വി ഡി സതീശൻ. തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ.ജോ ജോസഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം നടക്കുമ്പോൾ അവിടെ ആശുപത്രികൾ ഉപയോഗിക്കുന്ന റെഡ് ക്രോസ് ചിഹ്നം കണ്ടതാണ് പ്രശ്നം.അത് ക്രൈസ്തവ ചിഹ്നമായി കണ്ട് വർഗീയവത്കരിക്കുകയായിരുന്നു മ്മ്ടെ സതീശൻ. ⭕️ റെഡ് ക്രോസ്സ് എന്താ ക്രോസ്സ് എന്താ എന്ന് അറിയാതെ വർഗീയ വിഷം തുപ്പുന്ന സതീശൻ കോൺഗ്രസ്കാരനാണ്. കേരളത്തിലെ പ്രതിപക്ഷ നേതാവും!! ഇന്ന് മേയ് 8..‼️ ലോക റെഡ് ക്രോസ് ദിനം ആണ്.. ⭕️ “ഇന്ന് റെഡ്‌ക്രോസ് ദിനം (World Red Cross Day). മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്. ലോകമാമ്പാടും മെയ് 8 അന്താരാഷ്ട്ര റെഡ്‌ക്രോസ് ദിനമായി ആചരിച്ച് വരുന്നു. ലോകമെമ്പാടുമുള്ള ദുരന്തങ്ങള്‍, സായുധ സംഘര്‍ഷങ്ങള്‍, ആരോഗ്യ പ്രതിസന്ധികള്‍ എന്നിവ നേരിടുന്നവര്‍ക്ക് സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന…
Read More » -
NEWS
ഇളം തലമുറയ്ക്കൊപ്പം ആഹ്ലാദം പങ്ക് വച്ച് പെരുന്നാൾ ദിനത്തിൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്, സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ
ദുബൈ: ഒത്തുചേരലിന്‍റെ സന്തോഷം പങ്കുവെക്കുന്ന ആഘോഷമാണ് ചെറിയ പെരുന്നാള്‍. എല്ലാ തിരക്കുകളില്‍ നിന്നും ഇടവേള എടുത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന സമയം. ഇത്തരത്തില്‍ കുടുംബത്തോടൊപ്പമുള്ള യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ചിത്രമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. യുഎഇയില്‍ ഇത്തവണ ഒമ്പത് ദിവസത്തെ അവധിയാണ് ചെറിയ പെരുന്നാളിന് ലഭിച്ചത്. കുടുംബത്തോടൊപ്പമുള്ള ദുബൈ ഭരണാധികാരിയുടെ വിലപ്പെട്ട നിമിഷങ്ങള്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. രാജകുടുംബത്തിലെ ഇളംതലമുറക്കാരായ 23 പേര്‍ക്കൊപ്പം ശൈഖ് മുഹമ്മദ് ഇരിക്കുന്നതാണ് ചിത്രത്തില്‍. ‘ഫാമിലി’ എന്ന ഹാഷ്ടാഗില്‍ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം വൈറലാകുകയായിരുന്നു. ആഘോഷ അവസരത്തിന് അനുയോജ്യമായ വേഷമാണ് ചിത്രത്തില്‍ എല്ലാവർക്കും.
Read More » -
India
ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി, ബിഹാറില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
പാട്നയിലെ രാം കൃഷ്ണ നഗറില്‍ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയാണ് ജഹനാബാദ് സ്വദേശിയായ 28കാരിയെ യുവാക്കള്‍ പീഡിപ്പിച്ചത്. വ്യാജ വിവാഹ പരിപാടിയുടെ പേരില്‍ തന്നെ വിളിച്ച് വരുത്തി പിന്റു കുമാര്‍, സഞ്ജീവ് കുമാര്‍, കരു കുമാര്‍ എന്നീ മൂന്ന് യുവാക്കള്‍ ആക്രമിക്കുകയായിരുന്നു എന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവാക്കള്‍ പരിപാടി ബുക്ക് ചെയ്തത് പ്രകാരം സ്ഥലത്തെത്തിയപ്പോള്‍ അവിടെ അങ്ങനെയൊരു പരിപാടി നടക്കുന്നില്ലെന്ന് കണ്ട് ഞെട്ടിപ്പോയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. സ്ഥലത്തുണ്ടായിരുന്നവരോട് കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ തനിക്ക് നേരെ തോക്ക് ചൂണ്ടി ബലം പ്രയോഗിച്ച് ഒരു മുറിയിലേക്ക് വലിച്ച് കൊണ്ടുപോയി. തന്നെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പറഞ്ഞു. ഒടുവിൽ പ്രതികളുടെ കൈയില്‍ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം മറ്റൊരു മുറിയില്‍ കയറി വാതിലടച്ച യുവതി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി യുവതിയെ രക്ഷിച്ചു. സംഭവത്തില്‍ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും…
Read More » -
Kerala
തൃശൂർ പൂരത്തിലെ സ്പെഷൽ കുടയിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ ചിത്രം, ഹിന്ദുവൽക്കരണം എന്ന് സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം
പ്രതിസന്ധിയൊഴിഞ്ഞ് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം പൂരം കെങ്കേമമായി ആഘോഷിക്കാൻ നാടൊന്നാകെ ഒരുങ്ങുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന വർണ്ണക്കാഴ്ചകളുമായി ചമയ പ്രദർശനം തുടങ്ങി. പാറമേക്കാവ് അഗ്രശാലയും തിരുവമ്പാടി കൗസ്തുഭവും നിറഞ്ഞ് സന്ദർശകർ. പൂരത്തിലെ വൻ ജനത്തിരക്ക് കണക്കിലെടുത്ത് പതിവിന് വിപരീതമായി തിരുവമ്പാടി വിഭാഗം ചമയപ്രദർശനം രണ്ട് ദിവസമായാണ് നടത്തുന്നത്. പാറമേക്കാവിന്റെ ചമയ പ്രദർശനം ഇന്ന് രാവിലെ സുരേഷ്‌ഗോപിയും തിരുവമ്പാടിയുടെ ചമയപ്രദർശനം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു എന്നിവർ പങ്കെടുത്തു. ഇത്തവണ കുടമാറ്റം അടുത്ത് നിന്ന് കാണാൻ സ്ത്രീകൾക്ക് സൗകര്യം ഒരുക്കുമെന്നു റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പൂരം സ്ത്രീ സൗഹൃദമായിരിക്കും. സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിൽ 300 വനിതാ പൊലീസുകാർ സുരക്ഷ ഉറപ്പാക്കാനുണ്ടാകും. ഇതിനിടയിലാണ് പുത്തരിയിൽ കല്ല് കടിച്ചതു പോലെ ചില വിവാദത്തിൽ ഉയർന്നു വരുന്നത്. പൂരത്തിലെ ആകർഷണീയമായ തെക്കേനടയിലെ കുടമാറ്റത്തിൽ ഉയർത്താനുള്ള സ്പെഷൽ കുടകളിൽ ആർ.എസ്.എസ് നേതാവ് സവർക്കറുടെ സവർക്കറുടെ ചിത്രവും.…
Read More » -
NEWS
തൃശ്ശൂരിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ
തൃശ്ശൂർ: ഒന്നരക്കോടി രൂപ വിലയുള്ള ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ പിടിയിലായി.എറണാകുളം പള്ളുരുത്തി കണ്ണമാലി സ്വദേശികളായ കടുഞ്ഞാപറമ്പ് വീട്ടിൽ സേവ്യർ ജെറിഷ് (29), തൊഴുത്തുങ്കൽ വീട്ടിൽ അഖിൽ ആന്റണി (24) എന്നിവരെയാണ് തൃശ്ശൂർ എക്സൈസ് റേഞ്ച് പാർട്ടിയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്ന് അറസ്റ്റ് ചെയ്തത്.വിശാഖപട്ടണത്തുനിന്ന് തീവണ്ടിയിൽ ട്രാവൽ ബാഗിലാക്കി കൊണ്ടുവന്ന ആറുകിലോ ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടിച്ചെടുത്ത്. വിശാഖപട്ടണത്തേക്ക് ബൈക്കിൽ പോയ പ്രതികൾ വാഹനപരിശോധന ശക്തമാക്കിയതറിഞ്ഞ് ബൈക്ക് തീവണ്ടിയിൽ പാഴ്സൽ അയക്കുകയായിരുന്നു.ശേഷം മറ്റൊരു തീവണ്ടിയിലാണിവർ തൃശ്ശൂരിലെത്തിയത്.വിതരണക്കാരെ കാത്തുനിൽക്കുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ പിടികൂടിയത്.
Read More » -
NEWS
സ്വർണമാല പൊട്ടിച്ചു കടക്കുന്നതിനിടയിൽ ബൈക്കപകടം;മോഷ്ടാക്കളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: സ്വർണമാല മോഷ്ടിച്ച് കടക്കുന്നതിനിടെ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. കഠിനംകുളം സ്വദേശി സജാദ് എന്നയാളാണ് മരിച്ചത്. തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ 11 പവൻ വരുന്ന മാല മോഷ്ടിച്ച് വരുമ്പോഴാണ് അപകടമെന്ന് പൊലീസ് അറിയിച്ചു. ഒപ്പമുണ്ടായിരുന്ന അമൽ എന്നയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ ആറരയോടെയാണ് അപകടം. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിലാണ് ബൈക്ക് ഡിവൈഡറിൽത്തട്ടി മറിഞ്ഞ് അപകടമുണ്ടായത്. ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ബൈക്കിൽനിന്ന് തെറിച്ചുവീണ രണ്ടുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സജാദിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരുക്കുകളോടെ ആശുപത്രിയിലുള്ള അമൽ കോട്ടയം പാലാ സ്വദേശിയാണെന്നാണ് സൂചന. സജാദും അമലും ചേർന്ന് ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് തക്കലയിൽനിന്ന് ഒരു സ്ത്രീയുടെ കഴുത്തിൽ കിടന്ന 11 പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെട്ടത്. ഇതുമായി തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. പൊട്ടിച്ചെടുത്ത മാല അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന അമലിന്റെ…
Read More » -
LIFE
ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നു
എൻ എൻ ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിർമ്മിച്ച് പാലൂരാൻ സംവിധാനം ചെയ്യുന്ന ” ഐറ്റം നമ്പർ വൺ ” എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ക്രിക്കറ്റർ ശ്രീശാന്ത് പിന്നണി ഗായകനാകുന്നത്. ചിത്രത്തിലൊരു കേന്ദ്ര കഥാപാത്രത്തെയും ശ്രീശാന്ത് അവതരിപ്പിക്കുന്നുണ്ട്. “ആളുകൾ ഇഷ്ടപ്പെടുന്ന, വൈറലാകാൻ സാധ്യതയുള്ള പാട്ടാണ്. ഡാൻസ് ഓറിയന്റഡ് എന്റർടെയ്നറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ കോമഡി ഫ്ലേവറുള്ള കഥാപാത്രമാണ് തന്റേതെ”ന്നും കൊച്ചിയിൽ നടന്ന റിക്കോർഡിംഗ് വേളയിൽ തികഞ്ഞ ആഹ്ളാദത്തോടെ ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സജീവ് മംഗലത്താണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു ഐറ്റം പാട്ടിനുവേണ്ടി , ലോകത്താകമാനം ലക്ഷകണക്കിന് ആരാധകരുള്ള സണ്ണി ലിയോണിന്റെ നൃത്തച്ചുവടുകൾ ചിത്രത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതകളിലൊന്നാണ്. ബോളിവുഡിലെയും സൗത്തിന്ത്യയിലെയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഐറ്റം നമ്പർ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ പി ആർ ഓ അജയ് തുണ്ടത്തിൽ .
Read More » -
India
ശതകോടികളുടെ അഴിമതി നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാൾ എൻഫോഴ്സ്മെൻറ് റെയ്ഡിൽ കുടുങ്ങി
ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ വീട്ടിലടക്കം നടത്തിയ എൻഫോഴ്സ്മെൻറ് റെയ്ഡില്‍ ഭീമമായ തുക കണ്ടെടുത്തു. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടില്‍ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടില്‍ നാല് പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500ന്‍റെയും 2000ന്‍റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്. സമീപകാലത്തെ ഇ.ഡിയുടെ വമ്പന്‍ കള്ളപ്പണ വേട്ടയാണിത്. 2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടി വെട്ടിച്ച കേസില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും അഴിമതിയുടെ പങ്ക് കൊടുത്തു എന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു. പഞ്ചാബ്, ബീഹാര്‍, മഹാരാഷ്ട്ര, ബംഗാള്‍, ജാര്‍ഖണ്ഡ് അങ്ങനെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒരേ സമയം റെയ്ഡ് നടന്നു. പൂജയുടെ ഭര്‍ത്താവ് എം.ഡിയായ റാഞ്ചിയിലെ…
Read More » -
Kerala
തൃശൂർ പൂരത്തിന് കേന്ദ്രത്തിന്റെ വിലക്ക്, വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം
തൃശൂർ: സുരക്ഷ ചൂണ്ടിക്കാണിച്ച് പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികൾക്ക് പ്രവേശനമില്ല. മന്ത്രിമാരായ കെ രാധാകൃഷ്ണനും കെ രാജനും പെസോയുടെ അനുമതി തേടിയിരുന്നുവെങ്കിലും കാണികളെ റൗണ്ടിനകത്തേക്ക് പ്രവേശിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. തൃശൂരിൽ വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ പരിശോധന നടത്തിയ കേന്ദ്ര എക്സ്പ്ലോസിവ് വിഭാഗം കേരള മേധാവി ഡോ. പി. കെ റാണ സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സാമ്പിൾ വെടിക്കെട്ടിന് കാത്തിരിക്കുകയാണ് പൂരപ്രേമികൾ. പെസോയുടെ നിർദേശമനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്ന പൊലീസ് മാർഗനിർദേശം പുറപ്പെടുവിച്ചു. വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടിൽ നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് എന്നീ ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ എന്ന് പൊലീസ് അറിയിച്ചു. പൂരം വെടികെട്ടിന്റെ തീവ്രത മുൻ വർഷങ്ങളേക്കാൾ വളരെയധികം…
Read More »