NEWS

കാമുകിയുടെ കാറിന് തീയിട്ടു; വെന്തു മരിച്ചത് 7 പേർ

ഇന്‍ഡോര്‍: മൂന്ന് നില കെട്ടിടത്തിന് തീപിടിത്തമുണ്ടായി ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് പൊലീസ്.ഇന്‍ഡോര്‍ നഗരത്തിലെ വിജയ് നഗറിലാണ് കഴിഞ്ഞ ദിവസം മൂന്ന് നില കെട്ടിടത്തിൽ തീ പടര്‍ന്ന് ഏഴ് പേർ വെന്തു മരിച്ചത്. സംഭവത്തില്‍ 27കാരനായ ശുഭം ദീക്ഷിതിനെതിരെ പൊലീസ് കേസെടുത്തു.തന്റെ പ്രണയം നിരസിച്ച സ്ത്രീയുടെ കാര്‍ ദീക്ഷിത് കത്തിച്ചതാണ് കെട്ടിടത്തിലേക്ക് തീപടരാനും ഏഴ് പേരുടെ മരണത്തിനും കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ശനിയാഴ്ച പുലര്‍ച്ചെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് വാഹനത്തിന് ദീക്ഷിത് തീയിട്ടത്.ഈ തീ പടര്‍ന്ന് കെട്ടിടത്തിൽ പിടിക്കുകയായിരുന്നു.താഴത്തെ നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരാൾ കാറിന് തീയിടുന്നത് കണ്ടത്.ഇതോടെ കാറിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്. സംഭവത്തിന് ശേഷം മുങ്ങിയ ദീക്ഷിതിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: