NEWS

പി സി ജോർജ്ജിനെ മുൻപിൽ നിർത്തി ക്രിസ്‌ത്യന്‍ വോട്ടുകള്‍ സമാഹരിക്കാൻ ബിജെപി

കൊച്ചി :പി സി ജോർജ്ജിനെ മുൻപിൽ നിർത്തി ക്രിസ്ത്യൻ വോട്ടുകൾ പിടിക്കാൻ ബിജെപി.15-നു കേരളത്തിലെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ജോര്‍ജിനെ ബിജെപിയുടെ ഭാഗമാക്കുന്നതിനുള്ള അനുമതി നല്‍കും എന്നാണ് കരുതുന്നത്.

ലൈംഗികപീഡനക്കേസില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനൊപ്പം നിന്ന ഏക നേതാവായ ജോര്‍ജിനു കേരളത്തിലെ ബിഷപ്പുമാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്‌.ഇതു പ്രയോജനപ്പെടുത്തി കേരളത്തിലെ ക്രൈസ്‌തവ വിഭാഗങ്ങളെ ആകര്‍ഷിക്കാനാണു ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതി.

 

Signature-ad

 

കേരളത്തിലെ വിവിധ ക്രിസ്‌ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ സമാഹരിക്കാനായി ഏറെ കാലമായി ബി.ജെ.പി. ശ്രമം തുടങ്ങിയിട്ട്‌.അല്‍ഫോന്‍സ്‌ കണ്ണന്താനത്തെ കേന്ദ്രമന്ത്രിയാക്കിയാക്കിക്കൊണ്ടു നടത്തിയ നീക്കവും ഫലം കണ്ടില്ല.ഈ സാഹചര്യത്തില്‍ ജോര്‍ജിനെ ഉപയോഗിച്ച്‌ ക്രിസ്‌ത്യന്‍ വിഭാഗങ്ങളെ പാട്ടിലാക്കാനുളള പദ്ധതിയാണു ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവിഷ്‌കരിക്കുന്നത്‌. ഇതിന്റെ ഭാഗമായി ജോര്‍ജിനെ കാത്തിരിക്കുന്നത്‌ വലിയ പദവികളാണെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: